ചുമരുകളില്‍ വസന്തം വിരിയിക്കാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍സ്

ലോകം ഫ്‌ളാറ്റ് സംസ്‌കാരത്തിലേക്ക് കൂട് മാറിയപ്പോള്‍ പൂന്തോട്ടമെന്നത് പലര്‍ക്കും മുമ്പില്‍ സ്വപ്നം മാത്രമായി. ഇത്തിരിപോന്ന ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുമോ അതോ ചെടിനടുമോയെന്നാണ് ഫ്‌ളാറ്റില്‍ ജീവിക്കുന്നവരുടെ ധര്‍മ്മ സങ്കടം. എന്നാല്‍ ഇതിന് പരിഹാരമുണ്ട്.
ആധുനിക ലോകത്ത് മുറ്റത്തെ പൂച്ചട്ടികളല്ല താരം, ആ സ്ഥാനം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ കൈയ്യടക്കിക്കഴിഞ്ഞു.
മതിലില്‍ ഒരുക്കുന്ന പൂന്തോട്ടം എന്ന് വെര്‍ട്ടിക്കല്‍ ഗാര്‍ഡനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. സ്ഥല സൗകര്യം ഒരു പരിമിതിയാകുന്നിടത്താണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പ്രസക്തി.
പ്രത്യേകം തയാറാക്കിയ ഫ്രെയിമുകള്‍ മതിലില്‍ ഉറപ്പിച്ച് ചെടിച്ചട്ടികള്‍ ഇതിലേക്ക് ഇറക്കിവെച്ച്, അതുമല്ലെങ്കില്‍ മതിലില്‍ തന്നെ ചെടിനടാനുള്ള പ്രതലം സജ്ജമാക്കിയും ആണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്നത്.
ഭിത്തികളില്‍ ഘടിപ്പിക്കാവുന്ന മൂന്ന് കപ്പുകളുള്ള മോഡ്യൂളുകളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെ പ്രതലം. പോളിപ്രൊപ്പലിന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കപ്പുകളിലാണ് സാധാരണയായി ചെടികള്‍ നടുന്നത്.
ഇത്തരം പോളിപ്രൊപ്പലിന്‍ നിര്‍മിച്ച നിരവധി മൊഡ്യൂളുകള്‍ ഉപയോഗിച്ച് നമ്മുടെ ആവശ്യാനുസരണം ഗാര്‍ഡനുകളുടെ വലിപ്പം കൂട്ടാം. ചെടികളുടെ ഇലകള്‍ക്ക് നല്ല നിറം ലഭിക്കാനായി ഇവയുടെ ചുവട്ടില്‍ ഓര്‍ഗാനിക്ക് ന്യൂട്രിയന്റ്‌സ് ഇട്ടുകൊടുക്കാം.
എവിടെയും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ നിര്‍മ്മിക്കാം. മതില്‍, വീടിന്റെ ചുവരുകള്‍, സ്‌റ്റെയര്‍ കെയ്‌സുകള്‍ , ബാല്‍ക്കണി, അങ്ങനെ എവിടെയും. ഫ്‌ളാറ്റുകളില്‍ ഹാളുകള്‍ വേര്‍തിരിക്കാന്‍ കര്‍ട്ടന്‍ തന്നെ ഉപയോഗിക്കണമെന്നില്ല, പകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉപയോഗിക്കാം.
ഗാര്‍ഡന്‍ നനയ്ക്കാനുള്ള സൗകര്യത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍ ട്യൂബുകള്‍ ഈ ഫ്രെയിമുകളില്‍ തന്നെ ഘടിപ്പിയ്ക്കുന്ന പതിവും ഉണ്ട്. അതുമല്ലെങ്കില്‍ സ്‌പ്രേ ചെയ്തും ചെടികള്‍ നനയ്ക്കാവുന്നതാണ്. ചട്ടികളിലാണെങ്കില്‍ ചകിരിച്ചോറ് നിറച്ച മിശ്രിതത്തിലാണ് ഗാര്‍ഡനുകള്‍ നടേണ്ടത്.
സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്‌സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ ചെടികളാണ് പ്രധാനമായും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏതുചെടികള്‍ വേണമെങ്കിലും നടാവുന്നതാണ്. പടര്‍ന്നു പന്തലിക്കാതെ ട്രിം ചെയ്ത് നിര്‍ത്തണമെന്നുമാത്രം.
സ്ഥല പരിമിതിയ്‌ക്കൊരു പരിഹാരം എന്നത് മാത്രമല്ല വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെ മേന്മ. മുറിയ്ക്കുള്ളില്‍ വായുസഞ്ചാരം കൂട്ടാനും, ചൂടുകൂടുന്ന കാലാവസ്ഥയില്‍ തണുപ്പ് നിറയ്ക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് കഴിയുന്നു.
https://www.facebook.com/Malayalivartha