Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ദിവാകരനും സി.എന്‍ ചന്ദ്രനും അടക്കം വീണ്ടും ഗ്രൂപ്പ് പോര് ഭീതിയില്‍, സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കാന്‍ കാനവും ടീമും കളിക്കുന്നെന്ന് ആക്ഷേപം

07 MAY 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പാര്‍ട്ടി കോണ്‍ഗ്രസിലെ വെട്ടിനിരത്തല്‍ ഭീതിയില്‍ നിന്ന് സി.ദിവാകരനും കൂട്ടരും ഞെട്ടല്‍മാറും മുമ്പ് അടുത്ത ഏണി വരുന്നു. സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്നും സി.ദിവാകരനെ തുരത്തിയെറിയുമെന്ന് അറിയുന്നു. കാനം രാജേന്ദ്രനും സംഘവും ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം പതിനഞ്ചിനാണു നിര്‍വാഹകസമിതി തെരഞ്ഞെടുപ്പ്. ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കപ്പെട്ട സി. ദിവാകരനും സി.എന്‍. ചന്ദ്രനും അടങ്ങുന്നവരാണ് ഗ്രൂപ്പ് വൈരത്തിന്റെ ഇരയാകുമെന്ന അവസ്ഥയിലുള്ളത്. കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലില്‍നിന്നുള്ള സി. ദിവാകരന്റെ പടിയിറക്കം അണികളെ പോലും ഞെട്ടിച്ചിരുന്നു. 

കാനത്തിന്റെ ബദ്ധശത്രുവായ കെ.ഇ. ഇസ്മയിലിന്റെ വലംകയ്യായ സി.എന്‍. ചന്ദ്രനും കമലാ സദാനന്ദനും ഒഴിവാക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ച സംസ്ഥാന നിര്‍വാഹകസമിതി തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് അറിയുന്നത്. 21 അംഗ നിര്‍വാഹകസമിതിയെ സംസ്ഥാന കൗണ്‍സിലാണ് തെരഞ്ഞെടുക്കുക. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ 20% പേര്‍ ഒഴിയണമെന്നാണ് വ്യവസ്ഥ. ഇത് മറയാക്കിയായിരിക്കും വെട്ടിനിരത്തല്‍. നാലുപേരെങ്കിലും ഒഴിവാകും. സി. ദിവാകരനും സി.എന്‍. ചന്ദ്രനുമാണ് കാനം നോട്ടമിട്ടിരിക്കുന്ന പ്രധാന നേതാക്കള്‍. രണ്ട് പേരെയും നിലനിര്‍ത്തണമെന്ന് ഇസ്മയില്‍ വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. ഇതിന് മുന്‍കരതലായി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇസ്മയിലും കൂട്ടരും തേടിയേക്കും.

കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ വെളിയം രാജന്‍ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാകും. പുറത്താക്കുന്നവരില്‍ കൂടെയുള്ളവര്‍ ഇല്ലെന്ന് ഉറപ്പാക്കാനുള്ള കരുക്കള്‍ ഇസ്മയില്‍ വിഭാഗവും നീക്കുന്നുണ്ട്. ദേശീയ കൗണ്‍സിലിലെത്തിയ എന്‍.അനിരുദ്ധന്‍, പി.വസന്തം എന്നിവര്‍ നിര്‍വാഹക സമിതിയിലുണ്ടാകും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍ .അനില്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും തുടരുമെന്ന് അറിയുന്നു. പ്രകാശ്ബാബുവിനെ ഒഴിവാക്കാന്‍ കാനം മുമ്പേ ശ്രമം തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (31 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (38 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (54 minutes ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends