Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്കല കാപ്പില്‍ ദേവീക്ഷേത്രഭൂമി കയ്യേറുന്നത് തടയാനെത്തിയ ഭക്തര്‍ക്ക് നേരെ ആദ്യം രഘുനാഥ ശര്‍മ തോക്ക് ചൂണ്ടി, പിന്നീട് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പൊലീസ് ഒന്നും അറിഞ്ഞമട്ടില്ല

09 MAY 2018 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വര്‍ക്കല സബ് ഗ്രൂപ്പില്‍പ്പെട്ട കാപ്പില്‍ ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അനധികൃത ഗേറ്റ് സ്ഥാപിക്കുവാന്‍ സ്വകാര്യവ്യക്തി നടത്തിയ നീക്കം തടയാനെത്തിയ ഭക്തര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് താമസിക്കുന്ന രഘുനാഥ ശര്‍മ്മയാണ് കയ്യേറ്റം പ്രതിരോധിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതും ആകാശത്തേക്ക് വെടിയുതിര്‍ത്തതും. വിവരം രേഖാമൂലം അറിയിച്ചിട്ടും അയിരൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തുകയോ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കാപ്പില്‍ ദേവീക്ഷേത്രത്തിന്റെ തെക്ക് വശത്ത് താമസക്കാരനായിരുന്ന പരേതനായ ഭരതന്‍ പോറ്റിയുടെ 63 സെന്റ് പുരയിടം, അദ്ദേഹത്തിന്റെ മരണശേഷം നാല് ഓഹരികളായി വിഭജിച്ചിരുന്നു. ഭരതന്‍ പോറ്റിയുടെ സഹോദരങ്ങളായ രഘുനാഥ ശര്‍മ്മക്കും ഹരിദാസശര്‍മ്മക്കും ഭാഗം ലഭിച്ച വസ്തുവിലേക്ക് ഇരുവരും ചേര്‍ന്ന് ദേവസ്വം മതില്‍ പൊളിച്ച് ക്ഷേത്രവളപ്പിലൂടെ വഴി തുറക്കാന്‍ ഒരുമ്പെട്ടതിനെയാണ് നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് പ്രതിരോധിച്ചത്. ഇതിനിടെയാണ് രഘുനാഥശര്‍മ്മ കൈത്തോക്കെടുത്ത് ചൂണ്ടിയതും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന് പകരം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന നിരുത്തരവാദിത്തവും നിഷേധാത്മകവുമായ നിലപാടാണ് അയിരൂര്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

കൈത്തോക്കിനെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണവും ഉണ്ടാകുന്നില്ല. സംഭവത്തിന്റെ തലേദിവസം ക്ഷേത്രവളപ്പിലെ യക്ഷിയമ്പലത്തിന് പടിഞ്ഞാറ് വശത്തെ മതില്‍ പൊളിച്ചിരുന്നു. ദേവസ്വം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് രഘുനാഥശര്‍മ്മയെയും ഹരിദാസശര്‍മ്മയെയും പൊലീസെത്തി സ്റ്റേഷനിലെത്തിച്ച് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വിലക്ക് മാനിക്കാതെയാണ് ഇരുവരും കയ്യേറ്റശ്രമം ആവര്‍ത്തിക്കുന്നത്. കാവും കുളവും സംരക്ഷിച്ച് ക്ഷേത്രത്തിന് ചുറ്റുമതില്‍ അടിയന്തരമായി നിര്‍മ്മിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദേവസ്വത്തിന്റെ അധീനതയിലുള്ള ശിവക്ഷേത്രവും ദേവീക്ഷേത്രവും നാള്‍ക്കുനാള്‍ അരക്ഷിതാവസ്ഥിയിലാവുകയാണ്. ഇതുസംബന്ധിച്ച് 2006 മുതല്‍ മാറിവരുന്ന ക്ഷേത്രോപദേശ സമിതിക്കാര്‍ ദേവസ്വം അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും നീതിയുക്തമായ നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (33 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (40 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (56 minutes ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends