Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

നിന്ന നില്‍പില്‍ കത്തിപ്പോയി; മരണകാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍!

04 JANUARY 2018 05:06 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ തെരുവിലൂടെ പതിവു നടത്തത്തിനിറങ്ങിയതാണ് ജോണ്‍ നോളന്‍ എന്ന വയോധികന്‍. ഒട്ടും ആരോഗ്യമില്ല അദ്ദേഹത്തിന്. നേരത്തേ ഒരു മസ്തിഷ്‌കാഘാതം വന്നതിന്റെ ക്ഷീണവുമുണ്ട്. എന്നാലും ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താല്‍ ഒരുവിധത്തില്‍ നടക്കാം. അദ്ദേഹത്തിന്റെ ഒപ്പമാകട്ടെ ആരുമുണ്ടായിരുന്നുമില്ല. അല്‍പദൂരം നടന്നേയുള്ളൂ പരിസരവാസികള്‍ ഞെട്ടിപ്പോയി. നോളന്റെ ദേഹത്തു പെട്ടെന്നു തീപിടിച്ചു, ആളിക്കത്തുന്നു. എന്നാല്‍ എവിടെ നിന്നാണു തീ വന്നതെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല. ജനം ഓടിക്കൂടുമ്പോള്‍ നോളന്റെ തലയും മുഖവും വീര്‍ത്തുവന്ന അവസ്ഥയിലായിരുന്നു. മുടി കരിഞ്ഞ് തലയോടു ചേര്‍ന്നൊട്ടിയ നിലയിലും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

മാരകമായ പൊള്ളലാണ് ഏറ്റിരുന്നത്. വൈകാതെ തന്നെ എയര്‍ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കയച്ചു. പക്ഷേ ആശുപത്രിയിലെത്തി അല്‍പസമയം കഴിഞ്ഞതോടെ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ പൊള്ളലായിരുന്നു മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അധികമാരോടും മിണ്ടുക പോലും പതിവില്ല നോളന്‍, ശത്രുക്കളുമില്ല. അങ്ങനെയൊരാളെ തീവച്ചു കൊല്ലേണ്ട ആവശ്യമില്ലെന്നു മക്കള്‍ പറയുന്നു. മാത്രവുമല്ല തീപിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും നോളന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പെട്രോളോ മണ്ണെണ്ണയോ ഒന്നുമില്ല. നോളന്‍ വീണയിടത്താകട്ടെ തീച്ചൂടേറ്റതിന്റെ കാര്യമായ ലക്ഷണങ്ങളുമില്ല.

ഒരു മനുഷ്യന്റെ ശരീരത്തെ മാത്രം ലക്ഷ്യമിട്ട്, അതു തനിയെ തീപിടിച്ച അവസ്ഥ. വൈദ്യശാസ്ത്രത്തില്‍ ഇതിനെ 'സ്‌പൊണ്ടേനിയസ് ഹ്യൂമന്‍ കംബഷന്‍' എന്നു പേരിട്ടു വിളിക്കുന്നവരുണ്ട്. തീയുടെ ഉറവിടം എവിടെ നിന്നാണെന്നറിയാത്ത വിധം ശരീരം കത്തി നശിക്കുന്ന അവസ്ഥയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 1700-കളിലാണ് ആദ്യമായി ഇത്തരമൊരു വാക്ക് പ്രയോഗത്തില്‍ വരുന്നത്. ഏഴാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ 'ബ്ലീക് ഹൗസ്' എന്ന പുസ്തകത്തിലെ കള്ളുകുടിയന്‍ ക്രൂക്ക് ഇത്തരത്തില്‍ നിന്ന നില്‍പില്‍ കത്തിപ്പോകുന്ന കഥ പറയുന്നുണ്ട്. കഥയാണെങ്കിലും മനുഷ്യന്റെ മദ്യപാന ശീലം ഇക്കാര്യത്തില്‍ ഒരു ഭീഷണിയാണെന്നു പറയുന്ന ഡോക്ടര്‍മാരുണ്ട്. ശരീരത്തിലെ കൊഴുപ്പിനെയും ഇത്തരത്തിലുള്ള 'ആന്തരിക തീപിടിത്തത്തിനു' കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉരുകിയ കൊഴുപ്പ് ശരീരത്തില്‍ തീയുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് അത്തരക്കാരുടെ വാദം.

ചരിത്രത്തില്‍ ഇന്നേവരെ ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലേറെയും കെട്ടിടങ്ങള്‍ക്ക് അകത്തു വച്ചായിരുന്നു. സമീപത്തൊരു അടുപ്പോ നെരിപ്പോടോ ഉണ്ടായിരുന്നു താനും. ഇവയില്‍ നിന്ന് അകലം പാലിച്ച നിലയിലായിരുന്നു പലരുടെയും മൃതദേഹം. പക്ഷേ എങ്ങനെയാണ് തീ ഇത്രയും ദൂരത്തു നിന്ന് ശരീരത്തെ കത്തിച്ചതെന്നാണ് ഇന്നും തുടരുന്ന സംശയം. നോളന്റെ കാര്യത്തില്‍ പക്ഷേ ഇതൊന്നും വിലപ്പോവില്ല. നടുത്തെരുവില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. പൊലീസ് എന്തായാലും സംഭവം ഏകദേശം എഴുതിത്തള്ളിയ മട്ടാണ്. ഇക്കാര്യത്തിലൊരു വിശദീകരണം നല്‍കാന്‍ നോളന്റെ മരണം കണ്ട സാക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നു അവര്‍. എന്നാല്‍ ഇത്തരം തീപിടിത്തത്തില്‍പ്പെടുന്നവരുടെ ചില ആന്തരികാവയവങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാതിരിക്കുന്നതും ഗവേഷകരെ കുഴക്കുന്നുണ്ട്. ഇതാണ് ശരീരത്തിനകത്തു നിന്നു തന്നെയാണ് തീയുണ്ടാകുന്നതെന്ന സംശയം ബലപ്പെടുത്തുന്നത്.

ഫൊറന്‍സിക് വിദഗ്ധരില്‍ ചിലര്‍ ഇതിനെ 'വിക്ക് എഫക്ട്' എന്നും വിളിക്കുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ വസ്ത്രം ഒരു 'വിക്ക്' അഥവാ 'തിരി' പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവരുടെ വിശദീകരണം. സമീപത്തെവിടെ നിന്നെങ്കിലും തീപ്പൊരി വീണാല്‍ ശരീരത്തെ ആദ്യം നല്ലപോലെ 'പുകച്ചു' മാത്രമേ തീയായി പടരുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ആ 'ദഹനം' തീയായി പടരുമ്പോള്‍ മാത്രമേ പലരും അറിയുക പോലുമുള്ളൂ. എന്തായാലും നോളന്റെ മരണത്തോടെ വൈദ്യശാസ്ത്രം ഈ 'ആന്തരിക അഗ്‌നിതാണ്ഡവ'ത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമം പിന്നെയും ശക്തമാക്കിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends