Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്നുണ്ടോ? സൂക്ഷിക്കണം

06 APRIL 2017 10:10 AM IST
മലയാളി വാര്‍ത്ത

നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതുപോലെ തോന്നുകയോ ചുറ്റുപാടുകള്‍ നമുക്ക് ചുറ്റും കറങ്ങുന്നതുപോലെ തോന്നുകയോ ചെയ്താല്‍ സൂക്ഷിക്കണം. ആന്തരകര്‍ണത്തിന് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളാണ് സാധാരണയായി ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. കേള്‍വിക്കുമാത്രമല്ല ചെവി ആവശ്യമുള്ളത്. ശരീരത്തിന്റെ ബാലന്‍സ് നില നിലനിര്‍ത്തുന്നതിനും ചെവി വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ഇതെന്നു പറയാം. മസ്തിഷ്‌കമാണ് യാതൊരു കറക്കവും കൂടാതെ നമ്മെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത്. അതിനായി മസ്തിഷ്‌ക്കത്തെ സഹായിക്കുന്നതു പ്രധാനമായും ചെവി, കണ്ണ്, ത്വക്ക് എന്നിവയുമാണ്.

ആന്തരികകര്‍ണത്തിലെ വെസ്റ്റിബുലാര്‍ സിസ്റ്റത്തിന്റെയും ശരീരമാസകലം വിന്യസിക്കപ്പെട്ടിരിക്കുന്ന പൊസിഷന്‍ റിസപ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന നാഡികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാവുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ചെവിക്കുള്ളില്‍ ഉണ്ടാകുന്ന തകരാറുകള്‍, തലച്ചോറിനുള്ളിലെ പ്രശ്‌നങ്ങള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍, മരുന്നുകളുടെ അമിത ഉപയോഗം, മാനസികസമ്മര്‍ദം, വിളര്‍ച്ച, രക്തത്തിലെ ഗ്ലൂക്കോസ് നിലയിലെ ഉയര്‍ച്ചതാഴ്ച എന്നിങ്ങനെ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും തലകറക്കം അനുഭവപ്പെടാറുണ്ട്. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന ഭാഗത്തേക്കുള്ള രക്തസഞ്ചാരത്തിനു തടസം നേരിട്ടാലും തലകറക്കം ഉണ്ടാകാറുണ്ട്. 

അമിതമായ മാനസിക സമ്മര്‍ദം ശരീരത്തിലെ ഹോര്‍മോണ്‍ നിലയില്‍ പ്രത്യേകിച്ച് അഡ്രിനാലിന്റെ നിലയില്‍ മാറ്റം വരുത്തും. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനരാഹിത്യം തലകറക്കത്തിന് കാരണമാകാറുണ്ട്. യാത്ര ചെയ്യുന്നവേളയില്‍ അകലെയുള്ള വസ്തുക്കളില്‍ ശ്രദ്ധിക്കുകയോ കാഴ്ചയ്‌ക്കോ, കേള്‍വിക്കോ പ്രശ്‌നം ഉണ്ടെങ്കില്‍ കൃത്യമായ പ്രതിവിധി ചെയ്യുകയോ ചെയ്യണം. കൂടാതെ ഒരു വാക്കിങ്ങ്സ്റ്റിക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ബാലന്‍സ് നിയന്ത്രിക്കുന്നതിനും കൃത്യമായ സ്ഥലകാല ബോധത്തിനും ഇത് തലച്ചോറിനെ സഹായിക്കും. കഴിവതും തല പിറകോട്ടോ, ചെരിഞ്ഞോ ഒരേ രീതിയില്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തലകറക്കമുള്ളവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ വാഹനങ്ങള്‍ ഓടിക്കുകയോ, ഉയര്‍ച്ചയും താഴ്ചയുമുള്ള ഗോവണി കയറുകയോ ഇറങ്ങുകയോ ചെയ്യരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends