Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്തരിച്ച രാജിയുടെയും സമീപത്തെ നാല് വീട്ടുകാരുടെയും വീട്ടിലേക്കെത്താന്‍ വഴിയില്ല; ഇക്കാര്യം കാണിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയില്ല

22 JANUARY 2018 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

വൃക്കകള്‍ തകരാറിലായി മരിച്ച യുവതിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ അടുത്തുള്ള വീടുകളുടെ പിന്നാമ്പുറം വഴി വീട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജിയുടെ മൃതദേഹമാണ് ഇങ്ങിനെ എത്തിച്ചത്. രണ്ട് വര്‍ഷക്കാലത്തോളം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നെഫ്രോളജിസ്റ്റ് ഡോ. ഗോമതിയുടെ ചികില്‍സയിലായിരുന്നു രാജി. രണ്ട് വൃക്കകളും മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. രാജിക്ക് അച്ഛനും സഹോദരങ്ങളുമില്ല. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ രാജി്ക്ക് ചികിത്സാ ചെലവുകള്‍ താങ്ങാനാവുമായിരുന്നില്ല. അമ്മ വൃക്ക കൊടുക്കാന്‍ തയ്യാറായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് പണം പിരിച്ചു നല്‍കാന്‍ തീരുമാനിക്കുന്നതിനിടെയാണ് രാജിയെ മരണം കീഴടക്കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹവുമായി കഴിഞ്ഞ ദിവസം രാത്രി ഏകദേശം എട്ട് മണിയോടെയാണ് മറ്റ് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുന്നത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ രാജിയുടെ മൃതദേഹം സമീപത്തെ മൂന്ന് വീടുകളിലെ അടുക്കളയിലൂടെയും മറ്റൊരു പുരയിടത്തിന്റെ അരികിലൂടെയുമാണ് വീട്ടില്‍ എത്തിക്കേണ്ടി വന്നത്. ചികില്‍സയ്ക്കായി ആശുപത്രിയില്‍ പോകുമ്പോഴും ഇതേ അടുക്കള വഴികളിലൂടെ തന്നെയായിരുന്നു രാജിയുടെ യാത്ര. ഇവിടെ താമസിക്കുന്ന മറ്റ് നാല് വീട്ടുകാര്‍ക്കും സഞ്ചരിക്കാന്‍ വഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ നാല് വീടുകളുടേയും സമീപത്തായി കായലുണ്ട്. കായലിനെ ബന്ധപ്പെടുത്തിയിരിക്കുന്ന ഓടയില്‍ മേല്‍മൂടി ഇട്ടാല്‍ല്‍ നാല് വീട്ടുകാരുടേയും യാത്രാക്ലേശം പരിഹരിക്കാവുന്നതാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊല്ലം ജില്ലാ കളക്ടര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും രാജിയുടേതുള്‍പ്പടെയുള്ള കുടുംബം നിരവധി പരാതികള്‍ നല്‍കിയിരുന്നു. പരാതികള്‍ക്ക് പരിഹാരം കാണാനോ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാനോ ആരും തയ്യാറായില്ല. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു പോകുന്ന മാഞ്ചിയുടെ ചിത്രം ഉത്തരേന്ത്യന്‍ കാഴ്ചകളാകുമ്പോള്‍ നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' അതില്‍ നിന്നും വ്യത്യസ്ഥമല്ലാത്ത ഒരു കാഴ്ച സമ്മാനിക്കുകയാണ് രാജിയുടെ അന്ത്യയാത്ര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (1 hour ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (1 hour ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (2 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (2 hours ago)

CLOUD BURST മേഘസ്ഫോടനം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (2 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (2 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (2 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (2 hours ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (2 hours ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (2 hours ago)

Malayali Vartha Recommends