Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ഷാനു ചാക്കോ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിന്റെ അടുത്ത സുഹൃത്താണെന്ന ആക്ഷേപം ശക്തമാണ്, തുടര്‍ന്നാണ് എസ്.ഐയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് 

29 MAY 2018 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കെവിന്റെ കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ കുരുക്ക് മുറുകുന്നു. എസ്.ഐയെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകളും പരിശോധിക്കുന്നു. കെവിനെ തട്ടിക്കൊണ്ട് പോയവിവരം അറിഞ്ഞിട്ടും നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ എസ്.ഐക്കെതിരെ നടപടിയുണ്ടാകും. അതേസമയം ക്രമിനില്‍ കുറ്റം ചുമത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെവിന്റെ പിതാവ് ജോസഫ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ എസ്.ഐ തട്ടിക്കൊണ്ട് പോയ സംഘവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇക്കാര്യം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കെവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

ഞായറാഴ്ച രാവിലെ ആറിന് കെവിന്റെ പിതാവ് കോട്ടയം ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് നീനുവും എത്തി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കെവിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു. നീനുവിന്റെ സഹോദരനും കേസിലെ പ്രധാനപ്രതിയുമായ ഷാനുചാക്കോയുടെ സുഹൃത്താണ് എസ്.ഐ ഷിബുവെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് പരിപാടിക്കെത്തിയ ദിവസം തന്നെ കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം ചെയ്തത് എസ്.ഐയുടെ അറിവോടെയാണെന്നാണ് സൂചന. തട്ടിക്കൊണ്ട് പോയതിന്റെ തലേദിവസം കെവിന്റെ ബന്ധു അനീഷിന്റെ വീട്ടിലെത്തി ഷാനുവും സംഘവും അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് സംഘം പിരിഞ്ഞ് പോവുകയായിരുന്നു. അന്നേ ദിവസം ഈ സംഘത്തെ ആയുധങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് മറ്റൊരു ആക്ഷേപം. 

കെവിനെ അന്വേഷിച്ച് ഷാനു കോട്ടയത്ത് എത്തിയത് മുതല്‍ എസ്.ഐ ഷിബുവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തതെന്ന് അറിയുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ കയ്യില്‍ നിന്നും ഷാനുവിന്റെ നമ്പര്‍ വാങ്ങി വിളിച്ചെന്നാണ് എസ്.ഐ പറയുന്നത്. എന്നാല്‍ അതിനും മുമ്പ് എസ്.ഐ പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (4 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (4 hours ago)

Malayali Vartha Recommends