ചുണ്ട് ചുവക്കാൻ ബീറ്റ്‌റൂട്ട് മാജിക്...

ലിപ്സ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഉപയോഗിക്കാതെതന്നെ ചുവന്ന നിറത്തിലുള്ള ചുണ്ട് വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. എല്ലാവർക്കും ചുവന്ന ചുണ്ടിനോടാണ് താല്പര്യം. യാതൊരു കെമിക്കലും ഉപയോഗിക്കാതെതന്നെ ബീറ്റ്‌റൂട്ട് ഉപയോഗിച്ച് ചുവന്ന നിറത്തിലുള്ള ചുണ്ട് സ്വന്തക്കാൻ കഴിയും. ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുന്ന ലിപ് ബാം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ഇതിനായി ഒരു മീഡിയം സൈസ് ബീറ്റ്‌റൂട്ട്, വെളിച്ചെണ്ണ, ഫുഡ് പ്രോസസ്സര്‍, അരിപ്പ, ചെറിയൊരു പാത്രം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ബീറ്റ്‌റൂട്ട് നല്ലതു പോലെ കഴുകി വൃത്തിയാക്കി തോല്‍ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് ഫുഡ് പ്രോസസറില്‍ ഇട്ട് ചെറുതായി അരിച്ചെടുക്കുക. വെള്ളം അല്‍പം ഉള്ളതു പോലെ ചെറുതായി ഒന്ന് അരിഞ്ഞെടുക്കുക. ഒരിക്കലും വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം ബീറ്റ്‌റൂട്ടില്‍ വെള്ളം ആവശ്യത്തിന് ഉണ്ടാവുന്നു. ഒരിക്കലും ബീറ്റ്‌റൂട്ടില്‍ കഷ്ണങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. നല്ലൊരു പാത്രത്തിലേക്ക് ഇത് മാറ്റുക. പഴയ ലിപ് ബാമിന്റെ ടിന്‍ എടുത്ത് വെക്കുക. നല്ലതു പോലെ പാത്രം ക്ലീന്‍ ചെയ്യണം. അല്‍പം ആല്‍ക്കഹോള്‍ എടുത്ത് ക്ലീന്‍ ചെയ്യുക പാത്രത്തിനിരുവശവും.
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഇതില്‍ ചേര്‍ക്കുക. മാത്രമല്ല ഇത് നല്ലതു പോലെ ബീറ്റ്‌റൂട്ടില്‍ ചേരുന്നതു വരെ മിക്‌സ് ചെയ്യാം. വെളിച്ചെണ്ണക്ക് പകരം നിങ്ങള്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് ചുണ്ടിന് മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ ക്ലീന്‍ ചെയ്ത ഒരു ടൂത്ത് പിക് ഉപയോഗിച്ച് ഈ മിശ്രിതം നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് കട്ടിയാവുന്നത് വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പ്രിസര്‍വ്വേറ്റീവ്‌സ് ഇല്ലാതെ തന്നെ നാച്ചുറല്‍ ആയിട്ടുള്ള ഒന്നാണ് ഇത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അത് കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയും. ചുണ്ടില്‍ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചുണ്ടിന് സോഫ്റ്റ്‌നസും പിങ്ക് നിറവും നല്‍കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അനുസരിച്ച് നിറം കുറച്ചും കൂട്ടിയും ഉപയോഗിക്കാം. നിറം കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് കട്ടി കൂടുതലാക്കി ഉപയോഗിക്കാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളുടെ ചുണ്ടിന് സോഫ്റ്റ്‌നസ്സും പിങ്ക് നിറവും ലഭിക്കുന്നു. നിങ്ങള്‍ക്ക് അല്‍പം പൊടിച്ച പഞ്ചസാര കൂടി ഇതില്‍ ചേര്‍ത്താല്‍ അത് ചുണ്ടിന് നല്ലൊരു സ്‌ക്രബ്ബറായി ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha