Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

അവയവദാനം അറിയേണ്ടതെല്ലാം

22 APRIL 2017 12:04 PM IST
മലയാളി വാര്‍ത്ത

മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ രോഗങ്ങളും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകള്‍ വരുത്തി തീര്‍ത്തു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യകൂടി ഉണ്ടെങ്കിലേ അവയവദാനം സാധ്യമാകുളളു. അവയവദാനത്തിന് വേണ്ട കാര്യങ്ങളെകുറിച്ച അറിയാം.

* ശരീരത്തില്‍ മാറ്റിവയ്ക്കാവുന്ന അവയവങ്ങള്‍ :
ഗുരുതരമായ രോഗങ്ങള്‍ കാരണം അവയവങ്ങള്‍ക്കുണ്ടാകുന്ന കേട് മരുന്നുകൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദമാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അവയവും മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. പല അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണ കാരണം ആയിത്തീരാവുന്നതാണ്. 

വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ ഇവയാണ്. കണ്ണുകള്‍ (കോര്‍ണ്ണിയ എന്ന നേത്രപടലം), ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പറ്റാവുന്നതാണ്. 

അവയവമാറ്റിവയ്ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗര്‍ലഭ്യമാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്ക് ദാനം ചെയ്യാമെങ്കിലും, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ.

* അവയവങ്ങള്‍ ആര്‍ക്കൊക്കെ ദാനം ചെയ്യാം :
ശിശുക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ ജീവിത ശൈലി രോഗങ്ങളുളളവര്‍ക്ക് എല്ലാ അവയവവും (വൃക്കകള്‍, ഹൃദയം) ദാനം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യമുളളതാണെങ്കില്‍ കരള്‍, ശ്വാസകോശം എന്നീ അവയവങ്ങള്‍ മാറ്റിവയ്ക്കാവുന്നതാണ്. 

* അവയവദാനം മരണശേഷം :
മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക് പോലും സാധ്യമാണ്. 

ആന്തരിക അവയവങ്ങള്‍ മാറ്റി വയ്ക്കണം എങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമര്‍) മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. 'കോമ'യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയില്‍ മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നിലവിലുണ്ട്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂര്‍ണ്ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. 

* അവയവദാന പ്രക്രിയ :
റോഡപകടങ്ങള്‍, മസ്തിഷ്‌ക രക്തസ്രാവം, ചില തരം മസ്തിഷ്‌ക ട്യൂമറുകള്‍ എന്നിവ മൂലം മസ്തിഷ്‌കമരണംസംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കള്‍ക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്.

പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങള്‍ പാഴായി പോവുകയും ചെയ്യുന്നുണ്ട്. ബന്ധുക്കള്‍ സമ്മതം നല്‍കി കഴിഞ്ഞാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ KNOS പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതാണ്. മുന്‍ഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത് KNOS അധികൃതരാണ്. അവയവമാറ്റിവയ്ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടര്‍മാര്‍ അവയവമാറ്റിവയ്ക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. 

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഡോക്ടര്‍മാരുടെ പാനല്‍ അവയവദാനം നടത്തുന്ന രോഗിയില്‍ വിദഗ്ധ പരിശോധനയും ടെസ്റ്റുകളും നടത്തി മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്‌കമരണം ഒന്നു കൂടി ഉറപ്പിക്കുന്നു. ഇതിനു ശേഷം അവയവദാതാവും, അവയവം സ്വീകരിക്കുന്ന രോഗിയും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ചക്കു പുറമേ അവയവങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ് മാച്ച് എന്ന ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് കേരളത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.

ദാതാവില്‍ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങള്‍ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കില്‍ ശീതീകരിച്ച പ്രത്യേക ലായനിയില്‍ സൂക്ഷിച്ചാണ് കൊണ്ട് പോകുന്നത്. യഥാസ്ഥാനത്ത് എത്തിച്ചേരുന്ന അവയവങ്ങള്‍ വിദഗ്ധഡോക്ടര്‍മാരുടെ സംഘം സ്വീകര്‍ത്താവില്‍ വച്ച് പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നു. ദാതാവിന്റെ ശസ്ത്രക്രിയ വിദഗ്ധരായ ഡോക്ടര്‍മാര്‍ സൂക്ഷ്മതയോടെ ചെയ്യുന്നതിനാല്‍ യാതൊരു രീതിയിലും വികലമാക്കപ്പെടുന്നില്ല. പ്രസക്തമായ അവയവങ്ങള്‍ നീക്കം ചെയ്ത ശേഷം മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയോ സന്ദര്‍ഭോചിതമായി പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലീസിന് വിട്ടു കൊടുക്കുകയോ ചെയ്യുന്നു.

* അവയവദാനം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് :
വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും നീക്കം ചെയ്യാവുന്നത്. ആരോഗ്യമുള്ള 2 വൃക്കകള്‍ ഉള്ള ഒരാള്‍ക്ക് ഒരു വൃക്ക ദാനം ചെയ്യാന്‍ സാധിക്കുന്നതാണ്. കരള്‍ ദാനം ചെയ്യുന്നത് അതു പകുത്ത് എടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ വഴിയാണ്. നമ്മുടെ നാട്ടില്‍ സാധാരണമായി ബന്ധുക്കള്‍ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തില്‍ നടക്കുന്നത്. 

ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേര്‍ച്ച പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്ക് ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള Ethical Commiteeസമക്ഷം സമര്‍പ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്.

ഇന്‍ഡ്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. ഇപ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവും ആണ്. സ്വമേധയാ അവയവദാനത്തിനായി വരുന്ന അനേകം സഹൃദയര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയമാറ്റിവയ്ക്കല്‍ സാദ്ധ്യമാക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലില്ല. ചില സ്വകാര്യ വ്യക്തികള്‍ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 

* അവയവദാന സമ്മതപത്രം
അവയവദാന സമ്മതപത്രവും ഡോണര്‍ കാര്‍ഡും KNOS-ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവ ദാനത്തെപ്പറ്റി ബോധവല്‍ക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതില്‍ സംശയമില്ല.

KNOS ഹെല്‍പ് ലൈന്‍ :
Mob: 9048436617, 8281932291
Phone :0471I2528658, 2117660
Email: principalmct@gmail.com

വെബ്‌സൈറ്റുകള്‍ :
http://www.knos.org.in
www.mohanfoundation.org
www.kidneyfed.com



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (2 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (3 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (3 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (4 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (4 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (4 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (5 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (5 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (6 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (7 hours ago)

Malayali Vartha Recommends