Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഇതാണ് കാലത്തിൻ്റെ കാവ്യനീതി; കണ്ണൂർ മട്ടന്നൂർ യു പി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദ് ജോലിയിൽ തിരികെ പ്രവേശിച്ചു, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരിൽ ഒരാൾ! ഏതായാലും ഫർസീൻ ജോലിയിൽ പ്രവേശിച്ചപ്പോൾ ഇ.പി വഴിയാധാരമായത് അദ്ദേഹത്തിൻ്റെ വിധി....

04 JANUARY 2023 01:11 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ മട്ടന്നൂർ യു പി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദ് ജോലിയിൽ തിരികെ പ്രവേശിച്ചു. ഫർസീൻ മജീദിനെ കേരളം മറന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരിൽ ഒരാൾ. ഇതിൻ്റെ പേരിൽ കാപ്പ വരെ ചുമത്താൻ നീക്കം നടന്നിരുന്നു സർക്കാർ തലത്തിൽ. ഫർസീൻ ജോലിയിൽ തിരികെയെത്തുമ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളെ കൈകാര്യം ചെയ്ത ഇ.പി.ജയരാജൻ സി പി എമ്മിൽ ആരോരുമില്ലാത്തവനായി മാറി. ഇതാണ് കാലത്തിൻ്റെ കാവ്യനീതി. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനു സസ്പെൻഷനിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദ്

കഴിഞ്ഞ ദിവസമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ മട്ടന്നൂർ യുപി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദ്, ആറു മാസത്തിനു ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. 2022 ജൂൺ 13നു കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ വിമാനത്തിലെ യാത്രക്കാരായ യൂത്ത് കോൺഗ്രസ‌ുകാർ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലായിരുന്നു സസ്പെൻഷൻ.

ഫർസീനിനെതിരെ സി പി എം ചെയ്യാൻ ബാക്കിയൊന്നുമില്ല എന്നതാണ് സത്യം. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് മുഖ്യമന്ത്രിക്കും സി പി എമ്മിനും വലിയ മാനസിക ക്ഷതമുണ്ടാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളെ പല വിധത്തിൽ കൈകാര്യം ചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിൽ പ്രധാനം ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു എന്നതായിരുന്നു.മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം നടന്നു എന്നാരോപിക്കുന്ന സ മയത്ത് മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലായിരുന്നു എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട കേസ് വധശ്രമക്കേസാക്കി പൊലീസ് മാറ്റിയത് വിവാദമായിരുന്നു. ഗൂഢാലോചനയും ഉൾപ്പെടുത്തി. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പ്രതിഷേധത്തിനു കാരണമായി. ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്ത് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാപ്പ നീക്കം.

ഇതിനിടെ, അതേ വിമാനത്തിൽ യാത്ര ചെയ്ത ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ മർദിച്ചു തള്ളിയിടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മാത്രമാണ് ആദ്യം കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ജയരാജനും മുഖ്യമന്ത്രിയുടെ 2 ജീവനക്കാരും ചേർന്നു തങ്ങളെ ക്രൂരമായി മർദിച്ചെന്ന് ഇവർ പരാതിപ്പെട്ടിട്ടും കേസ് എടുത്തില്ല. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥിനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ് എടുത്തു. പ്രതിഷേധക്കാർക്കെതിരെ വിമാനക്കമ്പനി 2 ആഴ്ചത്തെ വിലക്കേർപ്പെടുത്തിയപ്പോൾ ജയരാജനെതിരെ 3 ആഴ്ചത്തെ വിലക്കു വന്നു. ഇതിനിടെയാണ് ഫർസീൻ മജീദിനെ സസ്പെൻഡ് ചെയ്തത്.

യഥാർത്ഥത്തിൽ ഇ പി ജയരാജനെതിരെയാണ് കേസെടുക്കേണ്ടിയിരുന്നത്.കാരണം ആകാശ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് അടിയുണ്ടാക്കിയത് ഇ.പിയാണ്. എന്നാൽ അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെന്ന് മാത്രമല്ല ഇ പി യെ എല്ലാ തോന്ന്യാസങ്ങൾക്കും തുറന്നു വിടുകയും ചെയ്തു. ഇതിൻ്റെ പേരിൽ കെഎസ്.ശബരീനാഥൻ എക്സ് എംഎൽ എ യെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വാട്ട്സ് ആപ്പ് സന്ദേശമായിരുന്നു കാരണം. യൂത്ത് കോൺഗ്രസുകാർ തന്നെയാണ് ശബരീനാഥിൻ്റെ വാട്ട്സ് ആപ്പ് സന്ദേശം പുറത്തുവിട്ടത്. ശബരിനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വിവാദം പുകഞ്ഞു. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ശബരിനാഥൻെറ . പേരിൽ സ്ക്രീൻ ഷോട്ട് പുറത്തുവന്നത്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കത്തെ കുറിച്ച് ശബരിനാഥന്‍ പറയുന്നതായി ഈ സ്ക്രീൻ ഷോട്ടിലുണ്ട്. ഇതേ തുടർന്നാണ് ഗൂഡാലോചനയിൽ ചോദ്യം ചെയ്യാൻ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജ് ശബരീനാഥിന് നോട്ടീസ് നൽകിയത്., സ്ക്രീൻ ഷോട്ട് ചോർത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്..

അന്വേഷണവുമായി സഹകരിക്കാനാണ് കെ എസ് ശബരിനാഥൻ തീരുമാനിച്ചത്. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് അദ്ദേഹം സമ്മതിച്ചില്ല.യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു. യൂത്ത് കോൺഗ്രസുകാർ തന്നെയാണ് സ്ക്രീൻ ഷോട്ട് ചോർത്തിയതെന്ന് ശബരിനാഥിന് ഉറപ്പുണ്ട്.

ഇ പി ജയരാജന്‍റേത് പ്രതിരോധം മാത്രമായിരുന്നവെന്ന സർക്കാർ നിലപാടിൽ മാറ്റമില്ല. ഇപിയുടെ യാത്രാവിലക്കുളള ഇൻഡിഗോ കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് പൊലീസിന്‍റെ നിലപാട്. കോടതിയാണ് ഒടുവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സഹായിച്ചത്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായി നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു. കേരളം ഭരിക്കുന്നത് സി പി എം ആയതിനാൽ ഇതിലൊന്നും അത്ഭുതമുണ്ടായിരുന്നില്ല.


മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം ഇന്റലിജൻസ് വീഴ്ച്ചയെന്ന് വിലയിരുത്തലുണ്ടായിട്ടും നടപടിയുണ്ടായില്ല. വിമാനത്താവളത്തിൽ പ്രതിഷേധ സാധ്യതയുണ്ടായിട്ടും ഗൗരവത്തിലെടുത്തില്ലായെന്നതാണ് ഇന്റലിജൻസ് വിഭാഗത്തിനെതിരായ വിമർശനം. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരിൽ ഒരാളെ ഇ.പി ജയരാജൻ തള്ളിയിട്ടു.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ടായിരുന്നു. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കി. വൻ സുരക്ഷക്ക് നടുവിൽ സഞ്ചരിക്കുന്നയാളാണ് നമ്മുടെ മുഖ്യമന്ത്രി. എന്നിട്ടും അദ്ദേഹത്തിനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കല്ലേ?എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും ഒരു പരിഹാരവുമുണ്ടായില്ല.

ഫർസീൻ മജീദിനെ സി പി എം വേട്ടപ്പട്ടിയെ പോലെയാണ് കൈകാര്യം ചെയ്തത്. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ക്കൂളിലും പ്രതിഷേധം നടത്തി. സ്കൂളിലെ കുട്ടികളെയും രക്ഷകർത്താക്കളെയും അണിനിരത്തി കൊണ്ടായിരുന്നു പ്രതിഷേധം. അധ്യാപകനെ അപമാനിക്കാനും ശ്രമങ്ങൾ നടന്നു. ഫർസീനിൻ്റെ കുടുംബത്തെ ഒറ്റപ്പെടുത്താനും ശ്രമങ്ങളുണ്ടായി.കണ്ണൂരിൽ സി പി എം എന്തും ചെയ്യും. അതെല്ലാം തന്നെ ഫർസീനിൻ്റെ കുടുംബത്തോടും ചെയതു. ഇ പി.ജയരാജൻ അന്ന് വിമാനത്തിൽ ഇല്ലായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. കാരണം ഇ പിയാണ് കാര്യങ്ങളെയെല്ലാം വഷളാക്കിയത്.


അതീവ ദു:ഖിതനാണ് ഇന്ന് ഇ.പി.ജയരാജൻ. പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടങ്കിലും വല്ലാത്ത വിഷമത്തിലാണ്. പാർട്ടിയിലെ സീനിയർ നേതാവായ തന്നെ പന്ത് തട്ടും പോലെ തട്ടുന്നു എന്നാണ് ഇ.പിയുടെ പ്രധാന പരാതി. അതു കൊണ്ടു കൂടിയാണ് ജയരാജൻ പിണറായി ഉൾപ്പെടെയുള്ള നേതാക്കളോട് ക്ഷോഭിച്ച് സംസാരിക്കുന്നത്. പിണറായി തന്നെ സഹായിക്കുന്നില്ലെന്ന വിഷമം ഇ പിക്കുണ്ട്. മുമ്പ് വ്യവസായ മന്ത്രിയായിരിക്കെ രാജിവക്കേണ്ടി വന്നതും പിണറായിയുടെ പിന്തുണ ലഭിക്കാത്തതു കൊണ്ടാണ്.

ഇ.പി.യുടെ ക്ഷോഭത്തിൻ്റെ കാരണവും വ്യക്തമാണ്. താൻ സി പി എം നേതാക്കളുടെയെല്ലാം അഴിമതികൾക്ക് കൂട്ടുനിന്നയാളാണെന്ന് ഇ.പി പറയുന്നു.. ഇ പി ക്ക് മാത്രം അറിയാവുന്ന നിരവധി അഴിമതി കഥകളുണ്ട്. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് നിരവധി അഴിമതികൾക്ക് ഇ.പി. കൂട്ടുനിന്നിട്ടുണ്ട്. അതിൻ്റെയെല്ലാം ചരിത്രം ഇ.പിയുടെ കൈയിലുണ്ട്. പാർട്ടിയെ പ്രതിസന്ധിയാക്കാൻ കഴിയുന്ന രേഖകൾ ഇ.പിയുടെ കൈയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇക്കാര്യങ്ങൾ അറിയാം. സ്വർണ്ണകടത്തിലും മുഖ്യമന്ത്രിക്ക് വൻ പിന്തുണ നൽകിയതും ഇ.പി ജയരാജൻ തന്നെയാണ്. വിമാനത്തിലെ അക്രമത്തിലും താൻ മുഖ്യമന്ത്രിക്ക് ഒപ്പം നിന്നതായി ഇ.പി. പറയുന്നു.

ഏതായാലും ഫർസീൻ ജോലിയിൽ പ്രവേശിച്ചപ്പോൾ ഇ.പി വഴിയാധാരമായത് അദ്ദേഹത്തിൻ്റെ വിധി മാത്രമാണ്. കല്ലുവച്ച നുണകൾ പറഞ്ഞ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കിയ ഇ പി ക്ക് കാലം കരുതിവച്ച പ്രതികാരമാണ് പാർട്ടിയിലുണ്ടായ അദ്ദേഹത്തിൻ്റെ ഒറ്റപ്പെടൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (3 minutes ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (16 minutes ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (1 hour ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (2 hours ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (5 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (6 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (6 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

Malayali Vartha Recommends