Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂടേറ്റ പ്ലാസ്റ്റിക് കുപ്പിവെള്ളം ക്യാൻസറിന് കാരണമാകും.

13 APRIL 2017 07:36 PM IST
മലയാളി വാര്‍ത്ത

വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ ശക്തമായ വെയിലിൽ തുറന്ന വാഹനങ്ങളിൽ കൊണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊടുംചൂടിൽ പ്ലാസ്റ്റിക് കുപ്പികൾ രാസപരിണാമത്തിന് കാരണമാകുമെന്നു കമ്മിഷൻ നിരീക്ഷിച്ചു. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വെള്ളം സൂര്യതാപമേൽക്കുമ്പോൾ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന രാസപ്രവർത്തനഫലമായി വിഷമയമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ. ബിസ്‌ഫെനോൾ-എ കാൻസറുണ്ടാക്കുന്ന പ്രധാന വില്ലനാണ്.

മിനറൽ വാട്ടർ നിറച്ച കുപ്പികൾക്ക് ഐഎസ്ഒ മാർക്ക് ഉണ്ടെങ്കിലും അതു കുപ്പിയിൽ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്നു കമ്മിഷൻ നിരീക്ഷിച്ചു. നിർമാണവേളയിൽ പ്ലാസ്റ്റിക് കുപ്പികൾ സുരക്ഷിതമായിരിക്കും. എന്നാൽ ഇതിൽ വെള്ളം നിറച്ചു തുറന്ന വാഹനങ്ങളിൽ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് ആരോഗ്യത്തിന് ഹാനികരമാകുന്നത്.
ചില രാജ്യങ്ങൾ ഇക്കാര്യം മനസ്സിലാക്കി തുറന്ന വാഹനത്തിൽ മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. ശുദ്ധജലവും ശുദ്ധമായ ഭക്ഷണവും മനുഷ്യാവകാശമാണെന്നു കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. ഒമാനിൽ ഡോക്ടറായ സജീവ് ഭാസ്‌കർ സമർപ്പിച്ച പരാതിയിലാണു നടപടി. ആരോഗ്യ, ഭക്ഷ്യ സെക്രട്ടറിമാരും ഭക്ഷ്യസുരക്ഷാ കമ്മിഷണറും വിഷയത്തിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends