Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയര്‍സ്തംഭനം എന്ന മലബന്ധം

18 MARCH 2017 12:29 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് വയര്‍സ്തംഭനം ഉള്‍്‌പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഇത് സര്‍വവ്യാപിയായി കണ്ടുവരുന്നു. മലബന്ധത്തിന് ഇന്ത്യയില്‍ വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് മാര്‍ക്കറ്റ്. ഏതുതരം മരുന്നുകളായാലും ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ്.

മലവിസര്‍ജനം സാധാരണമായി നടക്കേണ്ട ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താല്‍ നടക്കേണ്ടതല്ല. നിരന്തരമായ മരുന്ന് ഉപയോഗം വന്‍കുടലിനെയും മലദ്വാരത്തെയും ദുര്‍ബലമാക്കുകയും ഇത് പലരോഗങ്ങള്‍ക്കും കാരണമാക്കുകയും ചെയ്യുന്നു. വയര്‍സ്തംഭനത്തിന് അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അര്‍ശസ് തുടങ്ങിയവ.

ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധരീതയില്‍ ആയതുകൊണ്ട് വിവിധതരം പേരുകളില്‍ അറിയപ്പെടുന്നുവെന്നു മാത്രം. ഇതിന്റെ അടിസ്ഥാനകാരണം ദഹനപ്രശ്‌നങ്ങളാണെന്നുതീര്‍ച്ചയാണ്. വയര്‍സ്തംഭനം ഒരു പാരമ്പര്യരോഗമാണെന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എന്നാല്‍ , പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതുമില്ല. കാരണം, അച്ഛന്റേയും അമ്മയുടെയും കുടലുമായി കുട്ടിയുടെ കുടലിനു സാദൃശ്യം ഉണ്ടാകാറുണ്ട്. ഇക്കാരണത്താല്‍ രോഗം ഉണ്ടാവുക എന്നത് അത്യപൂര്‍വ്വമാണ്.

മാത്രമല്ല, ഭക്ഷണരീതി ഏറക്കുറെ ശരിയാക്കിയാല്‍ അത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനും സാധിക്കാറുണ്ട്. ഭക്ഷ്യവസ്തുക്കള്‍ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോള്‍ അത് ദഹനക്കേടിനിടയാക്കുന്നു. കൃത്യസമയത്ത് ദഹനം നടക്കാത്ത വസ്തുക്കള്‍ ആമാശയത്തിലും കുടലിലും കിടന്ന് അവിടത്തെ പേശികളെ കേടാക്കുന്നു. ദഹിക്കാത്ത ആഹാരസാധനങ്ങള്‍ കുടലില്‍ കെട്ടിക്കിടന്ന് അതിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട് കട്ടിയാവുന്നു. ഈ വരണ്ടമലം പുറത്തിറക്കാനായി വിസര്‍്ജനസമയത്ത് താഴോട്ട് സമ്മര്‍ദം കൊടുക്കേണ്ടതായി വരുന്നു. വരണ്ട മലം പുറത്തേക്കു വരുമ്പോള്‍ മലദ്വാരത്തിനുള്ളില്‍ ഉരഞ്ഞ് പൊട്ടി വ്രണമുണ്ടായി അങ്ങനെ പൈല്‍സിന് കാരണമാകുന്നു.

ഭക്ഷണം നന്നായി ചവച്ചരക്കാത്തതുപോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നുണ്ട്. തവിടില്ലാത്ത ധാന്യങ്ങള്‍, നാരില്ലാത്ത ഭക്ഷണം, ചായ, കാപ്പി, പുകവലി, മദ്യപാനം, എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, മസാലകള്‍, ശീതളപാനീയങ്ങള്‍, എണ്ണയില്‍ വറുത്തത്, പൊരിച്ചത്, മലശോധനക്കുള്ള മരുന്നുകള്‍, പൊറോട്ടയും ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു.

മലബന്ധവും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ ഇത്തരം ആഹാരസാധനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കി ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കി രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്രവേണമെങ്കിലും കുടിക്കുക. ക്ഷീണമുണ്ടെങ്കില്‍ കരിക്കിന്‍ വെള്ളം, തേന്‍വെള്ളം ഇവ ഉപയോഗിക്കാം.



രോഗലക്ഷണം മാറിയാല്‍ ആദ്യത്തെ മൂന്നു ദിവസം ജ്യൂസുകളും പിന്നെ നാലു ദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം കഴിച്ച് തുടരുക. ശേഷം രണ്ടു നേരം വേവിച്ച ഭക്ഷണവും രാത്രിയില്‍ പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും ജ്യൂസുകളും മാത്രം ഉള്‍പ്പെടുത്തുക. ഇത് ജീവിതശൈലിയായി തുടരുക. ഉഴുന്ന്, പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍, ബേക്കറി സാധനങ്ങള്‍, കോള, ഐസ്‌ക്രീം, ചോക്‌ളേറ്റ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.



രോഗം പൂര്‍ണമായും മാറിക്കഴിഞ്ഞാല്‍ (മൂന്നു മാസം കഴിഞ്ഞ്) ഇറച്ചിയും മീനും കറിവെച്ച് കഴിക്കാം. പൊരിച്ച് കഴിക്കരുത്. പച്ചക്കറികള്‍ ഇട്ട് വേവിച്ച്, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികള്‍ ചേര്‍ത്ത് ഉച്ചക്ക് ഒരു നേരം എരിവും പുളിയും ഉപ്പും കുറച്ച് ഉപയോഗിക്കുക. രോഗാവസ്ഥ കൂടിനില്‍ക്കുമ്പോള്‍ ഒരു ബേസിനില്‍ അരപ്പാത്രം വെള്ളം നിറച്ച് കാലുകള്‍ പുറത്താക്കി ഇരിക്കുന്നതും ചില ഔഷധ ഇലകള്‍ ജ്യൂസാക്കി കുടിക്കുന്നതും (വാഴപ്പിണ്ടി + തഴുതാമ) രോഗത്തിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (55 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (1 hour ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (5 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends