Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു... തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി, മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

20 APRIL 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

കലൂര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷനടുത്ത് പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.നിര്‍മ്മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്ബിങ് നിര്‍ത്തിവച്ചു. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ സമീപത്തെ കെട്ടിടങ്ങള്‍ കൂടി അപകടത്തിലാവും. തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ താഴെ മണ്ണ് ഇടിഞ്ഞുതാഴ്ന്നതായി സംശയിക്കുന്നുണ്ട്. അതിന്റെ മുന്നില്‍ക്കൂടിയുള്ള കാല്‍നട പോലും തടഞ്ഞിരിക്കുകയാണ്.ഹൈബി ഈഡന്‍ എം.എല്‍.എ., കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.കലൂരില്‍ മെട്രോ പാതയ്ക്ക് സമീപം കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തില്‍ വെള്ളിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേയുണ്ടാകൂയെന്ന് കൊച്ചി മെട്രോ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (19 minutes ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (59 minutes ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (1 hour ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (1 hour ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (1 hour ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (2 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (2 hours ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (3 hours ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (3 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (3 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

Malayali Vartha Recommends