Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ഊണുമുറിക്ക് നല്‍കാം ഊഷ്മളത

08 SEPTEMBER 2016 02:50 PM IST
മലയാളി വാര്‍ത്ത

വീട്ടുകാരും വിരുന്നുകാരും തുറന്ന മനസ്സോടെ പെരുമാറുന്ന ഇടമാണ് ഡൈനിങ് ഏരിയ. ഭക്ഷണം വിളമ്പുക, കഴിക്കുക എന്നതിനപ്പുറം അതിഥിആതിഥേയ ബന്ധത്തിലെ ഊഷ്മളതയുടെ ഇടമാണിത്. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നിടം എന്ന നിലയിലും ഭക്ഷണമുറിയുടെ പ്രാധാന്യമേറെയാണ്. ഡൈനിങ് സ്‌പേസിന്റെ രൂപകല്‍പനയും ഫര്‍ണിച്ചറിന്റെ തെരഞ്ഞെടുപ്പും തറയുടെയും ചുവരുകളുടെയും നിറമൊരുക്കലും വെളിച്ചവിന്യാസവും തുടങ്ങി ഒട്ടേറെ ചേരുവകള്‍ ചേരുംപടി ചേര്‍ന്നാലേ ഊണുമുറിക്കൊരു പ്രൗഢി കൈവരൂ.

അതിഥികള്‍ക്ക് മുന്നില്‍ വീട്ടുകാരന്റെ സ്വകാര്യതകള്‍ നഷ്ടപ്പെടുന്ന തരത്തിലാവരുത് ഡൈനിങ് ഏരിയയുടെ നിര്‍മാണം. ബെഡ്‌റൂമില്‍നിന്ന് ഡൈനിങ് ഏരിയയിലേക്ക് നേരിട്ടുള്ള പ്രവേശം ഒഴിവാകുന്നതിലൂടെ ഇത് പരിഹരിക്കാം.

എന്നെങ്കിലുമത്തെുന്ന അതിഥികളെ കാത്ത് വലിയ ഡൈനിങ് ഹാള്‍ ഒരുക്കി കാത്തിരിക്കണോ എന്നത് പ്രസക്തമാണ്. താമസക്കാരന്റെ മനോധര്‍മമാണ് ഇതില്‍ മുഖ്യം. വലിയ ലിവിങ് ഏരിയയില്‍ അനുയോജ്യമായ സ്ഥലത്ത് ഡൈനിങ് ടേബിള്‍ ഒരുക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി. വലിയ ഊണ്‍മുറി നിര്‍ബന്ധക്കാര്‍ക്കിടയില്‍ രണ്ടു രീതികള്‍ സാധാരണമാണ്. ഫോര്‍മല്‍ ഡൈനിങ്ങും ഇന്‍ഫോര്‍മല്‍ ഡൈനിങ്ങുമാണത്. വീട്ടുകാര്‍ മാത്രമുള്ളപ്പോള്‍ ഇന്‍ഫോര്‍മല്‍ ഡൈനിങ് മതിയാകും. അടുക്കളയോട് ചേര്‍ന്നുള്ള ഇടം അതിനായി ഒരുക്കുന്നതാണ് നല്ലത്. ആള്‍ കൂടുതലുള്ളപ്പോഴാണ് ഫോര്‍മലിന്റെ ആവശ്യം. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് നാലോ ആറോ കസേരകളുള്ള ഡൈനിങ് ടേബിള്‍ ഒരുക്കാം. ഫോര്‍മല്‍ ഡൈനിങ്ങിലേക്ക് എട്ടോ അതിലധികമോ കസേരകളാകാം. തയാറാക്കിയ ഭക്ഷണം സൂക്ഷിക്കാനുള്ള ഇടമായ പാന്‍ട്രി ഇന്‍ഫോര്‍മല്‍ ഡൈനിങ്ങാക്കുന്ന രീതിയുമുണ്ട്.

തയാറാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ പാന്‍ട്രിയിലോ ഇന്‍ഫോര്‍മല്‍ ഡൈനിങ്ങിലോ വെക്കാം. പാന്‍ട്രിയും ഇന്‍ഫോര്‍മല്‍ ഡൈനിങ്ങുമില്ലാത്തവര്‍ക്ക് ഒരു സെര്‍വിങ് കൗണ്ടറൊരുക്കി ഇത് പരിഹരിക്കാം.

സ്വാഭാവികവെളിച്ചം പരമാവധി കയറിയിറങ്ങുന്നതാവണം നിര്‍മിതി. ഡൈനിങ് ഹാളിന് കോമണ്‍ ലൈറ്റിങ്ങിനൊപ്പം ഡൈനിങ് ടേബിളിനു മുകളില്‍ തൂക്കുവിളക്കുകള്‍ ട്രന്‍ഡാണ്. എല്‍.ഇ.ഡി വാംലൈറ്റുകള്‍ ഇതിന് യോജിക്കും. വെട്ടം കണ്ട് പറന്നത്തെുന്ന പ്രാണികള്‍ ഊണ്‍മുറിയിലത്തെുന്ന സാഹചര്യമുണ്ടായാല്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ അവ വീഴാന്‍ സാധ്യതയുണ്ട്. തൂക്കുവിളക്കുകള്‍ കത്തിക്കാതിരിക്കുകയെന്ന വിരോധാഭാസമാണ് പിന്നത്തെ പ്രായോഗിക മാര്‍ഗം.

ഡൈനിങ് ഹാളിന്റെ പ്രൗഢികൂട്ടാനും കുറക്കാനുമുള്ള മാന്ത്രികത മേനിയിലൊളിപ്പിച്ചവരാണ് ഫര്‍ണിച്ചര്‍. മരത്തിന്റെ ധാരാളിത്തംമുതല്‍ സ്റ്റീലിന്റെ ദീര്‍ഘായുസ്സുവരെ പരിഗണിക്കപ്പെടും.
നീളത്തിലുള്ള മുറിക്ക് നീളത്തിലുള്ള ഡൈനിങ് ടേബിളാണ് ലുക്ക്. ചതുരമോ 'ഘ' ആകൃതിയോ ആണ് മുറിയെങ്കില്‍ ഓവല്‍ യോജിക്കും. വട്ടമേശകളും ആകര്‍ഷകമാണ്.

മുറിനിറക്കാതെ അനായാസം പെരുമാറാനുള്ള സൗകര്യത്തോടെയാവണം മേശ സജ്ജീകരിക്കേണ്ടത്. ഡൈനിങ് ടേബ്ള്‍ ടോപ്പിന് ഗ്‌ളാസിനുള്ള പകിട്ട് പെട്ടെന്നൊന്നും പോകാന്‍ സാധ്യതയില്ല. 
മരക്കസേരകള്‍ പുറത്തായി. പകരം കുഷ്യന്‍ സീറ്റുകള്‍ ഡൈനിങ് ടേബ്‌ളിനരികില്‍ കേറി ഇരിപ്പായി. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ ചായപ്പീടിക ബെഞ്ചുകള്‍ മടങ്ങി വരവ് ആഘോഷിക്കുകയാണ്. ലാമിനേറ്റ് ചെയ്ത വൈറ്റ്കളര്‍ ബെഞ്ചുകള്‍ പുത്തന്‍ തരംഗമാണ്.
വീടിന്റെ മൊത്തത്തിലുള്ള ലയത്തിന് ഭംഗം വരാതെയുള്ള അരങ്ങുവാഴലിനേ ആകര്‍ഷണവും ആയുസ്സുമുള്ളൂ എന്നതാണിതില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം.

ക്രോക്കറി ഷെല്‍ഫ് ഡൈനിങ്ഹാളില്‍നിന്ന് ഏറക്കുറെ നാടുനീങ്ങി. ക്രിസ്റ്റല്‍ ഗ്‌ളാസുകളും മറ്റുംവെച്ച ഗ്‌ളാസ് ഷെല്‍ഫുകളോടാണിപ്പോള്‍ ഇടത്തരക്കാര്‍ക്കടക്കം താല്‍പര്യം. ഗ്‌ളാസിനൊപ്പം മരത്തിലോ സ്റ്റീലിലോ നിര്‍മിച്ചതിന് ആവശ്യക്കാരേറെയാണ്.

ഭക്ഷണപദാര്‍ഥങ്ങള്‍ വീഴാനുള്ള സാധ്യത, വെള്ളം മറിയാനുള്ള സാധ്യത ഇതെല്ലാം മുന്‍കൂട്ടി കണ്ടുവേണം തറക്കാര്യം തീരുമാനിക്കാന്‍. കറപിടിക്കാത്തതാവണം തറവിരി. തറയോടും വുഡന്‍ ഫ്‌ളോറിങ്ങും ഡൈനിങ്ങില്‍ യോജിക്കില്ല. സിറ്റൗട്ടിനും ലിവിങ് റൂമിനും ഉപയോഗിച്ച അതേ സാമഗ്രിതന്നെ ഡൈനിങ് ഏരിയയുടെ തറക്ക് ഉപയോഗിക്കുന്നതാണ് പൊതുരീതി. കടുംനിറമുള്ള ടൈലുകളും ഗ്രാനൈറ്റും ഇരുണ്ട നിറത്തോടെയുള്ള മാര്‍ബിളും ഉപയോഗിക്കാറുണ്ട്. ഇവക്ക് ഇളംനിറമുള്ള ബോര്‍ഡറണിയിക്കുകയും ആവാം. 

ചുവര്‍ നിറത്തിന് യോജിച്ച കര്‍ട്ടനുകള്‍ ഇട്ട് സ്വകാര്യത കാക്കാം. ചുവരില്‍ സ്ഥാപിക്കുന്ന ചിത്രങ്ങള്‍ക്ക് മുറിയുടെ മൊത്തം മൂഡ് മാറ്റാനുള്ള കഴിവുണ്ട്. ലളിതമായ ഡിസൈനോടുകൂടിയ, വെള്ളം ദേഹത്ത് തെറിക്കാത്ത വാഷ്‌ബേസിന്‍ ഡൈനിങ് റൂമിന്റെ അവശ്യഘടകമാണ്. ഹാന്‍ഡ്വാഷ്, സോപ്പ്, ടവല്‍ തുടങ്ങിയവയെല്ലാം വാഷ് കൗണ്ടറുകള്‍ക്ക് അകവശത്ത് ഒതുക്കിവെക്കാം. വെള്ളം തട്ടിയാല്‍ നശിക്കാത്ത നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ചാവണം വാഷ്‌കൗണ്ടറുകളുടെ നിര്‍മാണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (12 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (32 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (40 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (48 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends