Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ചാണ്ടിയും കെ.സിയും പി.സിയും ബാംഗ്ലൂരിലും മൈസുരിലും സജീവമായപ്പോള്‍ ബി.ജെ.പി സരിതയെ കളത്തിലിറക്കാന്‍ നോക്കി, പണി പാളുമെന്ന് ഉറപ്പായ സരിത ഡല്‍ഹിക്ക് പറന്നു

11 MAY 2018 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കര്‍ണാടക തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന ബി.ജെ.പി അറ്റകൈ പ്രയോഗത്തിന്റെ ഭാഗമായി സോളാര്‍ നായിക സരിത നായരെ കളത്തിലിറക്കിയെങ്കിലും പാളി. കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് വാര്‍റൂം നിയന്ത്രിക്കുന്ന ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ത്താസമ്മേളനം നടത്താന്‍ സരിത തീരുമാനിച്ചതെന്ന് അറിയുന്നു. ബി.ജെ.പി കേരളഘടകത്തിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നും അറിയുന്നു. വാര്‍ത്താസമ്മേളനത്തിന് അല്‍പസമയം മുമ്പ് പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. 

അതേസമയം താന്‍ ബിസിനസ് ആവശ്യത്തിനാണ് ബാംഗ്ലൂരില്‍ എത്തിയതെന്ന് സരിത പറഞ്ഞു. പൊലീസ് തടഞ്ഞിട്ടില്ല. വാര്‍ത്താസമ്മേളനം നടത്താന്‍ വിലക്കില്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്താണ് പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പൊതുചര്‍ച്ചകള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ട്. അതിനാല്‍ 'വാര്‍ത്താ സമ്മേളനത്തിന്റെ പേരില്‍ നിയമലംഘനം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ പോലെയല്ല കര്‍ണാടകമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും സരിതയോട് സൂചന നല്‍കി. 



കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് പൊലീസ് സരിതയെ തടഞ്ഞതെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനം നടത്താനിരുന്ന ഹോട്ടലിന്റെ മാനേജരെയും ഉടമയെയും കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഗതി പാളുമെന്ന് മനസിലാക്കിയ സരിത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു ഡല്‍ഹിയ്ക്ക പറന്നു. താന്‍ കോണ്‍ഗ്രസിന് എതിരാണെങ്കിലും ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും സരിത അറിയിച്ചു. മലയാളികള്‍ ഏറെ താമസിക്കുന്ന സ്ഥലമാണ് ബാംഗ്ലൂരും മൈസൂരും. അവര്‍ക്കിടയിലാണ് ഉമ്മന്‍ചാണ്ടിയും മറ്റും കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നത്. ഇതെല്ലാം കണ്ടാണ് സരിതയെ ഇറക്കാന്‍ അവിടെ പ്രചരണത്തിനെത്തിയ മലയാളികളായ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (4 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (4 hours ago)

Malayali Vartha Recommends