Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിറിഞ്ചും വേദനയുമില്ലാത്ത വാക്‌സിനേഷന്‍

15 MARCH 2017 11:46 AM IST
മലയാളി വാര്‍ത്ത

എന്തൊക്കെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കിയാലാണ് കുട്ടികള്‍ക്ക് ഒരു വാക്‌സിനേഷന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ കഴിയുക! പിള്ളേരാണെങ്കില്‍ സിറിഞ്ച് കാണുമ്പോഴേക്കും വലിയവായില്‍ നിലവിളിക്കാനും തുടങ്ങും. നവജാതശിശുക്കളാണെങ്കില്‍ പറയുകയും വേണ്ട. സിറിഞ്ച് വഴിയുള്ള വാക്‌സിനേഷന്‍ പ്രയോഗം കുട്ടികളിലാണ് ഏറെയും. അതിനെല്ലാം അധികംവൈകാതെ പരിഹാരമാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ.

സൂചിയോ കുത്തിവയ്‌പോ ഇല്ലാതെ 'സ്‌പ്രേ' ഉപയോഗിച്ചുള്ള പ്രതിരോധമരുന്ന് വിതരണമാണ് പരീക്ഷണഘട്ടത്തിലുള്ളത്. ബെര്‍ക്ക്‌ലിയിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്നു. ഒരു ഗുളികയോളം പോന്നതാണ് 'മ്യൂകോജെറ്റ്' എന്നറിയപ്പെടുന്ന ഈ വാക്‌സിന്‍ സ്‌പ്രേ. വായിലൂടെയാണ് ഇതുപയോഗിച്ചുള്ള വാക്‌സിനേഷന്‍ നല്‍കുക. കുട്ടികള്‍ അതിനും തയാറായില്ലെങ്കില്‍ മിഠായി വഴിയും നല്‍കാം. ആരോഗ്യപ്രവര്‍ത്തകരുടെ സഹായമില്ലാതെ തന്നെ ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്.

ദൂരപ്രദേശങ്ങളിലേക്ക് സിറിഞ്ചും സൂചിയും ഉപയോഗിച്ചുള്ള വാക്‌സിന്‍ എത്തിക്കുമ്പോള്‍ പലപ്പോഴും കാലാവസ്ഥാമാറ്റം കാരണം മരുന്ന് ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്. അത്തരം അവസരങ്ങളിലും ഈ സ്‌പ്രേ ഗുണകരമാകും. കാരണം, പൊടിയുടെ രൂപത്തിലാണ് ഇതില്‍ വാക്‌സിന്‍ സൂക്ഷിക്കുക. 3ഡി പ്രിന്റിങ്ങിലൂടെയാണ് മ്യൂക്കോജെറ്റ് തയാറാക്കിയെടുത്തത്. ഇത്  വാട്ടര്‍ റെസിസ്റ്റന്റാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഏതാനും മില്ലിമീറ്ററേയുള്ളൂ ഇതിനു നീളം. പ്രവര്‍ത്തനം വളരെ ലളിതം. കുത്തിവയ്ക്കുന്നതിനു പകരം ഈ വാക്‌സിന്‍ വായ്ക്കകത്തേക്കു സ്‌പ്രേ ചെയ്യും.

ഇതിനായി മ്യൂക്കോജെറ്റില്‍ ശക്തമായി അമര്‍ത്തണം. അതുവഴിയുണ്ടാകുന്ന സമ്മര്‍ദ്ദമാണ് വാക്‌സിനെ പുറത്തേക്കു ചലിപ്പിക്കുന്നത്. ഒരു ചെറിയ ദ്വാരം വഴിയായിരിക്കും വരവ്. പരമാവധി ശക്തിയില്‍ വാക്‌സിന്‍ പുറത്തേക്കു തെറിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന. പത്തുസെക്കന്‍ഡോളം കവിളിലേക്കായിരിക്കും അതീവശക്തിയില്‍ ഈ സ്‌പ്രേയിങ്. വാക്‌സിന്‍ കവിളിലെ സംയുക്തകോശങ്ങള്‍ വഴി ശരീരത്തിലേക്കു കടക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിയുള്ള കോശങ്ങള്‍ ഏറെയുള്ള ഭാഗം കൂടിയാണ് കവിളിലുള്ളത്. മ്യൂകോജെറ്റ് ഉപയോഗിച്ച് ചെറുജീവികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. അടുത്തതായി പന്നികളിലും കുരങ്ങുകളിലുമായിരിക്കും പരീക്ഷണം. 5-10 വര്‍ഷത്തിനകം മ്യൂക്കോജെറ്റ് വിപണിയിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പഠനം 'സയന്‍സ് ട്രാന്‍സ്‌ലേഷനല്‍ മെഡിസിന്‍' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends