Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബുട്‌ബോള്‍ കളത്തിലിറങ്ങുന്നു; മല്‍സരം നാളെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍

27 FEBRUARY 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബൂട്ടണിയുന്നു. ഇത്തവണ വെള്ളിത്തിരയിലല്ലെന്ന് മാത്രം. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാധ്യമസ്ഥാപനങ്ങള്‍ക്കായി നടത്തുന്ന കേസരി റൊമാന കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കുന്ന സെലിബ്രിറ്റി മല്‍സരത്തിലാണ് താരം ബൂട്ടണിയുന്നത്. മന്ത്രിമാരും എം.എല്‍.എമാരും അംഗങ്ങളായ മിനിസ്‌റ്റേഴ്‌സ് ഇലവനും ക്യാപ്റ്റന്‍ സിനിമയിലെ നായകന്‍ ജയസൂര്യയും സംഘവും സംവിധായകന്‍ എം എ നിഷാദിന്റെ നേതൃത്വത്തിലുള്ളവരും നയിക്കുന്ന സിനിമാ ഇലവനും തമ്മിലാണ് സെലിബ്രിറ്റി മത്സരം നടക്കുക. (കെ.എസ്.എല്‍ സീസണ്‍3) ടൂര്‍ണമെന്റിലെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നാളെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സെമി മത്സരങ്ങള്‍ രാവിലെ ഏഴിന് തുടങ്ങും. വൈകിട്ട് ആറിന് സെലിബ്രിറ്റി മത്സരം അരങ്ങേറും. ഇതിനുശേഷമാകും ഫൈനല്‍ മത്സരം.

ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാവ് ആന്റോ, സിനിമയില്‍ ജയസൂര്യയെ കൂടാതെ ഫുട്‌ബോള്‍ താരങ്ങളായി അഭിനയിച്ച ദീപക്, ഇറാഷ്, റാഷി, സന്തോഷ് എന്നിവരും എം എ നിഷാദിന്റെ നേതൃത്വത്തില്‍ സംവിധായകരായ ലാല്‍ ജൂനിയര്‍, സുജിത് എസ് നായര്‍, സോഹന്‍ സീനുലാല്‍, നിര്‍മാതാവ് ഷാജി നടേശന്‍, നടന്‍ കൈലാസ് എന്നിവരും സിനിമ ഇലാവനെ പ്രതിനിധീകരിച്ച് ബൂട്ടണിയും.
രാവിലെ ഏഴിന് നടക്കുന്ന ആദ്യ സെമിയില്‍ കൈരളി ടി.വിയും യും മാത്യഭൂമിയും ഏറ്റുമുട്ടും. മനോരമയും കേരളകൗമുദിയും ഏറ്റുമുട്ടുന്ന രണ്ടാം സെമി എട്ടിന് നടക്കും. വൈകിട്ട് ഏഴിനായിരിക്കും ഫൈനല്‍. വിജയികള്‍ക്ക് കായിക മന്ത്രി എ സി മൊയ്തീനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഇതിന് പുറമെ ടോപ് സ്‌കോററിനും മികച്ച കളിക്കാരനും അവാര്‍ഡ് നല്‍കും.

17 മാധ്യമസ്ഥാപനങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. നിലവില്‍ മാധ്യമത്തിലെ സജിത്, അമൃതയിലെ കൃഷ്ണചന്ദ്രന്‍, മനോരമയിലെ ദീപു, കേരള കൗമുദിയിലെ ജയകുമാര്‍ എന്നിവര്‍ നാലുഗോള്‍ വീതം നേടി ഗോള്‍ പട്ടികയില്‍ മുന്നിലാണ്. അമൃത ടി.വിയിലെ കൃഷ്ണചന്ദ്രനാണ് ടൂര്‍ണമെന്റിലെ ഏക ഹാട്രിക് നേടിയത്. ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന കേസരി റൊമാന കപ്പ് വനിതാ ഷൂട്ടൗട്ടില്‍ ന്യൂസ് 18 ജേതാക്കളായിരുന്നു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങളും ബുധനാഴ്ച വിതരണം ചെയ്യും. മന്ത്രിമാരും എംഎല്‍എമാരും വെള്ളിത്തിരയിലെ ക്യാപ്റ്റനും യുവസംവിധായകരും മറ്റുനടന്മാരും നാളെ വൈകിട്ട് ആറിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (1 hour ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (1 hour ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (2 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (2 hours ago)

CLOUD BURST മേഘസ്ഫോടനം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (2 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (2 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (2 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (2 hours ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (2 hours ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (2 hours ago)

Malayali Vartha Recommends