Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ബാത്‌റൂമുകള്‍ക്കും വേണ്ടേ ഒരു ചെയ്ഞ്ച്

12 AUGUST 2016 02:35 PM IST
മലയാളി വാര്‍ത്ത

ബാത്‌റൂമുകള്‍ വെറും ശുചിമുറികള്‍ മാത്രമല്ല.ഒരു വീട് പണിയുമ്പോള്‍ ബാത്‌റൂമില്‍ അധിക ശ്രെധ കൊടുക്കുന്നതും അതുകൊണ്ടാണ്. വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരവും സുരക്ഷിതവും ആയിരിക്കണം ബാത്‌റൂമുകള്‍. വലിയ ബാത്‌റൂമുകളോടാണ് മലയാളികള്‍ക്ക് പ്രിയം. ഇതില്‍ വൈറ്റ് ഏരിയയും ഡ്രൈ ഏരിയയും പ്രത്യേകം വേര്‍തിരിച്ച് രൂപകല്പന ചെയ്യണമെന്ന ആവശ്യവുമായാണ് ഭൂരിഭാഗം ആളുകളും സമീപിക്കുന്നതെന്ന് ആര്‍ക്കിടെക്ടുകള്‍ പറയുന്നു. ഇവ തമ്മില്‍ ഗ്ലാസോ കര്‍ട്ടനോ ഉപയോഗിച്ച് വേര്‍തിരിക്കാം. വൈറ്റ് ഏരിയയില്‍ ചെടികളും മറ്റും വെച്ച് റിഫ്രഷിങ് ഫീല്‍ നല്കാം.ആകാശം കണ്ടു കുളി പാസാക്കാന്‍ റൂഫില്‍ ഗ്ലാസിട്ട് ഓപന്‍ ബാത്‌റൂം ഒരുക്കുന്നവരുണ്ട്.

ഭംഗിയും ഉപയോഗക്ഷമതയും ഒരുക്കി വേണം ബാത്‌റൂമുകള്‍ ഒരുക്കാന്‍. സാനിട്ടറി ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ 90% തിരഞ്ഞെടുക്കുന്നത് വെള്ള നിറമാണ്. പഴയ ദീര്‍ഘ വൃത്ത ക്ലോസറ്റുകള്‍ക്ക് പകരം ചതുര ക്ലോസറ്റുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ബാത്‌റൂമുകളില്‍ ആന്റിസ്‌കിഡ് ടൈലുകളെക്കാള്‍ മാറ്റ് ഫിനിഷുള്ള ടൈലുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഇവ വൃത്തിയാക്കാനും എളുപ്പമാണ്.

ആളുകള്‍ക്ക് ഇന്‍ഡയറക്ട് ലൈറ്റിങ്ങിനോടാണ് ഇപ്പോള്‍ പ്രിയം. ഫോള്‍സ് സീലിങ് ചെയ്ത് അതില്‍ സ്ട്രിപ്പ് ഉപയോഗിച്ച് ഇന്‍ഡയറക്ട് ലൈറ്റ് ചെയ്യാം.

അധികം സമയം ചെലവഴിക്കാതെയുള്ള 'കാക്കക്കുളി' കൂടിയതോടെ ബാത്ടബ്ബുകള്‍ക്കും കച്ചവടം കുറഞ്ഞു. ഇവയ്‌ക്കൊപ്പം പകരം ന്യൂജന്‍ ഉത്പന്നങ്ങള്‍ പലതും വിപണിയിലെത്തിക്കഴിഞ്ഞു. 3000 രൂപ മുതല്‍ 8 ലക്ഷം രൂപ വരെയുള്ള ക്ലോസറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ബാത്‌റൂമിലേക്ക് ആളുകയറുമ്പോള്‍ തന്നെ ക്ലോസറ്റ് കവര്‍ തനിയെ തുറക്കുന്നത് മുതല്‍ പെര്‍ഫ്യൂം വാഷ് വരെയുള്ള നൂതന സംവിധാനങ്ങളാണ് 8 ലക്ഷത്തിന്റെ ക്ലോസറ്റിലുള്ളത്.

റൂഫ് ഷവറുകളും ഹാന്‍ഡ് ഷവറുകളും കടന്ന് ഭിത്തിയില്‍ ഘടിപ്പിക്കുന്ന ബോഡി ഷവറുകളിലാണ് ഇപ്പോള്‍ ട്രെന്‍ഡ് എത്തിനില്‍ക്കുന്നത്. വെള്ളത്തിന്റെ ഊഷ്മാവ് അനുസരിച്ച് ലൈറ്റ് തെളിയുന്ന എല്‍ഇഡി ഷവറുകളും റിമോട്ട് ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിക്കാവുന്ന തെര്‍മോസ്റ്റാറ്റ് ഷവറുകളുമാണ് ഈ രംഗത്തെ താരങ്ങള്‍. കുളിക്കിടെയും ഫോണ്‍ വിളി തടസപ്പെടാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് ഭിത്തിയില്‍ ഘടിപ്പിച്ചു വെച്ച് ഫോണ്‍ വിളിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം.

ബാത്‌റൂമുകളുടെ സ്വഭാവം മാറിയതോടെ ബാത്‌റൂം ഫിറ്റിങ്‌സുകളുടെ വിപണിയും അടിമുടി മാറി. സ്വദേശിയും വിദേശിയുമായ നിരവധി ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണി പിടിക്കാന്‍ മത്സരിക്കുന്നത്. ജാഗ്വര്‍, സെറ, പാരിവെയര്‍, ഹിന്‍ഡ് വെയര്‍ എന്നിവയാണ് പ്രമുഖ ഇന്ത്യന്‍ സാന്നിധ്യം. യുഎസ് കമ്പനികളായ ബ്രീസ്, ഡെല്‍റ്റ, സ്പാനിഷ് കമ്പനിയായ റോക, ജപ്പാന്‍ കമ്പനിയായ ടോടോ തുടങ്ങിയവ കേരളത്തില്‍ വേര് പിടിച്ച ബ്രാന്‍ഡുകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (14 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (22 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (34 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (42 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (50 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends