Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മഴക്കാല കൃഷിക്ക് കാന്താരി

29 JUNE 2017 05:18 PM IST
മലയാളി വാര്‍ത്ത

നമ്മുടെ മണ്ണില്‍ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പര്‍ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാന്‍ കരുത്തുള്ള കാന്താരിക്ക് മഴക്കാലവും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങള്‍ കേരളത്തില്‍ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതല്‍. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്‍കാം.

കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനല്‍ക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാന്‍ഡും വിലയും കുത്തനെ വര്‍ധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാള്‍ മുമ്പുവരെ 700-800 നിരക്കിലായിരുന്നു വില.

എന്നാല്‍ അടുത്തിടെ 1200 രൂപയായി വില പെട്ടെന്നങ്ങ് കൂടി. കാന്താരിയുടെ പൊന്നും വിലയുടെ കാരണം ഇതിന്റെ ഗുണം തന്നെ. കൊഴുപ്പ് നിയന്ത്രണത്തിനു കാന്താരി മുളക് ഫലപ്രദമെന്നു പരീക്ഷിച്ചറിഞ്ഞവര്‍ ഇന്ന് എന്തുവില നല്കാനും തയാറാണ്. വീട്ടില്‍ കാന്താരികൃഷി നടത്തുന്ന തിരുവനന്തപുരത്തെ കൊച്ചുള്ളൂര്‍ സ്വദേശിയായ ജൈവകര്‍ഷകന്‍ ആര്‍. രവീന്ദ്രന്‍ പറയുന്നത് കാന്താരി മുളകിനായി പലരും തന്റെ വീട്ടില്‍ എത്താറുണ്ടെന്നാണ്.

മരുന്നിനെക്കാള്‍ ഫലം ഈ മുളകു പച്ചയ്ക്കു കഴിച്ചാല്‍ ഉണ്ടാകുമെന്നു അനുഭവസ്ഥര്‍ ചൂണ്ടികാട്ടുന്നതായും ആര്‍. രവീന്ദ്രന്‍ പറയുന്നു. കാന്താരി കഴിച്ചുകഴി ഞ്ഞ് ഒരു നെല്ലിക്കകൂടി കഴിക്കുന്നത് മുളകിന്റെ എരിവ് കുറയ്ക്കുവാന്‍ സഹായിക്കും. അതിനാല്‍ മരുന്നായി കാന്താരി കഴിക്കുന്ന ചിലര്‍ നെല്ലിക്കയും കഴിക്കുന്നതു കാണാമെന്നും അദ്ദേഹം പറയുന്നു. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെസിന്‍ എന്ന ആല്‍ക്കലോയിഡ് ദഹനത്തിനു സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും വളരെ ഉചിതമാണിത്.

ജീവകം എ, സി, ഇ എന്നിവയും കാന്താരിയില്‍ അടങ്ങിയിട്ടുണ്ട്. സി വളരെ കുടുതലുണ്ട.് കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയെ ഗുണസംപുഷ്ടമാക്കുന്നു. കാന്താരി പച്ചയ്ക്കു കഴിക്കാന്‍ പ്രയാസമുള്ളവര്‍ മോരില്‍ ചേര്‍ത്തും കാന്താരി സേവിക്കാറുണ്ട്.

രണ്ടോ മൂന്നോ കാന്താരി ചെറിയ കഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി ഇതള്‍, കറിവേപ്പില എന്നിവ അരച്ച് മോരില്‍ കുടിക്കുന്നത് കൊഴുപ്പ് നിയന്ത്രണത്തിനു നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ഇന്നും പലരും ഈ മോരുവെള്ളം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. രുചിയുടെ കാര്യത്തിലും കാന്താരി ഒട്ടും പിന്നിലല്ല. കാന്താരി മുളക് അരച്ചുള്ള ചമ്മന്തി കേരളത്തിന്റെ പതിവായിരുന്നു. രാവിലെ കഴിക്കുന്ന പഴംകഞ്ഞിയില്‍ ഒരു കാന്താരി മുളകു കൂടി ഉടച്ചു ചേര്‍ത്താല്‍ അന്നത്തെ പകല്‍ ഭക്ഷണം കുശാല്‍.

പറമ്പിലും പാടത്തും രാപ്പകല്‍ അധ്വാനിക്കുന്ന കര്‍ഷകരുടെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ല. രാത്രി പാല്‍ക്കഞ്ഞിക്കൊപ്പം കാന്താരി അച്ചാറും ചേര്‍ത്തുകഴിച്ച് സുഖമായി ഉറങ്ങി രാവിലെ നല്ല ഉത്സാഹത്തോടെ എഴുന്നേല്‍ക്കുന്ന പഴമക്കാരും ഉണ്ടായിരുന്നു. നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയവകൊണ്ട് അച്ചാറിടുമ്പോള്‍ കാന്താരിക്കൂടി ഇടുന്നത് നല്ലതാണ്. പുളിഞ്ചിക്ക (ഇരുമ്പന്‍ പുളി) അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നും ഇപ്പോള്‍ അഭിപ്രായമുണ്ട്. ഇരുമ്പന്‍ പുളി ഉണ്ടാക്കുന്ന അസിഡിറ്റി കുറയ്ക്കുവാനും കാന്താരി സഹായിക്കും. കാന്താരി മുളകു മാത്രം കൊണ്ട് അച്ചാറുണ്ടാക്കുന്നതും വളരെ രുചികരമാണ്. (ഫോണ്‍ മഞ്ജുള 96336 71974).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends