Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

കൃഷിയും നിയമവും : നിങ്ങള്‍ക്ക് ഇത്തരം പരാതികള്‍ ഉണ്ടോ?

07 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

ഒരു വീടു വയ്ക്കാന്‍ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സര്‍ക്കാര്‍ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നില്‍ക്കുന്നതിനാല്‍ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസര്‍ (DFO)
മുമ്പാകെ അപേക്ഷ കൊടുത്തു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നേരിട്ടും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. എങ്കിലും ഒരു പുരോഗതിയുമില്ല. അതേ സമയം വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇനി മരം മുറിക്കുമ്പോള്‍ നാശനഷ്ടമുണ്ടാകാം. പ്രശ്‌ന പരിഹാരത്തിന് ആരെയാണ് സമീപിക്കേണ്ടത്. ഇത്തരം പരാതികള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്.

അടുത്ത പുരയിടത്തിലെ 'സര്‍ക്കാര്‍ വക സ്ഥലം' എന്നു മാത്രം പറഞ്ഞാല്‍ ഭൂമി ഏതു വകുപ്പിന്റെ അധീനതയിലാണെന്നു വ്യക്തമാവില്ല. 1957- ലെ കേരള ഭൂസംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ വക സ്ഥലവും പുറമ്പോക്കുകളും നിര്‍വചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയില്‍ ഏതില്‍പ്പെട്ടതാണ് വിവാദ മരം നില്‍ക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസില്‍നിന്ന് അറിയാം. അത് അറിയാന്‍ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനും (ആര്‍.ഡി.ഒ) ശല്യം ഒഴിവാക്കിത്തരാന്‍ അധികാരമുണ്ട്. ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും. സര്‍ക്കാര്‍ വക സ്ഥലത്തെ മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ല.

പറമ്പിന്റെ അതിര്‍ത്തിയിലായി നില്‍ക്കുന്ന രണ്ട് പ്രിയോര്‍ മാവുകളില്‍നിന്ന് മാങ്ങകള്‍ പഴുത്ത് അയല്‍പറമ്പുകളില്‍ വീഴാറുണ്ട്. ഒരു അയല്‍ക്കാരി ആ മാവുകള്‍ വെട്ടി മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഈ മാവുകള്‍ കായ ബലത്തെക്കാളുപരി നല്ല തണല്‍ നല്‍കുന്നുണ്ട്. പ്രകൃതിസ്‌നേഹിയായ ഒരാള്‍ക്ക് മാവില്‍നിന്നുള്ള വരുമാനത്തെക്കാളും അതിന്റെ പരിരക്ഷയാണു പ്രധാനം. ലോകം മുഴുവനും മരം നടാന്‍ പറയുന്ന ഈ കാലത്ത്, അതു വെട്ടാന്‍ പ്രേരിപ്പിക്കുന്നവരോട് എന്താണ് സമാധാനം പറയുക. ഇതുപോലെ പ്രതിസന്ധിയിലുള്ളവര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം.

ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നവും പ്രകൃതിസ്‌നേഹി എന്ന നിലയില്‍ പ്രകടിപ്പിച്ച വികാരവും ആര്‍ക്കും മനസ്സിലാകും. വര്‍ത്തമാനകാലം നേരിടുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്നും വിവേചനരഹിതമായി മരങ്ങള്‍ വെട്ടിമാറ്റുന്നതും നശിപ്പിക്കുന്നതും ഗൗരവപൂര്‍വം കാണേണ്ടതാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ ആര്‍ക്കും എവിടെയും മരം നട്ടുപിടിപ്പിക്കാന്‍ സ്വാതന്ത്ര്യം നിയമം നല്‍കുന്നില്ല. പ്രസക്തമായ ചില നിയമങ്ങളെപ്പറ്റി പരാമര്‍ശിക്കാം.

ഒരു വ്യക്തിക്ക് നിയമാനുസൃതമുള്ള ഏതാവശ്യത്തിനും തന്റെ വസ്തു യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങള്‍ക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. അയല്‍ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്ന് ഓര്‍മിക്കുക. അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അയല്‍വസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങള്‍ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയല്‍പക്ക വഴക്കുകള്‍ ഉണ്ടാകുക.

നമ്മുടെ വസ്തുവില്‍ മരം വച്ചു പിടിപ്പിക്കുമ്പോള്‍ അതു ഭാവിയില്‍ അയല്‍വസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തര്‍ക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടര്‍ന്നു വളരുന്ന മരങ്ങള്‍ അതിരില്‍ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോള്‍ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓര്‍ക്കുക. അയല്‍പക്കത്തുളളവര്‍ക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.

അയല്‍പക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളോ ശല്യം ചെയ്യുന്ന ശാഖകളോ മുറിച്ചു മാറ്റുന്നതിന് വിവിധ നിയമ നടപടികള്‍ പരാതിക്കാര്‍ക്കു സ്വീകരിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളില്‍ ഇക്കാര്യം സംബന്ധിച്ചു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് ആക്ട് 238-ാം വകുപ്പനുസരിച്ച് ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കായ്കളോ വീഴാനും തന്‍മൂലം ആര്‍ക്കെങ്കിലുമോ, എടുപ്പുകള്‍ക്കോ, കൃഷിക്കോ ആപത്തുണ്ടാകാന്‍ ഇടയുണ്ടെന്നും ഗ്രാമപഞ്ചായത്തിനു ബോധ്യമായാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിലും ഇതുപോലെ വ്യവസഥ ചെയ്തിട്ടുണ്ട്.

മറ്റൊരു മാര്‍ഗം ക്രിമിനല്‍ നടപടി നിയമം 133-ാം വകുപ്പനുസരിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിനെ (ആര്‍.ഡി.ഒ) സമീപിക്കുകയെന്നുള്ളതാണ്. അടുത്തുള്ളവരുടെ ജീവനോ, സ്വത്തിനോ സംഭവിച്ചേക്കാവുന്ന അപകടസാധ്യതയാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പരിഗണിക്കുന്നത്.

പരാതിക്കാരന് സിവില്‍ കോടതിയെയും സമീപിക്കാം. മരം മുറിച്ചു മാറ്റണമെന്ന് ആജ്ഞാപിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി വിധികളുണ്ട്. മരമോ, ശാഖയോ അന്യപുരയിടത്തിലേക്ക് അതിക്രമിച്ചു നില്‍പ്പുണ്ടെങ്കില്‍ അയല്‍വസ്തുവിന്റെ ഉടമസ്ഥന് എന്തെങ്കിലും നഷ്ടം ഉണ്ടാകണമെന്നില്ല. എന്നാല്‍ മരം അയല്‍പുരയിടത്തിലേക്കു കടന്നു നില്‍ക്കുകയാണെന്നും അയല്‍വസ്തു ഉടമസ്ഥന്റെ അനുഭവ സൗകര്യങ്ങള്‍ക്ക് അതു ഹാനികരമാണെന്നും തെളിയിച്ചാല്‍ വെട്ടിമാറ്റേണ്ടിവരും. മരമോ, ശാഖയോ അന്യപുരയിടത്തിലേക്കു കടന്നു നില്‍ക്കുന്നതുകൊണ്ട് ആ ഭാഗത്തു കൃഷി അസാധ്യമാകുന്നത് ഉദാഹരണം. പഴക്കമുള്ള വൃക്ഷമാണെന്നോ ഇതുവരെ അവിടെ കൃഷി ചെയ്തിട്ടില്ലെന്നോ പറയുന്നത് സമാധാനമല്ല. മരത്തിന്റെ പേരിലായാലും മറ്റൊരാളുടെ വസ്തുവിന്റെ അനുഭവസൗകര്യങ്ങള്‍ക്കോ ഉപയോഗത്തിനോ തടസ്സമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ  (1 hour ago)

ദിവസത്തിന്റെ തുടക്കത്തിൽ മനശാന്തി, തൊഴിൽ വിജയം ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ നേത്ര രോഗം  (1 hour ago)

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ...  (2 hours ago)

'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാ  (2 hours ago)

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി  (2 hours ago)

പി പൗലോസ് അന്തരിച്ചു....  (2 hours ago)

ചെങ്ങമനാട് സ്വദേശി മരിച്ചു....  (2 hours ago)

പൂജയോടനുബന്ധിച്ച ദീപാരാധന 11.30 ന് പൂര്‍ത്തിയാകും.  (2 hours ago)

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (2 hours ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (3 hours ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (3 hours ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (3 hours ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (3 hours ago)

Malayali Vartha Recommends