Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ്; ബിജെപി മാര്‍ച്ച്, സംഘര്‍ഷം


'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

മണവും പണവും തരാന്‍ കുറ്റിമുല്ല!

20 MAY 2017 03:59 PM IST
മലയാളി വാര്‍ത്ത

എറണാകുളത്ത് കരുമാലൂര്‍ കളത്തില്‍ വീടിനു മുന്നില്‍ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാല്‍ കാണാം ചെടിച്ചട്ടികളില്‍ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകള്‍. കുറ്റിമുല്ലച്ചെടികളില്‍ നിറഞ്ഞു നില്‍ക്കുന്ന മുല്ലമൊട്ടുകള്‍ കണ്ടാല്‍ അറിയാതെ കൃഷി ചെയ്യാന്‍ തോന്നിപ്പോകും.

രാവിലെതന്നെ തിരക്കിലാണ് വീട്ടമ്മ സിന്ധു അജിത്ത്. കുറ്റിമുല്ലകളെ പരിചരിക്കുന്ന തിരക്ക്. മുല്ലമൊട്ടുകള്‍ പറിച്ചെടുത്ത് ഒരു ബാഗിലാക്കി ഇളയമകന്‍ ആദിത്യന്റെ കൈയില്‍ കൊടുത്തുവിടും. സൈക്കിളില്‍ അവന്റെ പതിവ് യാത്ര പരവൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പകൃഷി വികസന സമിതിയിലേക്കാണ്. പൂവ്, തൂക്കം നോക്കിയെടുത്ത് 806-ാം അംഗമായ സിന്ധു അജിത്തിന്റെ ബുക്കില്‍ അന്നത്തെ തുകയും എഴുതിക്കൊടുത്തു വിടും. അപ്പോഴേക്കും അമ്മ മുറ്റത്തും ടെറസിലും കൃഷി ചെയ്യുന്ന കുറ്റിമുല്ലയ്ക്ക് വെള്ളം നനച്ചിട്ടുണ്ടാകും. ഇടയ്ക്ക് ചെടികള്‍ക്കിടയിലെ കളയും പിഴുതുമാറ്റും. രാവിലെ ഒരു മണിക്കൂര്‍ നീണ്ട പണികഴിഞ്ഞ് അമ്മ അടുക്കളക്കാരിയാവും. അതു കഴിഞ്ഞു വേണം സിന്ധവിനു സ്വന്തം ബിസിനസിലേക്കു കൂടി ശ്രദ്ധകൊടുക്കാന്‍.

സമീപത്തെ താമസക്കാരില്‍ നിന്നുമാണ് സിന്ധു മുല്ലപ്പൂ കൃഷിയെക്കുറിച്ച് അറിയുന്നത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് ഭാര്യ ഒരു ബിസി വുമണ്‍ ആയി കാണാന്‍ തന്നെയാണ് താത്പര്യം. ആ പ്രേരണകൂടി ആയപ്പോള്‍ സിന്ധു തൃശൂരിലെ മണ്ണുത്തിയിലുള്ള കേരള കാര്‍ഷിക സര്‍വ കലാശാലയില്‍ പോയി കുറ്റുമുല്ലതൈകള്‍ 10 രൂപ നിരക്കില്‍ വാങ്ങി. 250-ലധികം ചെടികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ചുവന്ന മണ്ണും മണലും ചാണകവും ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി ചെടിച്ചട്ടിയിലാക്കി. പിന്നെ കുറ്റിമുല്ല തൈകള്‍ നട്ടു. ദിവസവും രണ്ടുനേരം വെള്ളമൊഴിച്ചു. നാലുമാസം കഴിഞ്ഞപ്പോള്‍ മുല്ലമൊട്ടുകള്‍ നിറഞ്ഞു. അഞ്ചാമത്തെ മാസം മുതല്‍ സിന്ധു പുഷ്പകൃഷി വികസന സമിതിയില്‍ പൂവ് വില്‍ക്കുന്ന കര്‍ഷകയായി.

ചാണകപ്പൊടിയും സ്‌റ്റെറാമിലും രണ്ടാഴ്ച കൂടുമ്പോള്‍ ചട്ടികളില്‍ ഇട്ടുകൊടുക്കും. ഇടയ്ക്കിടയ്ക്ക് മണ്ണൊന്ന് ഇളക്കിക്കൊടുക്കും. സമയക്കുറവാണ് 250 ചെടികളില്‍ മാത്രം ഒരുങ്ങാന്‍ സിന്ധുവിനെ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ന് വീടിന്റെ പരിസരം നിറയെ കുറ്റിമുല്ല, ചട്ടികളില്‍ വളര്‍ത്താന്‍ സിന്ധുവിന് പ്ലാനുണ്ട്.

ഒരു കൗതുകത്തിന് തുടങ്ങിയതാണ് സിന്ധു കുറ്റിമുല്ലകൃഷി. ഇന്ന് ഒന്നും അറിയാതെ ആയിരം രൂപയിലധികം വരുമാനം കിട്ടുന്നുണ്ട്. ആയിരം മുല്ലച്ചെടികള്‍ നട്ട് പരിപാലിച്ചാല്‍ നാലായിരവും അയ്യായിരവും രൂപ ദിവസവും കിട്ടും. ഇതിന് നീക്കിവയ്‌ക്കേണ്ടിവരുന്നത് വെറും രണ്ടുമണി ക്കൂര്‍ മാത്രമാണെന്ന് സിന്ധു അജിത് ഓര്‍മിപ്പിക്കുന്നു.

പ്രാണിശല്യമാണ് കുറ്റിമുല്ല കൃഷിയില്‍ ശ്രദ്ധിക്കേണ്ടത് എന്ന ഓര്‍മപ്പെടുത്തലും അതിന് സിന്ധുചെയ്യുന്ന നാടന്‍ വിദ്യയും പറഞ്ഞുതന്നു. കാന്താരിമുളക് അരച്ച് ഒരാഴ്ച വെള്ളത്തിലിട്ട ശേഷം ചെടികള്‍ക്ക് സ്‌പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. മൊട്ടിനെ കാര്‍ന്നു തിന്നുന്ന പ്രാണികളെ നശിപ്പി ക്കാന്‍ ഇത് നല്ലതാണെന്നാണ് അഭിപ്രായം. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്താണ് കൃഷി നടക്കുന്ന തെങ്കില്‍ ആദായത്തിന് കുറവൊന്നും ഒരിക്കലും സംഭവിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് മരൂതത്തൂര്‍ 9895451515  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടീസർ പ്രകാശനം  (7 minutes ago)

കർണാടക ബിജെപി  (17 minutes ago)

.സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടം  (23 minutes ago)

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു....  (29 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു  (38 minutes ago)

മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു  (45 minutes ago)

"THAN MUDINJA GLAMOUR ALLE..." രാഹുലിന് ചേച്ചിമാരെ മതി ചാറ്റുകൾ ഇതാ..! കടിച്ച് കീറി V D  (59 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു...! രാഹുൽ ഗാന്ധി ഇറങ്ങി വെട്ടി ‘പെണ്ണുപിടിയനായ പ്രസിഡന്റ.?  (1 hour ago)

ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും....  (1 hour ago)

ഭർത്താവിന്റെ വീട്ടിൽ കയറി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു..! മകളുടെ കണ്മുന്നിൽ വീട്ടമ്മ മരിച്ചു  (2 hours ago)

ഓണത്തിന് 8.33 ശതമാനം ബോണസ്...  (2 hours ago)

നെതന്യാഹു ദേ വീണ്ടും ഇറങ്ങുന്നു തുരങ്കങ്ങളിൽ കൊട്ടിക്കലാശം..! ആയുധ നിലവറ സൈനികരെ കൊണ്ട് നിറയ്ക്കും  (2 hours ago)

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം  (2 hours ago)

മുന്നറിയിപ്പ്  (2 hours ago)

"കോഴിക്കാട്ടം രാഹുൽ" നാറുന്നു കാമകേളികൾ ഷാഫിക്ക് അറിയാം..! പെണ്ണുങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നു..മുഖ്യന്റെ നാറിയ കളി..!  (2 hours ago)

Malayali Vartha Recommends