Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ്; ബിജെപി മാര്‍ച്ച്, സംഘര്‍ഷം


'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി

12 MAY 2017 04:37 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളരുന്നതും ഏറെ പോഷക സമ്പുഷ്ഠവുമായ ഒരു ഫലവൃക്ഷമാണ് വെസ്റ്റിന്ത്യന്‍ ചെറി. മാല്‍പീജി യേസ്യേ സസ്യകുടുംബത്തില്‍പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം മാല്‍പീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാനങ്ങളില്‍ അലങ്കാരചെടിയായും വളര്‍ത്താവുന്ന വെസ്റ്റിന്ത്യന്‍ ചെറിക്ക് ബാര്‍ബഡോസ് ചെറിയെന്നും പേരുണ്ട്.

പൂക്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ടിനം വെസ്റ്റിന്ത്യന്‍ ചെറി നമ്മുടെ നാട്ടിലുണ്ട്. പിങ്ക് പൂക്കളുള്ളവയും വെളള പൂക്കളുള്ളവയും. പിങ്ക് പൂക്കളുളള ഇനത്തിന്റെ പഴങ്ങള്‍ 46 ഗ്രാം വരെ തൂക്കം വരുന്നവയും പഴുക്കുമ്പോള്‍ പഴങ്ങള്‍ ചുവന്ന നിറമാകുന്നവയുമാണ്. എന്നാല്‍ വെളള പൂക്കളുള്ളവയാകട്ടെ, പഴത്തിന് 12 ഗ്രാം വരെ തൂക്കം വരുന്നവയും, പഴുക്കുമ്പോള്‍ ഓറഞ്ച് നിറമാകുന്നവയുമാണ്.

വളരെ പോഷകസമ്പുഷ്ടവും, ഔഷധഗുണമുള്ളതുമായ ഫലമാണ് വെസ്റ്റിന്ത്യന്‍ ചെറി. ജീവകം സി, ജീവകം ഇ, ജീവകം എ എന്നിവ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തില്‍ 1000 മില്ലിഗ്രാം കൂടുതല്‍ ജീവകം സി ഉണ്ട്. എന്നാല്‍ നെല്ലിക്കയിലാവട്ടെ 600 -700 ഗ്രാം മാത്രമേ ജീവകം സി അടങ്ങി യിട്ടുളളൂ. ജീവകം ഇ യ്ക്ക് ഹൃദ്രോഗത്തെ തടയാനും കോശങ്ങളുടെ വാര്‍ദ്ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കാനും, ജീവകം സി യ്ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും. ജീവകങ്ങള്‍ കൂടാതെ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, മാംസ്യം, ഗ്ലൂക്കോസ്, ഫ്രെക്‌റ്റോസ്, കാര്‍ബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം, നാരുകള്‍ മുതലായവ ചെറിയിലടങ്ങിയിട്ടുണ്ട്.

നിരോക്‌സീകാരികളുടെ നല്ലൊരു ശേഖരമാണ് വെസ്റ്റിന്ത്യന്‍ ചെറി. ചുവപ്പു നിറം പകരുന്ന ആന്തോ സയാനിനാണ് ഇവയില്‍ മുഖ്യം. ഇത് കോശങ്ങളുടെ നശീകരണം കുറയ്ക്കുക യും അര്‍ബുദം പോലുളള പലരോഗങ്ങളെയും അകറ്റുകയും ചെയ്യും. രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയാനും ചെറിയിലുളള അന്തോ സയാനിനാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറിയിലടങ്ങിയിരിക്കുന്ന പെരിലിന്‍ ആല്‍ക്കഹോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച മന്ദീഭവിപ്പിക്കാനും സ്തനം, പോസ്‌ട്രേറ്റ് ഗ്രന്ഥി, ഗര്‍ഭാശയം എന്നിവയെ ബാധി ക്കുന്ന അര്‍ബുദത്തെ തടയാനും സഹായിക്കുമെന്നാണ് കണ്ടെത്തലുകള്‍.

പഴുത്തുപാകമായ പഴങ്ങള്‍ ഉപയോഗിച്ച് സിറപ്പ്, ജ്യൂസ്, ജാം, ജെല്ലി എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും, പഴുക്കാത്ത ചെറി കള്‍ അച്ചാറുണ്ടാക്കുവാനും ഉപയോഗിക്കാം. വീട്ടുവളപ്പിലൊരു വെസ്റ്റിന്ത്യന്‍ ചെറി ഉണ്ടായാല്‍ അത് കുടുംബാംഗങ്ങളുടെ ആരോ ഗ്യസംരക്ഷണത്തിന് ഒരു മുതല്‍ ക്കൂട്ടാകും.

പതിവെച്ച തൈകളും, കമ്പുകളും, വിത്തുകളും നടാനായി ഉപയോഗിക്കാം. ചെടികള്‍ തമ്മില്‍ ആറു മീറ്റര്‍ അകലം കിട്ടത്തക്ക വിധത്തില്‍ 50ഃ50ഃ50 സെന്റീമീറ്റര്‍ വലുപ്പത്തിലാണ് കുഴികളെടുക്കേണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളില്‍ ആവശ്യത്തിന് മേല്‍ മണ്ണും ജൈവവളവും ചേര്‍ത്ത് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ തൈകള്‍ നടാം. നട്ടതിനുശേഷം പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നല്ല നീര്‍വാര്‍ച്ചയും ആവശ്യത്തിന് ജൈവാംശവുമുളള മണ്ണാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. കായ്ക്കാന്‍ തുടങ്ങിയ ചെടി ഒന്നിന് 217 ഗ്രാം യൂറിയ, 800 ഗ്രാം രാജ്‌ഫോസ്, 433 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടു തവണകളായി ജൂണ്‍- ജൂലൈ മാസങ്ങളിലും ജനുവരി മാസ ത്തിലും ചേര്‍ത്തുകൊടുക്കാം. ജനുവരി മാസത്തില്‍ വളപ്രയോഗം നടത്തുമ്പോള്‍ മണ്ണില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെ ന്നുറപ്പുവരുത്തേണ്ടതാണ്.

ആറുമാസം കൊണ്ട് പതി വെച്ച തൈകളും വേരു പിടിച്ച കന്പുകളും പൂത്തു തുടങ്ങും. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് പൂവിടുന്ന കാലം. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ മൂപ്പെത്തിയ കായ്കള്‍ പറിക്കാം. നാല് വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് രണ്ടു കിലോവരെ പഴങ്ങള്‍ ലഭിക്കാം. കായ്കള്‍ പറിച്ചതിനുശേഷം കൊമ്പുകോതുന്നത് നല്ലതാണ്. നല്ല തണലുളള അവസ്ഥയില്‍ കായ്പിടിത്തം പൊതുവ കുറവായിരിക്കും.

മുഞ്ഞയും മീലിമുട്ടയുമാണ് പ്രധാനമായും കാണാറുളള കീടങ്ങള്‍. ഇവയ്‌ക്കെതിരേ സവെര്‍ട്ടി സീലിയം ലക്കാനി' എന്ന ജൈവ മിത്ര കുമിള്‍ 10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തയാറാക്കി തളിച്ചുകൊടുക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടീസർ പ്രകാശനം  (6 minutes ago)

കർണാടക ബിജെപി  (16 minutes ago)

.സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടം  (22 minutes ago)

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു....  (28 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു  (37 minutes ago)

മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു  (44 minutes ago)

"THAN MUDINJA GLAMOUR ALLE..." രാഹുലിന് ചേച്ചിമാരെ മതി ചാറ്റുകൾ ഇതാ..! കടിച്ച് കീറി V D  (58 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു...! രാഹുൽ ഗാന്ധി ഇറങ്ങി വെട്ടി ‘പെണ്ണുപിടിയനായ പ്രസിഡന്റ.?  (1 hour ago)

ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും....  (1 hour ago)

ഭർത്താവിന്റെ വീട്ടിൽ കയറി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു..! മകളുടെ കണ്മുന്നിൽ വീട്ടമ്മ മരിച്ചു  (2 hours ago)

ഓണത്തിന് 8.33 ശതമാനം ബോണസ്...  (2 hours ago)

നെതന്യാഹു ദേ വീണ്ടും ഇറങ്ങുന്നു തുരങ്കങ്ങളിൽ കൊട്ടിക്കലാശം..! ആയുധ നിലവറ സൈനികരെ കൊണ്ട് നിറയ്ക്കും  (2 hours ago)

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം  (2 hours ago)

മുന്നറിയിപ്പ്  (2 hours ago)

"കോഴിക്കാട്ടം രാഹുൽ" നാറുന്നു കാമകേളികൾ ഷാഫിക്ക് അറിയാം..! പെണ്ണുങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നു..മുഖ്യന്റെ നാറിയ കളി..!  (2 hours ago)

Malayali Vartha Recommends