Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

വീടിന് വയറിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

04 MAY 2017 05:35 PM IST
മലയാളി വാര്‍ത്ത

മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത്. മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പു തന്നെ ഓരോ ലൈറ്റ് പോയിന്റുകളും നിശ്ചയിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം.

മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അതിനനുസരിച്ച് ചെലവും.

15 മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. തേക്കാത്ത ചുവരുകള്‍ക്കും ഇന്റര്‍ലോക്ക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും ചുവരിന് പുറത്തുകൂടിയാണ് വയറിംഗ്.അതിന് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി.വി.സി. പൈപ്പുകളാണ് ഭംഗി. 1.5 സ്‌ക്വയര്‍ മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മീറ്റര്‍. കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.

ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. തടി കൊണ്ടുള്ള സ്വിച്ച് ബോക് സിനെക്കാള്‍ നല്ലത് ലോഹപ്പെട്ടികളാണ്. 

ഭിത്തിയിലെ ഈര്‍പ്പം കൂടിയാല്‍ മരപ്പെട്ടികള്‍ ചിതലരിച്ച് നശിക്കാന്‍ ഇടയുണ്ട്. ലോഹപ്പെട്ടിക്ക് തടി, പ്ലാസ്റ്റിക് പെട്ടികളെക്കാള്‍ 50 ശതമാനം വരെ വില കൂടുതലുണ്ട്. എങ്കിലും ഈ വിലക്കൂടുതല്‍ അതിന്റെ ഈടുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമാകാന്‍ ഇടയില്ല. ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന സ്വിച്ചുകള്‍ മോഡുലാര് ആക്കാം .ഉദാഹരണത്തിന് അടുക്കള, സ്വീകരണമുറി എന്നിവിടങ്ങളിലെ സ്വിച്ചുകള് മോഡുലാര് ആക്കുകയും മറ്റിടങ്ങളില് താരതമ്യേന വിലക്കുറവുള്ള സെമി മോഡുലാര്‍ വെക്കുകയും ചെയ്യുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന് , പവര് പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ലാമ്പുകളും മനോഹരമായിരിക്കും. റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം.

ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണുമുറിയില്‍് രണ്ട് ലൈറ്റ്, ഒരു ഫാന്‍്, ഒരു പവര്‍പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.

ഫ്രിഡ്ജിന് ഉപയോഗിക്കാന്‍ ഉള്ളതാണ് പവര്‍പ്ലഗ്. കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍് ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍അല്പം കൂടുതല്‍ ശ്രദ്ധിക്കണം.

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുക(വാള്‍ലൈറ്റ്)ളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി, െ്രെഗന്റര്‍ , മൈക്രോവേവ് അവന്‍ , വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് ഉപയോഗിക്കാം. വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത് നല്ലതാണ്.

വയറിങ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.

സാധാരണ ബള്‍ബുകളേക്കാള്‍ വിലക്കൂടുതല്‍ ഉണ്ടെങ്കിലും എല്‍ ഇഡി ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് ലാഭകരമായിരിക്കും. സി.എഫ്.എല്‍. ബള്‍ബുകളുടെ ആയുസ്സ് സാധാരണ ബള്‍ബുകളെക്കാള്‍ പത്തിരട്ടിയിലും ഏറെയാണ്. അതിലേറെ ആയുസ്സ് നല്‍കുന്നതും വൈദ്യുതി ലാഭിക്കുന്നതുമാണ് എല്‍് .ഇ.ഡി. ബള്‍ബുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (12 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (32 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (40 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (48 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends