Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജ്, നിവിന്‍പോളി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരൊന്നും അമ്മയുടെ താരനിശയില്‍ പങ്കെടുത്തില്ല, സ്റ്റേജ്‌ഷോ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശവും കാറ്റില്‍ പറത്തി, അമ്മ പുകയുന്നു....

07 MAY 2018 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

താരസംഘടനയായ അമ്മയില്‍ എന്തോ പുകയുന്നെന്ന് പലരും പറയുന്നത് വെറുതെയല്ല, കഴിഞ്ഞ ദിവസം അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സ്റ്റേജ്‌ഷോയില്‍ യുവതാരങ്ങളില്‍ പലരും പങ്കെടുത്തില്ല. കുറേനാളായി യുവതാരങ്ങള്‍ക്കുണ്ടായിരുന്ന മുറുമുറുപ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് രൂക്ഷമായത്. കാര്യങ്ങള്‍ തങ്ങളുടെ വഴിയിലേക്കവര്‍ നീക്കുകയാണ്. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയാണ് സാധാരണ പതിവ്. എല്ലാ താരങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇക്കുറി അതൊന്നും നടപ്പായില്ല. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോബോബന്‍ തുടങ്ങിയവര്‍ റിഹേഴ്‌സല്‍ ക്യാമ്പില്‍ പോലും പങ്കെടുത്തില്ല.

പൃഥ്വിരാജ് തന്റെ 9 എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹിമാലയത്തിലാണ്. കുഞ്ചാക്കോബോബന്‍ റോമിലാണ്. ഇന്ദ്രജിത്ത് കൊച്ചിയിലുണ്ട്. ഫഹദ് ഫാസില്‍ തിരുവനന്തപുരത്ത് ഭാര്യ നസ്രിയയുടെ വീട്ടിലുണ്ടായിരുന്നിട്ടും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാര്യവട്ടത്തേക്ക് പോയില്ല. കുറേ വര്‍ഷങ്ങളായി ദിലീപിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോശം പ്രവണതകള്‍ യുവതാരങ്ങള്‍ സഹിക്കുകയാണ്. പലര്‍ക്കും ഇതിനെതിരെ ശബ്ദിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു അടുത്തകാലം വരെ. എതിര്‍ക്കുന്നവരെ ഒഴിവാക്കുകയോ, വിലക്കുകയോ ചെയ്യും. അല്ലെങ്കില്‍ അവരുടെ സിനിമകളെ തകര്‍ക്കാന്‍ നോക്കും. ഇതായിരുന്നു രീതി. 

യുവതാരങ്ങളില്‍ പലരുടെയും സിനിമകളെ തകര്‍ക്കാന്‍ ദിലീപും സംഘവും കളിച്ചതിനെതിരെ പൃഥ്വിരാജ് അടക്കം പരാതി നല്‍കിയിരുന്നെങ്കിലും അമ്മ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇന്നസെന്റും ഇടവേള ബാബുവും മമ്മൂട്ടിയും അടക്കം അന്ന് ദിലീപിന് ഒപ്പമായിരുന്നു. ദിലീപ് അറസ്റ്റിലായതോടെ പൃഥ്വിരാജ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിയതോടെ മമ്മൂട്ടിയുമായി ദിലീപ് അകന്നിരിക്കുകയാണ്. മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് കുഞ്ചാക്കോ ബോബനെ അടക്കം ദിലീപ് പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ താരം നടിയെ ആക്രമിച്ച കേസിന്റെ മൊഴിയില്‍ പറഞ്ഞിട്ടുമുണ്ട്. 

ഇന്ദ്രജിത്തിനെയും ബിജുമേനോനെയും പല സിനിമകളില്‍ നിന്നും ദിലീപ് ഒഴിവാക്കിയിരുന്നു. ഇക്കാര്യം അവരാരും പരസ്യമായി പറഞ്ഞില്ലെങ്കിലും സംഘടനയിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അടുത്തമാസം അവസാനം അമ്മയുടെ ജനറല്‍ ബോഡി ചേരുന്നുണ്ട്, അത് കഴിഞ്ഞ്് തെരഞ്ഞെടുപ്പുണ്ടാകും. ദിലീപ് ഇല്ലാത്ത സ്ഥിതിക്ക് ഗണേഷ്‌കുമാര്‍ അടക്കം ഇതിനായി ചരട് വലിക്കുന്നുണ്ട്. യുവതാരങ്ങള്‍ക്ക് നേതൃസ്ഥാനത്തേക്ക് വരണമെന്ന് വലിയ താല്‍പര്യമില്ല. അവരെല്ലാം സ്വന്തം സിനിമകളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നസെന്റിനും മമ്മൂട്ടിക്കും നേതൃസ്ഥാനത്ത് തുടരാന്‍ ആഗ്രഹവുമില്ല. ആ സ്ഥിതിക്ക് ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (34 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (41 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (57 minutes ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends