Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

വീട്ടുവളപ്പില്‍ അരുമപ്പക്ഷികളുടെ വര്‍ണപ്രപഞ്ചം ഒരുക്കാം

12 MAY 2017 05:06 PM IST
മലയാളി വാര്‍ത്ത

കുട്ടിക്കാനത്ത് പ്ലാന്ററായി ജോലി ചെയ്തിരുന്ന കുര്യന്‍ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. മൂന്നര ഏക്കര്‍ സ്ഥലം കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് ഉണ്ടായിരുന്നിട്ടും ഈ പ്രദേശത്ത് കൃഷിയിലൂടെ വിജയം നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് ഏക്കറില്‍ നെല്‍കൃഷി ഇന്നുമുണ്ട്. കടങ്ങള്‍ വീട്ടാന്‍ ഇദ്ദേഹത്തെ സഹായിച്ചത് ഓമനപ്പക്ഷികളാണ് പക്ഷികളെന്നാല്‍ അലങ്കാരക്കോഴികള്‍ തന്നെ.

അരുമപ്പക്ഷികളുടെ വര്‍ണപ്രപഞ്ചമാണ് കുര്യന്‍ ജോണിന്റെ വീട്ടുവളപ്പ്. ആദ്യകാലത്തെ തൊഴുത്തിലാണ് ഫെസന്റ് ഇനത്തില്‍പ്പെട്ട പക്ഷികളും മറ്റും വാഴുന്നത്. അലങ്കാരക്കോഴികള്‍ക്കായി വീടിനോട് ചേര്‍ന്ന് ഷെഡുകള്‍ കെട്ടിയിട്ടുണ്ട്. കൂടാതെ കമ്പിവലകള്‍ ഉപയോഗിച്ചുള്ള കുടുകളും ഉണ്ട്.

നല്ല ഇണക്കവും അനുകരണശേഷിയും ഉള്ള ജനപ്രിയതാരങ്ങളാണ് ഫെസന്റ് ഇനത്തില്‍പ്പെട്ട പക്ഷികള്‍. അതുപോലെ പെട്ടെന്ന് ഇണങ്ങുന്നവയാണ് അലങ്കാരക്കോഴികള്‍. വര്‍ണങ്ങളും വര്‍ണ വിന്യാസവും മുഖത്തും ശരീരത്തിലുമുള്ള പുള്ളികളും വരകളും ചിത്രപ്പണികളും തലപ്പൂവുകളും കൊണ്ട് വൈവിധ്യങ്ങള്‍ നിറഞ്ഞ നാല്പതില്‍ പരം കോഴിയിനങ്ങള്‍. ഭൂരിഭാഗവും വിദേശയിനങ്ങള്‍ തന്നെയാണ്. മൂവായിരം രൂപമുതല്‍ മുപ്പതിനായിരം രൂപവരെ ജോഡികള്‍ക്ക് വില വരുന്ന പക്ഷികളില്‍ ഗോള്‍ഡന്‍ ഫെസന്റ്, ലോഡി ആംസ്റ്റയര്‍ തുടങ്ങിയവയാണ് കൗതുകക്കാര്‍.



അലങ്കാരക്കോഴികളുടെ നിരയില്‍ 45 ഇനങ്ങളെ കാണാം. തൂവെള്ള തൂവലിന് കറുപ്പ് അരികിട്ട സെബറേറ്റ് ബാന്റം, നീളന്‍ തൂവലുകളുടെ കിരീടം വച്ച പോളീഷ് ക്യാപ്, ചുവന്ന തലപ്പൂവുള്ള റോസ് കോന്പ്, സില്‍ക്ക് രോമപ്പട്ട് പുതച്ചപോലുള്ള സില്‍ക്കി, ചെമ്മരിയാടിന്റെ രോമം പോലെ ചുരുണ്ടുകൂടി തുവലുകളാല്‍ നിറഞ്ഞ പ്രീസിലര്‍, തിളക്കമാര്‍ന്ന വര്‍ണത്തുവലുകള്‍കൊണ്ട് നിറഞ്ഞ ഫിനിക്‌സ്, ഫൗഡന്‍ ബാന്റം, കറുപ്പും സ്വര്‍ണനിറവും കൊണ്ട് അഴകാര്‍ന്ന സൈപ്രസ്ബാന്റം, ഫാം ബര്‍ഗ്, വലിയ തടിയന്മാരായ ബ്രമ്മ ഇങ്ങനെ പട്ടിക നീളുന്നു. ജോഡികള്‍ക്ക് അയ്യായിരും മുതല്‍ ഇരുപത്തയ്യായിരം രൂപവരെയാണ് കുഞ്ഞുങ്ങളുടെ വില. ഫാം സന്ദര്‍ശിക്കുന്നവര്‍ ഇഷ്ടപ്പെടുന്ന ചില ഇനങ്ങള്‍ മോഹവിലയ്ക്ക് നല്‍കുന്ന രീതിയും ഇവിടെയുണ്ട്.



പക്ഷിക്കൂട്ടില്‍ പക്ഷികള്‍ക്ക് യഥേഷ്ടം പറന്നു കളിക്കാന്‍ വേണ്ടസ്ഥലസൗകര്യം നല്‍കിയിട്ടുണ്ട്. കോഴികള്‍ക്ക് ആവശ്യത്തിനുവേണ്ട സൗകര്യമാണ് നല്‍കുന്നത്. ഇവ കൂടുതല്‍ ഓടി നടന്നാല്‍ മുട്ടകള്‍ ഇടുന്നത് കുറയും. ഒരേ ഇനത്തിന്റെ ജോഡികളാണ് ഓരോ കൂട്ടിലും ഉള്ളത്. മറ്റ് ഇനങ്ങളുമായി കൂട്ടുകൂടുവാനോ ഇണചേരുവാനോ അനുവദിക്കുന്നില്ല. പക്ഷിവളര്‍ത്തലുകാര്‍ക്ക് ആകര്‍ഷക ഇനങ്ങളുടെ ആണ്‍ ഇനങ്ങളെയാണ് വേണ്ടത്. മുട്ടയിടാന്‍ സൗകര്യം ഉണ്ടാക്കുന്നവരാണ് ജോഡികളെ തെരഞ്ഞടുക്കുന്നത്. ഓരോ കൂട്ടിലും മുട്ടയിടുന്നതിനുള്ള സൗകര്യം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തറയില്‍ ചിന്തേര് പൊടി വിതറിയിട്ടിരിക്കുന്നു. കാഷ്ഠം വീണ് ഉണ്ടാകുന്ന ദുര്‍ഗന്ധവും മറ്റും ഒഴിവാക്കാനാണിത്. നെറ്റിന്റെ കുടുകള്‍ക്കടിയില്‍ പ്രത്യേക ഷീറ്റ് വിരിച്ച് ചിന്തേറ് പൊടി നിരത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ കാഷ്ഠം വീണ് കഴിയുമ്പോഴാണ് ചിന്തേര്‌പൊടി ഉള്‍പ്പെടെ കാഷ്ഠം മാറ്റുന്നത്. ഇത് വളമായി കൃഷിക്ക് ഉപയോഗിക്കുന്നു.ദിവസം മുഴുവനും കുടിക്കാന്‍ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുന്നു. തീറ്റകള്‍ക്ക് മറ്റൊരു പാത്രമുണ്ട്.



കോഴികളുടെ മുട്ട ഹാച്ചറിയില്‍ വിരിച്ചെടുക്കുന്നു. സാധാരണ ചൂടില്‍, കാര്‍ഡ്‌ബോര്‍ഡിലാണ് രണ്ടാഴ്ച വളര്‍ത്തുന്നത്. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്കായുള്ള കൂട്ടിലേക്ക് മാറ്റും. പ്രകൃതിയോട് ഇണങ്ങിനാടന്‍ രീതിയില്‍ വളര്‍ന്ന് വരുന്നതുകൊണ്ട് ഏതു കാലാവസ്ഥയിലും വളരുവാനുള്ള കരുത്ത് ഇവയ്ക്കുണ്ടാകുന്നു. ഓരോന്നിനും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്പും വിരമരുന്നും നല്‍കുന്നു. രണ്ടു മാസം കഴിയുന്‌പോഴാണ് കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.

പക്ഷികളില്‍ പുരുഷന്‍മാര്‍ക്കാണ് സൗന്ദര്യം കൂടുതല്‍. പട്ടുപോലെ തിളക്കമുള്ളതും നീളമുള്ളതുമായ തുവലുകളാണ് ഇവയുടെ ആകര്‍ഷകത്വം. പ്രായപൂര്‍ത്തിയായവയ്ക്ക് വിലകൂടും. കണ്ണിനും മനസിനും കൗതുകം ജനിപ്പിക്കുന്ന രീതിയില്‍ പക്ഷികള്‍ മാറുന്നത് പ്രായപൂര്‍ത്തിയാകുന്‌പോഴാണ്. പതിമൂന്നു വര്‍ഷം കൊണ്ട് പക്ഷികളുടെ തോഴനായി മാറിയ കുര്യന്‍ ജോണ്‍ പരിചരണ രീതികള്‍ പറഞ്ഞുകൊടുക്കാന്‍ എപ്പോഴും തയാറാണ്. ഫോണ്‍: 9447791867

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 minutes ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (7 minutes ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (57 minutes ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (1 hour ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (3 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (3 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (3 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (4 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (4 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (4 hours ago)

Malayali Vartha Recommends