Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ്; ബിജെപി മാര്‍ച്ച്, സംഘര്‍ഷം


'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

പൈനാപ്പിളില്‍നിന്ന് വസ്ത്രവും ഉണ്ടാക്കാം!

22 MAY 2017 04:12 PM IST
മലയാളി വാര്‍ത്ത

വാഴക്കുളം പൈനാപ്പിളിന്റെ സവിശേഷ രുചിയും മധുരവും സുഗന്ധവുമാണ് അതിന് ഭൗമസൂചികാ (ജിഐ) പദവി നേടിക്കൊടുത്തത്. ബ്രസീലില്‍ ജനിച്ച് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം വിരുന്നുകാരനായി കേരളത്തിലെത്തിയ പൈനാപ്പിളിന് വാഴക്കുളം എന്ന ഗ്രാമത്തിന്റെ പേരു ചേര്‍ത്ത് ഭൂപ്രദേശ സൂചിക ലഭിച്ചത് ഏറെ അഭിമാനകരമാണ്.

പൈനാപ്പിളിന്റെ ഉല്‍പാദനത്തില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. സംസ്ഥാനങ്ങളില്‍ കേരളത്തിന് എട്ടാം സ്ഥാനവും. വാഴക്കുളം പൈനാപ്പിളിനു മികച്ച കയറ്റുമതിസാധ്യതയാണുള്ളത്. ഭൂപ്രദേശ സൂചിക ലഭിച്ചതും പാക്കിങ്ങിന് യോജ്യമായ രൂപഘടനയും മികച്ച സ്വാദും മധുരവുമെല്ലാമാണ് ഇതിനു കയറ്റുമതി സാധ്യത വര്‍ധിപ്പിച്ച ഘടകങ്ങള്‍. കേരളത്തില്‍ കന്നാര എന്ന മൗറീഷ്യസ് ഇനമാണ് വ്യാപകമായി കൃഷി ചെയ്തുവരുന്നത്. ക്യൂ, ക്യൂന്‍ ഇനങ്ങളും കേരള കാര്‍ഷിക സര്‍വകലാശാലയുടെ സങ്കരയിനമായ അമൃതയും കൃഷി ചെയ്തുവരുന്നു.

സ്തൂപാകൃതിയുള്ള കായ്കളും ഹൃദ്യമായ രുചിയും മണവുമുള്ള മൗറീഷ്യസ് ഇനം ടേബിള്‍ വെറൈറ്റിയായും ജ്യൂസ് ഉണ്ടാക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. ഉരുണ്ട കായ്കളുള്ള ക്യൂ ഇനം സംസ്‌കരണത്തിനു യോജ്യമാണ്. നല്ല മഞ്ഞനിറമുള്ള നാരില്ലാത്ത കാമ്പും ചാറു കൂടുതലുള്ളതുമായ ഈയിനം കാനിങ്ങിനും നന്ന്. ക്യൂന്‍ ഇനങ്ങള്‍ ടേബിള്‍ വെറൈറ്റിയായി ഉപയോഗിക്കാനാണ് യോജ്യം.

നൂറു ഗ്രാം പൈനാപ്പിളില്‍ 87 ശതമാനം ജലാംശവും 2.3 ഗ്രാം ഭക്ഷ്യനാരും 50 മില്ലി ഗ്രാം വിറ്റമിന്‍ സി, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ്, ഫോളിക് ആസിഡ്, വിറ്റമിന്‍ ബി1, ബി2 എന്നിവയും അടങ്ങിയിരിക്കുന്നു. ലോകത്തിലെ ഉയര്‍ന്ന ഭക്ഷ്യമൂല്യമുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ ശ്രേണിയില്‍ മുന്‍നിരയിലാണിതുള്ളത്.

ഔഷധഗുണത്തിനു കാരണം ബ്രോമിലീന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യമാണ്. അജീര്‍ണത്തിന്, വിശേഷിച്ച് മാംസാഹാരം കഴിച്ചാലുള്ള ദഹനപ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍ പ്രതിവിധിയാണ്. ബ്രോമിലീന്‍ നാം കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. മാംസം പാകം ചെയ്യുമ്പോള്‍ പെട്ടെന്ന് വെന്തുകിട്ടാനും ബീയര്‍ വ്യവസായത്തില്‍ ബീയറിന് തെളിമ കിട്ടാനും സൗന്ദര്യവര്‍ധകവസ്തുക്കളിലും ബ്രോമിലീന്‍ ഉപയോഗിച്ചുവരുന്നു. നീര്‍ക്കെട്ട്, സന്ധിവാതം (ആര്‍െ്രെതറ്റിസ്), കാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ പൈനാപ്പിള്‍ പ്രതിരോധിക്കുമെന്നു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. രക്തം കട്ടിയാകുന്നതു തടയുക വഴി ഹൃദ്രോഗത്തെയും പ്രതിരോധിക്കും. ആര്‍െ്രെതറ്റിസ്, ഗൗട്ട് തുടങ്ങിയ രോഗമുള്ളവര്‍ക്ക് യഥേഷ്ടം കഴിക്കാവുന്ന പഴമാണിത്. സൈനസൈറ്റിസ്, തൊണ്ടവേദന, സര്‍ജറിയുടെ മുറിവുകള്‍, പ്ലാസ്റ്റിക് സര്‍ജറിയുടെ മുറിവ്, ഡയബറ്റിക് അള്‍സര്‍ എന്നിവ ഭേദപ്പെടുത്താനും പൈനാപ്പിളിനു കഴിയും. ത്വക്ക്, തലമുടി, നഖം, മോണ, നേത്രപടലം, പാദങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന് ഇത് നന്നെന്നു കാണുന്നു.

പൈനാപ്പിള്‍ സംസ്‌കരണയൂണിറ്റ് ആരംഭിക്കുമ്പോള്‍തന്നെ അതിന്റെ അവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ധാരണ വേണം. ഒരു കിലോ പൈനാപ്പിള്‍ സംസ്‌കരണത്തിനെടുക്കുമ്പോള്‍ അര കിലോയോളം അവശിഷ്ടം വരാന്‍ സാധ്യതയുണ്ട്. അവശിഷ്ടങ്ങളില്‍ ഭക്ഷ്യയോഗ്യഭാഗമാണ് കൂഞ്ഞ് അഥവാ കോര്‍. ഇതുപയോഗിച്ച് കാന്‍ഡി, അച്ചാര്‍ എന്നിവ നിര്‍മിക്കാം. പൈനാപ്പിളിന്റെ ഔഷധഗുണത്തിനു നിദാനമായ ബ്രോമിലീന്‍ എന്‍സൈം ധാരാളം അടങ്ങിയിട്ടുള്ള ഭാഗമാണ് കൂഞ്ഞും ഞെടുപ്പും. വ്യവസായികാടിസ്ഥാനത്തില്‍ ബ്രോമിലീന്‍ വേര്‍തിരിച്ചെടുക്കാനായാല്‍ വന്‍ സാധ്യതയാണുള്ളത്.



പൈനാപ്പിള്‍ തൊലി, കണ്ണ് എന്നിവയില്‍നിന്ന് വീര്യം കൂടുതലുള്ള വൈനും, വൈനില്‍നിന്നു വിനാഗിരിയും തയാറാക്കാം. ഈ ഉല്‍പന്നങ്ങള്‍ രണ്ടും തയാറാക്കുന്നതിനു ലൈസന്‍സ് ആവശ്യമുണ്ട്. പൈനാപ്പിള്‍ ഇലയില്‍നിന്ന് യന്ത്രസഹായത്താല്‍ നാര് വേര്‍തിരിച്ചെടുക്കാനായാല്‍ അതുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്കും കൗതുകവസ്തുക്കള്‍ക്കും വിപണിയില്‍ നല്ല സ്വീകാര്യതയുണ്ട്. പൈനാപ്പിള്‍ അവശിഷ്ടങ്ങളില്‍നിന്നു ബയോഗ്യാസും തുടര്‍ന്നു ജൈവവളവും നിര്‍മിക്കാനാവും.

വിലാസം: സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് (ഹോം സയന്‍സ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോണ്‍: 0479 2449268  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടീസർ പ്രകാശനം  (7 minutes ago)

കർണാടക ബിജെപി  (17 minutes ago)

.സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടം  (23 minutes ago)

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു....  (29 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു  (38 minutes ago)

മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു  (45 minutes ago)

"THAN MUDINJA GLAMOUR ALLE..." രാഹുലിന് ചേച്ചിമാരെ മതി ചാറ്റുകൾ ഇതാ..! കടിച്ച് കീറി V D  (59 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു...! രാഹുൽ ഗാന്ധി ഇറങ്ങി വെട്ടി ‘പെണ്ണുപിടിയനായ പ്രസിഡന്റ.?  (1 hour ago)

ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും....  (1 hour ago)

ഭർത്താവിന്റെ വീട്ടിൽ കയറി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു..! മകളുടെ കണ്മുന്നിൽ വീട്ടമ്മ മരിച്ചു  (2 hours ago)

ഓണത്തിന് 8.33 ശതമാനം ബോണസ്...  (2 hours ago)

നെതന്യാഹു ദേ വീണ്ടും ഇറങ്ങുന്നു തുരങ്കങ്ങളിൽ കൊട്ടിക്കലാശം..! ആയുധ നിലവറ സൈനികരെ കൊണ്ട് നിറയ്ക്കും  (2 hours ago)

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം  (2 hours ago)

മുന്നറിയിപ്പ്  (2 hours ago)

"കോഴിക്കാട്ടം രാഹുൽ" നാറുന്നു കാമകേളികൾ ഷാഫിക്ക് അറിയാം..! പെണ്ണുങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നു..മുഖ്യന്റെ നാറിയ കളി..!  (2 hours ago)

Malayali Vartha Recommends