Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ആയിരം ഇതളുള്ള താമര കണ്ടെത്താനുള്ള ശ്രമത്തില്‍ ഒരു മലയാളി

27 JUNE 2017 05:00 PM IST
മലയാളി വാര്‍ത്ത

ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും സരസ്വതിദേവിയും ഒക്കെ സഹസ്രദളപത്മത്തില്‍ വസിക്കുന്നുവെന്നാണ്(ആയിരം ഇതളുള്ള താമര) പറയുന്നത്. ഈ താമര ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ദക്ഷിണചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ വളരെ ചെറിയ ഒരു സ്വകാര്യ നഴ്‌സറിയിലാണ്. ചൈനീസ് സയന്‍്‌സ് അക്കാദമിയില്‍ താമരകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പ്രൊഫ. ഡെയ്കി ടിയാന്‍ ആണ് 2008-ല്‍ ഇത് കണ്ടെത്തുന്നത്.

ഒരുവര്‍ഷത്തെ വിശദമായ പഠനത്തിനുശേഷം 2009-ല്‍ ഇതിനെ അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും 2010-ല്‍ ് ഇന്റര്‍നാഷണല്‍ വാട്ടര്‍ ലില്ലി ആന്‍ ല ്ഡ് വാട്ടര്‍ ഗാര്‍ഡനിങ് സൊസൈറ്റി ഇതിന് രജിസ്‌ട്രേഷന്‍ അനുവദിക്കുകയും ചെയ്തു. ഗാങ്ഷു അള്‍ട്ടിമേറ്റ് 1000 പെറ്റല്‍ലോട്ടസ് അഥവാ ഷിസും ക്വിയാങ്ബാന്‍ എന്ന പേരിലാണ് സഹസ്രദളപത്മം ചൈനയില്‍ അറിയുന്നത്. 1000 മുതല്‍ 1600 വരെ ഇതളുകളാണ് ഇതിനുള്ളത്.

ഇന്റര്‍നാഷണല്‍ നെലുമ്പോ രജിസ്ട്രാര്‍ കൂടിയായ ഡെയ്കി ടിയാന്റെ താമരയറിവുകള്‍ ത്രിപുരയില്‍ റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള റിസര്‍ച്ച് സ്‌റ്റേഷനിലെ പൂന്തോട്ടത്തില്‍ ഒരു മലയാളിയിലൂടെ താമരകളായി പിറവിയെടുക്കുകയാണ്.

തൃപ്പൂണിത്തുറക്കാരനായ ഗണേഷ്‌കുമാര്‍ അനന്തകൃഷ്ണനാണ് ഇന്ത്യയില്‍ ഇനിയും പ്രധാന്യം നേടിയിട്ടില്ലാത്ത താമരകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവയെക്കുറിച്ചുള്ള പഠനത്തിനും പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്നത്. എട്ടുവര്‍ഷമായി വെസ്റ്റ് ത്രിപുരയിലെ താരാനഗര്‍ റബ്ബര്‍ റിസര്ച്ച് സ്‌റ്റേഷനില്‍ ഫാം അസിസ്റ്റന്റാണ് ഗണേഷ്‌കുമാര്‍.

താമരകളെക്കുറിച്ചറിയാനുള്ള ഗണേഷിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ഫാം ഓഫീസര് കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി സി.എല്‍. ബെന്നിയാണ് കണ്ണൂരില്‍ നിന്ന് ആറുവര്‍ഷം മുമ്പ് താമരച്ചെടി കൊണ്ടുവന്ന് നല്‍കിയത്. ഇക്കാലയളവില്‍ താമരയെക്കുറിച്ച് താമരയെക്കുറിച്ച് നിരന്തരം അന്വേഷണവും യാത്രകളും നടത്തിക്കൊണ്ടിരുന്ന ഗണേഷിന് ചൈനീസ് സയന്‍സ് അക്കാദമിയിലെ ഡോ. ഡെയ്കി ടിയാനുമായി ബന്ധം സ്ഥാപിക്കാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതോടെ സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിനോട് അനുബന്ധിച്ച് താമരകള്‍ വളര്‍ ്ത്താന്‍ തുടങ്ങി.

ഓണ്‍ലൈന്‍ വഴിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയും വ്യത്യസ്തങ്ങളായ താമരകളുടെ വിത്തുകള്‍ വരുത്തി നട്ടുവളര്‍ത്തി. വിവിധ സുഹൃത്തുക്കള്‍ സമ്മാനിച്ച ചൈന, യു.എസ്., ഇറ്റലി, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇനങ്ങളില്‍പ്പെട്ട താമരകളും ഇവിടെ വളരുന്നുണ്ട്.

ഇന്ത്യയില്‍ ദേവിപൂജയ്ക്കായി വരയ്ക്കുന്ന പത്മം എന്നപേരിലാണ് കളങ്ങള്‍ വരയ്ക്കുന്നത്. പൂജയുടെ വലിപ്പം അനുസരിച്ച് വരയ്ക്കുന്ന താമരയുടെ ഇതളുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഇതിനുസമാനമാണ് തിബറ്റന്‍ മണ്ഡലങ്ങളില്‍ വരയ്ക്കുന്ന ചിത്രങ്ങളും. ഈ മണ്ഡലങ്ങളിലെ ഏഴാമത്തെ ചക്രം ക്രൗണ്‍ചക്ര എന്നാണ് അറിയപ്പെടുന്നത്. ഈ ഏഴാമത്തെ ചക്രം പ്രതിനിധീകരിക്കുന്നത് ആയിരം ഇതളുകളുള്ള താമരയെയാണ്.

ഈ തിബറ്റന്‍ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച അന്വേഷിക്കുന്നതില്‍ നിന്നാണ് ചൈനയില്‍ താമരയെക്കുറിച്ചുള്ള അറിവുകള്‍ വളരുന്നതും ഗവേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതും. ഇന്ത്യയുടെ ദേശീയ പുഷ്പമായിട്ടുകൂടി ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഇന്ത്യയിലെ ഗവേഷകരോ ഗവേഷക സ്ഥാപനങ്ങളോ മുന്നോട്ടുവരാത്തതില്‍ ചൈനയിലെ ഗവേഷകര്‍ അത്ഭുതപ്പെടുകയാണ്.

ചൈനയുടെ പുരാതന ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള, എന്നോ നഷ്ടപ്പെട്ടുപോയ ഈ താമര വീണ്ടെടുക്കാന്‍ അവര്‍ നടത്തിയത് ഭഗീരഥ പ്രയത്‌നമാണ്. അവരുടെ ചരിത്രത്തില്‍ ഗോള്‍ഡന്‍ ലോട്ടസിനെക്കുറിച്ച് പറയുന്ന എല്ലാഭാഗങ്ങളും പരിശോധിക്കുകയും തുടര്‍ന്ന് അതില്‍ വര്‍ണിക്കുന്ന രീതിയിലുള്ള എല്ലാ വിശേഷണങ്ങളോടും ഗുണങ്ങളോടും കൂടിയ സ്വര്ണതാമര അവര്‍ പുനര്‍ സൃഷ്ടിക്കുകയും ചെയ്തു.

യലീന്‍ ഗാര്‍ഡന്‍ എന്ന ഒരു സ്വകാര്യ നഴ്‌സറിയുടെ ഉടമ ഡിങ് ആണ് തന്റെ നഴ്‌സറിയില്‍ ഇത് പുനര്‍സൃഷ്ടിക്കുന്നതിന് ഗവേഷകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. പാരമ്പര്യത്തെ വീണ്ടെടുക്കുക എന്ന മഹത്തായ നേട്ടത്തിനുവേണ്ടിയാണ് അവര്‍ ഈ ഭഗീരഥ പ്രയത്‌നം നടത്തിയത്. ഓട്ടം ഇന്‍ മൗളിങ് എന്ന ഈ സുവര്‍ണതാമര ഇന്ന് വന്തോതില്‍ ചൈനയിലും യു.എസിലും വിറ്റുപോകുന്നുണ്ട്. അതുവഴിയുള്ള വരുമാനം വന്തോതില്‍ ് ചൈനയിലേക്ക് എത്തുന്നുമുണ്ട്.

ഇന്ത്യന്‍ താമരകളെക്കുറിച്ചുള്ള അന്വേഷണം നടത്തിയാല്‍ അത് അറിവിന്റെ വലിയ നിധികുംഭങ്ങളാണ് തുറന്നുതരികയെന്ന് പ്രൊഫ. ഡെയ്കി ടിയാന്‍ പറയുന്നു. ഇന്ത്യയിലെ താമരകളെക്കുറിച്ച് കാര്യമായി ആരും പഠിച്ചിട്ടില്ലെന്നും ഒരുപാട് അറിവുകള്‍ ഇന്ത്യന്‍ താമരയെക്കുറിച്ച് പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറയുന്നു. പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചോ പഴയതിനെ സംരക്ഷിക്കുന്നതിനെക്കുറിച്ചോ വിശദമായ ഒരു പഠനവും ഇവിടെ നടന്നിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍ സ്റ്റിറ്റിയൂട്ടിന്റെ വെബ് സൈറ്റില്‍ പറയുന്ന വിവരങ്ങള്‍.

ഇന്‍സ്റ്റിറ്റിയൂട്ട് മുമ്പ് ഒമ്പത് സംസ്ഥാനങ്ങളിലായി നടത്തിയ ഒരു പഠനത്തെക്കുറിച്ച് മാത്രമാണ് അതില്‍ പറയുന്നത്. ഇന്ത്യയുടെ മാത്രമായി 25 തരവും വിദേശ ഇനങ്ങള്‍ അടക്കം ആകെ 60 ഇനം താമരകളും ഉണ്ടെന്ന ഒരു വിവരം ഇതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ 118 ഇതളുകളുള്ള കൃഷ്ണ എന്നുപേരിട്ടിരിക്കുന്നതാണ് കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ ഇതളുകളുള്ള താമരയെന്നും പറയുന്നു. ഇന്ത്യയില്‍ താമരയെക്കുറിച്ചുള്ള പഠനം അവിടെ മരവിച്ചുപോയോ എന്നാണ് ചൈനീസ് ഗവേഷകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ പാരമ്പര്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന താമകളുടെ സംരക്ഷണത്തിന് എന്തുവേണമെന്നോ തുടര്‍പ്രവര്ത്തനങ്ങള്‍ എന്താണെന്നോ ഒന്നും പ്രഖ്യാപിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ ഏജന്‍സികളുടേത്.

ചൈനീസ് ഉത്സാഹത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഗണേഷും പോളിനേഷന്‍ നടത്തി ഇന്ത്യന്‍ ഇനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ചെറിയ ചൈനീസ് താമരയും വലിയ ഇന്ത്യന്‍ താമരയും (കണ്ണൂരില്‍ നിന്നു കൊണ്ടുവന്നത്) പോളിനേഷന്‍ നടത്തി പുതിയ ഇനം സൃഷ്ടിച്ചു. ഗണേഷിന്റെ അമ്മയുടെ പേരും ചേര്‍ത്താണ് ഇതിന് നല്‍കിയിരിക്കുന്നത്. നെലുമ്പോ അലമേലു. കൂടുതല്‍ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്. കൂടുതല്‍ ഇനങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാളും പ്രധാനം തദ്ദേശീയമായ ഇനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലാണ് പ്രധാന്യം. കൂടുതല്‍ പേര് ഇത് നട്ടുവളര്‍ത്തുന്നത് വഴിയേ അതുസാധ്യമാകൂ എന്നാണ് ഗണേഷ് പറയുന്നത്.

പുരാണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സഹസ്രദളപത്മത്തെ ഇന്ത്യയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ ്ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ വെബ്‌സൈറ്റിലെ റിപ്പോര്‍്ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏതെങ്കിലും സ്ഥലങ്ങളില്‍ ഇത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. അതിനെ കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ഏജന്‍സികളുടെ തലത്തിലോ ഗവേഷകരുടെ തലത്തിലോ വേണമെന്നാണ് ഗണേഷ് പറയുന്നത്. എങ്കില്‍ മാത്രമേ വരും തലമുറയ്ക്ക് ഇതിനെക്കുറിച്ച് മനസിലാക്കാന്‍ കഴിയൂ. ഈ താമരയ്ക്കുവേണ്ടിയുള്ള നിരന്തരമായ അന്വേഷണവും ഗണേഷ് നടത്തുന്നുണ്ട്. സഹസ്രദളപത്മത്തെക്കുറിച്ച് നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ഡെയ്കി ടിയാന്‍ പറയുന്നത് ഇത് ഇന്ത്യയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇനിയും അതിനെക്കുറിച്ചുള്ള പഠനങ്ങളോ ഗവേഷണ പ്രബന്ധങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ്.

സ്ഥലപരിമിതിയില്‍ ജീവിക്കുന്ന നഗരവാസികള്‍ക്കും താമര വളര്‍ത്തുന്നതിലേക്ക് തിരിയാമെന്നാണ് ഗണേഷ് പറയുന്നത്. താമരകളുടെ വലിപ്പമനുസരിച്ച് മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്‍ കുളങ്ങളിലും മറ്റും കാണുന്ന താമരകള്‍ ഒഴികെയുള്ളവയെ വീടിന്റെ ടെറസിലും ചെറിയ ഇടങ്ങളിലും വളര്‍ത്താന്‍ കഴിയും. ബൗള്‍ ലോട്ടസ് എന്നറിയപ്പെടുന്ന അഞ്ച് ഇഞ്ച് വരെയുള്ള കപ്പുകളില്‍ വളര്‍ത്താന്‍ കഴിയുന്നതാണ് ഒരിനം. ഇതിലും വലിപ്പമുള്ള പാത്രങ്ങളിലോ ചെറിയ പൂന്തോട്ടത്തിലോ വളര്‍ത്താന്‍ കഴിയുന്ന മറ്റൊരിനമാണ് മീഡിയം ലോട്ടസ്. താമരയറിവുകള്‍ പങ്കുവയ്ക്കാന്‍ ഗണേഷിന് ഒരു ബ്ലോഗുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (16 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (18 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (19 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (54 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends