Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യ ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത്

20 APRIL 2017 11:25 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളില്‍ സന്തോഷവും ആശങ്കയും ഒരുപോലെയുണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസം കാരണം പലപ്പോഴും ഗര്‍ഭിണികളുടെ പെരുമാറ്റം പ്രവചാനാതീതമായിരിക്കും. ഈ അവസ്ഥയില്‍ സ്ത്രീയുടെ ആശങ്കയ്ക്കും ഉത്കണ്ഠക്കും പരിഹാരം കാണാന്‍ കഴിയുന്നത് ഭര്‍ത്താവിനാണ്. മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ ഗര്‍ഭാവസ്ഥയില്‍ ഭാര്യയ്ക്ക് താന്‍ സുരക്ഷിതയാണെന്ന തോന്നലുണ്ടാക്കാന്‍ ഭര്‍ത്താവിന് കഴിയും.

ഭര്‍ത്താവ് ആദ്യം ചെയ്യേണ്ടത് ഭാര്യയുടെ മാനസിക അവസ്ഥയെയും ശാരീരിക അവസ്ഥയെയും മനസ്സിലാക്കി പെരുമാറുകയാണ്. ഇതുവരെ തനിക്കൊപ്പം ജീവിച്ചിരുന്ന സ്ത്രീ മാത്രമല്ല ഗര്‍ഭിണി ആകുമ്പോഴുള്ള ഭാര്യയെന്ന് മനസ്സിലാക്കണം. ഈ ഘട്ടത്തില്‍ പ്രത്യേക സ്‌നേഹവും പരിചണവും അവര്‍ ആഗ്രഹിക്കും. അത് മനസ്സിലാക്കി പെരുമാറുക. മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല. ചെറിയ ജോലികളില്‍ പോലും അവര്‍ ക്ഷീണിതരായേക്കാം. ഇതെല്ലാം ഓര്‍ത്ത് അവരും വിഷമിച്ചേക്കാം. മാറ്റങ്ങളെല്ലാം അംഗീകരിച്ച് അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക.

ഗര്‍ഭിണിയായ സ്ത്രീകളുടെ തലച്ചോറില്‍ ഗ്രേ മാറ്റര്‍ കുറവായിരിക്കും. ഇത് സ്വാഭാവികമായി ചിന്തിച്ച് സംസാരിക്കാനുള്ള സ്ത്രീകളുടെ ശേഷി കുറയ്ക്കും.അതിനാല്‍ത്തന്നെ അവരുടെ പല വാക്കുകളും നിങ്ങളെ വേദനിപ്പിച്ചേക്കാം. ഇതിന്റെ പേരില്‍ അവര്‍ക്ക് പിന്നീട് പശ്ചാത്താപമുണ്ടാകും. തങ്ങളുടെ എടുത്തുചാട്ടത്തോടെയുള്ള വര്‍ത്തമാനം ഗര്‍ഭാവസ്ഥയുടെ ഭാഗമാണെന്ന കാര്യം ഭര്‍ത്താവ് മനസ്സിലാക്കണമെന്ന് ഏത് ഭാര്യയും ആഗ്രഹിക്കും.

ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ തന്റെ ശരീര സൗന്ദര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും തനിക്ക് ഒന്നും ചെയ്യാനാകാത്തതിനെ കുറിച്ചും ഓര്‍ത്ത് സ്ത്രീകളില്‍ ആശങ്ക ഉണ്ടാകുക സ്വാഭാവികമാണ്. ഇതുമൂലം ഭര്‍ത്താവിന് തങ്ങളോടുള്ള സ്‌നേഹം കുറയുമോ എന്നും അവര്‍ ആശങ്കപ്പെട്ടേക്കാം. ഇത് മനസ്സിലാക്കി അവരോടുള്ള സ്‌നേഹം പൂര്‍ണമായി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്‌നം. ഇതാനായി പ്രസവകാലത്തേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചയ്യുക. പണം സ്വരുക്കൂട്ടുക. ഇതെല്ലാം സ്ത്രീകളുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കും.

ആദ്യ പരിഗണന ഭാര്യയ്ക്ക് നല്‍കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുക. ഇതിനായി ജോലിത്തിരക്കിനിടയിലും ചില ഫോണ്‍ കോളുകള്‍ ആകാം. ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും പൂക്കളും നല്‍കാം. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്തു കൊടുക്കാം. ആരോഗ്യകരമായി ഏറെ ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. ആവശ്യമായ ഭക്ഷണം സമയത്ത് വേണ്ട അളവില്‍ കഴിക്കാന്‍ അവര്‍ പലപ്പോഴും തയാറാകില്ല. അല്ലെങ്കില്‍ മറന്ന് പോയേക്കാം. ഇത് ഓര്‍മിപ്പിക്കുക. ഭക്ഷണം കഴിപ്പിക്കുക. ഇതെല്ലാം ഭര്‍ത്താവ് ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends