Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് അപകടം

16 MARCH 2017 12:04 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ അതിന് ഒരു നിയന്ത്രണം വേണുമെന്നുമാത്രം. എപ്പോഴും ടിവിക്ക് മുന്നിലിരിക്കുന്നത് സാമ്പത്തികമയും ആരോഗ്യപരമായും സാമൂഹ്യപരമയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മേലനങ്ങാതെ ചടഞ്ഞുകൂടിയിരുന്ന് ആരോഗ്യം വഷളാകുമെന്നത് ഒന്നാമത്തെക്കാര്യം. ടിവി കാണുമ്പോള്‍ കൊറിക്കുന്ന വറുത്തതും പൊരിച്ചതുമൊക്കെ വരുത്തിവയ്ക്കുന്ന പങ്കപ്പാടുകള്‍ വേറെ. 

ആരോഗ്യ പ്രശ്‌നം കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൂടാതെ ഈ വറുത്തരും പൊരിച്ചതും വാങ്ങുന്നതും ടിവിയും ഫാനും ഒക്കെ നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ വൈദ്യുതി ബില്ലും സാമ്പത്തിക നഷ്ടങ്ങളില്‍ പെടുത്താം. സാമൂഹിക പ്രശ്‌നം എന്താണെന്നു വച്ചാല്‍, ഏതു നേരവും ടെലിവിഷനു മുന്നിലിരിക്കുന്ന കൂട്ടിക്ക് ചുറ്റുപാടുമുള്ളവരുമായി കൂട്ടുകൂടാനോ നാട്ടിലൂടെ ഇറങ്ങി നടന്ന് നാലാളെ കാണാനോ അവരോടു കുശലം പറയാനോ ഒന്നും കഴിഞ്ഞെന്നു വരില്ല. താന്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും ഒറ്റപ്പെടലുമാണ് ഇതിന്റെ അന്തനരഫലം.

ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന്‍-സ്മാര്‍ട് ഫോണ്‍-കംപ്യൂട്ടര്‍ ഇവയ്ക്കു മുന്നില്‍ ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് ലണ്ടനിലെ സെന്റ്.ജോര്‍ജ് സര്‍വകലാശാല ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടനിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 8,9 വയസ് പ്രായമുള്ള അയ്യായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. നിരീക്ഷിച്ച കുട്ടികളില്‍ 22 ശതമാനം ആണ്‍കുട്ടികള്‍ മുന്നു മണിക്കൂറിലേറെ സമയം ടിവി, കംപ്യൂട്ടര്‍-ഗെയിം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവഴിക്കുന്നതായി കണ്ടെത്തി. 

പെണ്‍കുട്ടികളില്‍ ഇത് 16 ശതമാനമാണ്. ഈ കുട്ടികളില്‍ അപകടകരമായ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നു പരീക്ഷണങ്ങളില്‍ വ്യക്തമായി. ഒരു മണിക്കൂറോ അതില്‍ താഴെയോ ചെലവഴിക്കുന്ന കുട്ടികളില്‍ ഇതൊന്നും അപകട നിലയില്‍ ആയിരുന്നില്ല. ടിവി-കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന സമയം എത്രത്തോളം കുറയ്ക്കുന്നോ, അത്രത്തോളം കുറവായിരിക്കും കുട്ടികള്‍ക്കു പ്രമേഹ സാധ്യത എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്'. ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം പറയുന്നു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends