Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും!

15 MARCH 2017 12:05 PM IST
മലയാളി വാര്‍ത്ത

ചില ഡോക്ടര്‍മാരെക്കുറിച്ച് അമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ആ ഡോക്ടര്‍ വെറും വെള്ളം കൊടുത്താലും രോഗം മാറും. അതെ ചില രോഗികള്‍ അങ്ങനെയാണ് ഡോക്ടറുടെ മുന്നിലെത്തുമ്പോള്‍ തന്നെ പകുതി ആശ്വാസമാകും. ഒരു ആശ്വസിപ്പിക്കലോ മറ്റോ മതി ചിലപ്പോള്‍ രോഗത്തിന് ശമനം വരാന്‍. മാനസിക കാരണങ്ങളാണ് പല രോഗങ്ങള്‍ക്ക് പിന്നിലെന്ന് മനസിലാക്കിയ പല ആളുകളും ചെറിയ ട്രിക്കുകള്‍ കാണിച്ച് ആളുകളെ കൈയിലെടുക്കാന്‍ വിദഗ്ദരായിരുന്നു.

രോഗിക്ക് വിശ്വാസമുള്ള ഡോക്ടര്‍ ഔഷധഗുണമൊന്നുമില്ലാത്ത ഒരു ഗുളിക കുറിച്ച് കൊടുത്താലും അതുമൂലം ശമനമുണ്ടാകുന്ന പ്രതിഭാസത്തെ ആധുനിക വൈദ്യശാസ്ത്രം വിളിക്കുന്ന പേരാണ് 'പ്‌ളാസിബോ ഇഫക്ട്. ശരീരത്തിന് ഒരു വിധത്തിലും ഹാനികരമല്ലാത്ത വസ്തുക്കളാണ് ഇത്തരത്തില്‍ നല്‍കുന്നത്.

പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് പരീക്ഷിക്കുമ്പോള്‍ ഒരു ഗ്രൂപ്പുകാര്‍ക്ക് പ്‌ളാസിബോ മരുന്നുകളും യഥാര്‍ഥ മരുന്നുകളും നല്‍കും. ഇത് മരുന്നു കഴിക്കുന്നവര്‍ക്കറിയുകയുമില്ല. പ്‌ളാസിബോയുടെയും യഥാര്‍ഥ മരുന്നിന്റെയും ഫലങ്ങള്‍ താരതമ്യം ചെയ്യുന്നതോടെ മരുന്നുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് മനസിലാക്കാനാവുകയും ചെയ്യും.

ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' , മാനസിക സമ്മര്‍ദം, വേദന, ഉറക്ക പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമത്തിലെ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്‌ളാസിബോ മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആസ്തമ രോഗികളില്‍ പ്‌ളാസിബോ ഇന്‍ഹേലര്‍ പരീക്ഷിച്ചപ്പോള്‍ പരിശോധനകളില്‍ രോഗാവസ്ഥയില്‍ മാറ്റമൊന്നും കണ്ടില്ലെങ്കിലും രോഗികളുടെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സ്വാസ്ഥ്യം അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. എന്നിരുന്നാലും പ്‌ളാസിബോ ഇഫക്ടിനെ ആധുനിക വൈദ്യശാസ്ത്രം വ്യാജമായല്ല കാണുന്നത്. രോഗികളില്‍ യഥാര്‍ഥ രോഗശമനം ഉണ്ടാകാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇത് അധാര്‍മികമെന്ന് വിശ്വസിക്കുന്നവരാണ്. കാരണം ഈ മരുന്നുകൊണ്ട് രോഗം മാറുമെന്ന് പൂര്‍ണമായും വിശ്വാസമുള്ളവര്‍ പകുതിയില്‍ത്താഴെ ശതമാനം പേര്‍ മാത്രമാണ്. മറ്റുള്ളവരെ യഥാര്‍ഥ മരുന്നുനല്‍കാതെ വിശ്വസിപ്പിക്കുന്നത് അവസ്ഥ ഗുരുതരമാക്കിയേക്കാമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പ്‌ളാസിബോ രീതിയില്‍ രോഗം മാറുമെങ്കില്‍ അതിനെക്കുറിച്ച് രോഗിയെ അറിയിച്ച് അവരുടെ ആത്മവിശ്വാസം കളയേണ്ട കാര്യമുണ്ടോ എന്ന് എതിര്‍ഭാഗവും ചോദിക്കുന്നു. ഏതായാലും വളരെയധികം പഠനം ഇനിയും ആവശ്യമായി വരുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends