ജാതിക്കാതോടില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാം

സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ആയുര്‍വേദത്തിലും മറ്റും ഔഷധ നിര്‍മാണത്തിനും ജാതിക്കയും ജാതിപത്രിയും ഉപയോഗി ക്കുന്നു. കായും പത്രിയും ഉപയോഗിച്ചശേഷം പാഴായിപ്പോകുന്ന ജാതിക്കയുടെ തൊണ്ടില്‍ നിന്നും മറ്റുഫലങ്ങളെപ്പോലെ തന്നെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ജാതിക്കയുടെ തൊണ്ടില്‍ നിന്നും ഉണ്ടാക്കാവുന്ന ലളിതമായ ചില ഉത്പന്നങ്ങളും സംസ്‌കരണ രീതികളും ഇവിടെ പ്രതി പാദിക്കുന്നു.
1. ജാതിക്കാ ജെല്ലി
ആവശ്യമുള്ള സാധനങ്ങള്‍
ജാതിക്കാതൊണ്ട് 2 കിലോ
പഞ്ചസാര ആവശ്യത്തിന്
വെള്ളം മൂന്നു ലിറ്റര്‍
സിട്രിക് ആസിഡ് നാലു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ജാതിക്കാ തൊണ്ട് കഴുകി ചെറിയ കഷ്ണങ്ങളാക്കുക. വെള്ളം ഒഴിച്ച് ഒരു ടീസ്പൂണ്‍ സിട്രിക്കാസിഡ് ചേര്‍ത്ത് മുക്കാല്‍ മണിക്കൂര്‍ പ്രഷര്‍കുക്കറില്‍ വേവിക്കുക. പിന്നീട് വെള്ളം ഊറ്റിയെടുത്ത് തുണിയില്‍ അരിക്കുക. അരിച്ചു കിട്ടിയ വെള്ളത്തിന്റെ സമം പഞ്ചസാരയും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. നല്ലതുപോലെ തിളച്ച് പകുതി വറ്റുന്‌പോള്‍ മൂന്ന് ടീസ്പൂണ്‍ സിട്രിക്കാ ഡിഡും ചേര്‍ക്കുക. ജെല്ലിപ്പരുവമാകു ന്‌പോള്‍ കുപ്പി കളില്‍ നിറച്ച് സൂക്ഷിക്കുക.
ജെല്ലി, കുപ്പികളില്‍ ആക്കിയ ശേഷം 24 മണിക്കൂര്‍ കുപ്പി അനക്കരുത്. പലകയുടെ പുറത്ത് കുപ്പി നിരത്തി ചൂടോടെ ജെല്ലി ഒഴിച്ചാല്‍ കുപ്പി പൊട്ടുകയില്ല.
2. ജാതിക്കാ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍
ജാതിക്കാതൊണ്ട് 30 എണ്ണം
കറുവാപട്ട നാലെണ്ണം (ചെറിയ കഷ്ണം)
പഞ്ചസാര ഒരു കിലോ
സിട്രിക്ക് ആസിഡ് അഞ്ചുഗ്രാം
തയാറാക്കുന്ന വിധം
ജാതിക്കാതൊണ്ട് വെള്ളമൊഴിച്ച് കുക്കറില്‍ നാലു വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക. ചൂടാറിയതിനുശേഷം അരിച്ച് കറുവാപട്ട, പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി കുറുകി വരുന്‌പോള്‍ സിട്രിക് ആസിഡ് ചേര്‍ത്ത് വാങ്ങി തണു പ്പിച്ച് കുപ്പിയിലാക്കുക.
ഉപയോഗിക്കുന്ന വിധം:
രണ്ടു ടീസ്പൂണ്‍ ജ്യൂസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഐസ്‌ക്യൂബ് ഇട്ട് മിക്‌സിയില്‍ നല്ലവണ്ണം അടിച്ച് പതപ്പിച്ച് ഉടനെ കുടി ക്കുക.
3. ജാതിക്കാ അരിഷ്ടം
ആവശ്യമുള്ള സാധനങ്ങള്‍
ജാതിക്കാ തൊണ്ട് 10 കിലോ
ശര്‍ക്കര 7.5 കിലോ
അരികളര്‍ 300 ഗ്രാം (പച്ചമരുന്ന് കടയില്‍ കിട്ടും)
തയാറാക്കുന്ന വിധം:
ചേരുവകള്‍ കൂട്ടിക്കലര്‍ത്തി ഒരു വൃത്തിയുള്ള ഭരണിയില്‍ ഇടുക. 41 ദിവസത്തിനുശേഷം ഭരണി തുറന്ന് വൈന്‍ തയാറാക്കു ന്നതുപോലെ അരിച്ചെടുക്കുക. വൃത്തിയുള്ള കുപ്പികളിലേക്ക് ആ ഔഷധഗുണമുള്ള പാനീയം ഒഴിച്ച് സൂക്ഷിക്കുക.
4. ജാതിക്കാ ജാം
ആവശ്യമുള്ള സാധനങ്ങള്‍
ജാതിക്കായുടെ പുറം തോട് കഷണങ്ങളാക്കിയത് ഒരു കിലോ
പഞ്ചസാര രണ്ടു കിലോ
സിട്രിക്ക് ആസിഡ് ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ജാതിക്കയുടെ പുറംതോട് കഷണ ങ്ങളാക്കി വെള്ളമൊഴച്ച് വേവി ക്കുക. ചൂടാറിയതിനുശേഷം നന്നായി ഉടച്ച് മിക്‌സിയില്‍ അരയ്ക്കുക. പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കുക. ജാം പരുവമാകുന്‌പോള്‍ സിട്രിക് ആസിഡും ചേര്‍ത്ത് ചൂടോടെ കുപ്പിയില്‍ നിറയ്ക്കുക. (കടപ്പാട് : കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം. ജിതിന്‍ ഷാജു കാര്‍ഷിക കോളജ്, പടന്നക്കാട്, കാസര്‍ഗോഡ്)
https://www.facebook.com/Malayalivartha