രാത്രി 10 മണിക്കുശേഷമുള്ള ഫോൺ ഉപയോഗങ്ങൾ സൈബർസെൽ നിരീക്ഷണത്തിൽ
03 APRIL 2018 05:46 PM IST

മലയാളി വാര്‍ത്ത
ഫോണില്ലാത്തതായി ആരും തന്നെ എപ്പോൾ ഉണ്ടാകില്ല. രാത്രി ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ട് മുറിയിൽ ഇരുന്നു ചാറ്റ് ചെയ്യുന്നവരാണ് പലരും. നിലവിൽ ഉള്ള കണക്കു പ്രകാരം സംസ്ഥാനത്ത് രാത്രി ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍സെക്‌സിലേര്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇന്ന് ഇന്റര്‍നെറ്റ് അപകടകരമാം വിധം സ്വാധീനിക്കുന്നത്.
സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച് എത്ര വിവരിച്ചാലും മതിയാവില്ല. ഒരിക്കല്‍ ചെന്നുപെട്ടാല്‍ വീണ്ടും വീണ്ടും കയറുവാഌള്ള ഒരു ആകര്‍ഷണം കുട്ടികളില്‍ വളര്‍ത്താന്‍ സൈബര്‍ലോകത്തിന് സാധിക്കുന്നു. ഇന്റര്‍നെറ്റിന്റെ അമിത സ്വാധീനം സമൂഹത്തില്‍ ഗുണത്തോടൊപ്പം ദോഷവുമുണ്ടാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് എങ്ങനെ ഗുണപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിലെ അറിവില്ലായിമയും പക്വതക്കുറവുമാണ് പലരെയും വഴിതെറ്റിക്കുന്നത്.
രാത്രി വെളുക്കുവോളം ചാറ്റിംഗ് ആരേയും ശല്യം ചെയ്യാതിരിയ്ക്കാന്‍ ലൈറ്റിടാതെയായിരിക്കും പലരുടേയും ചാറ്റിംഗ്. ഇരുട്ടുമുറയില്‍ ദീര്‍ഘനേരം മൊബൈലിന്റെ വെളിച്ചത്തില്‍ മാത്രം ഇരുന്നു ചാറ്റ് ചെയ്യുന്നവര്‍ക്കാണു പണി കിട്ടുന്നത്.രാത്രി ചാറ്റ് ചെയ്യുന്നവരുടെ കണ്ണിന്റെ കാഴ്ച ഇല്ലാതാവും എന്നാണ് പഠനം പറയുന്നത്. ലണ്ടനിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണില്‍ പത്രoവായിക്കുന്ന ശീലമുണ്ടായിരുന്ന യുവതിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കിടന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഇതാണ് പലപ്പോഴും ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായ വീഡിയോ പരിശോധനയും നടത്തിയ ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.
സൈബര്‍ സെല്ലിന്റെ ഒരു കേസന്വേഷണം പുറത്തുകൊണ്ടുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്. കേസന്വേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ച ഫോണ്‍സംഭാഷണങ്ങളാണ് സൈബര്‍സെല്ലിനെ ഞെട്ടിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്ത് രാത്രി 11 മണിയ്ക്ക് ശേഷം നടക്കുന്ന ഫോണ്‍ സംഭാഷങ്ങളില്‍ ഭൂരിഭാഗവും ഫോണ്‍സെക്‌സ് സംഭാഷണങ്ങളാണ്. രാത്രി 11 മണിക്കുശേഷം വിളിച്ച അര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോള്‍ എല്ലാം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളാണ്. രാത്രി 10 മണിക്കുശേഷമുള്ള ഫോൺ ഉപയോഗങ്ങൾ സൈബർസെൽ നിരീക്ഷണത്തിലാണ്