Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന വാര്‍ത്തകളും ജനാലകളിലെ സ്റ്റിക്കറും ഭീതി പരത്തിയോടെ അപരിചിതര്‍ക്ക് ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലക്ക്

12 FEBRUARY 2018 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തുടനീളം പ്രചരിക്കുകയും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഭിക്ഷക്കാര്‍ക്കും പിരിവുകാര്‍ക്കും വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നവര്‍ക്കും നാട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിലക്ക്. ആറന്‍മുള പൊലീസിന്റെ അനുമതിയോടെയാണ് നാട്ടുകാര്‍ വിവിധയിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയുള്ള മുന്നറിയിപ്പ് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന ഭീതിയും വീടുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലുമാണ് നാട്ടുകാര്‍ കോഴഞ്ചേരി സി.ഐയെ സമീപിച്ചത്. സി.ഐയുടെ അനുമതിയോടെയാണ് മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളത്.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആണ് ഫഌക്‌സ് ഇറക്കിയിട്ടുള്ളത്. അതില്‍ ആറന്‍മുള പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഇപ്പോള്‍ ഉല്‍സവ സീസണാണ്. പലയിടങ്ങളിലും വ്യാജ പിരിവുകാര്‍ എത്തുന്നുണ്ട്. അതിനാല്‍ പരിചയമില്ലാത്തവര്‍ പിരിവിന് എത്തേണ്ടെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം തുണി ഉള്‍പ്പെടെയുള്ള വീട്ടുസാധനങ്ങള്‍ വില്‍ക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വര്‍ഷങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങുന്നുണ്ട്. അതുപോലെ പണം പലിശയ്ക്ക് നല്‍കുന്നവരുമുണ്ട്. ഇവരെയൊക്കെ ഇത് എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.



ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധാരാളം സ്‌കൂളുകളും ഒരു എഞ്ചിനിയറിംഗ് കോളജുമുണ്ട്. അതിനാല്‍ കുട്ടികളുടെ എണ്ണം കൂടുതലാണ്. കുട്ടികളെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ട് പോകുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ തനിയെ സ്‌കൂളിലും മറ്റ് ആവശ്യങ്ങള്‍ക്കും വിടാന്‍ ഭയമാണ്. അന്യസംസ്ഥാനക്കാരായ നിരവധി പേര്‍ പ്രദേശത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ട്. ചില വീടുകളില്‍ പശുവിനെ കറക്കുന്നത് പോലും അന്യസംസ്ഥാന തൊഴിലാളികളാണ്. പലപ്പോഴും അതിരാവിലെയാണ് ഇവര്‍ ഉള്‍പ്രദേശങ്ങളിലുള്ള വീടുകളില്‍ എത്തുന്നത്. ഇവര്‍ അവസമയത്ത് ജോലിക്ക് പോകുമ്പോള്‍ സംഘര്‍ഷ സാധ്യതയുണ്ടാകാനും സാധ്യതയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (1 hour ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (1 hour ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (2 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (2 hours ago)

CLOUD BURST മേഘസ്ഫോടനം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (2 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (2 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (2 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (2 hours ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (2 hours ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (2 hours ago)

Malayali Vartha Recommends