Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ സർക്കാരിനെയും താറടിക്കാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു... ഇതിൽ ആദ്യത്തെതാണ് ചിന്താമണി കൊലക്കേസ്..അഥവാ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ ഇല്ലാതാക്കാനുള്ള പദ്ധതി.....

08 JANUARY 2023 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

പകരത്തിന് പകരമായി ശിവശങ്കറിന് സി പി എം നേതാവ് ചിന്താ ജെറോമിൻ്റെ മുട്ടൻ പണി കിട്ടുകയും ചെയ്തു. ചിന്തയുടെ ശമ്പള കുടിശിക നൽകേണ്ടതില്ലെന്ന യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ തീരുമാനമാണ് അദ്ദേഹത്തിന് വിനയായത്. ശിവശങ്കറെ യുവജന വകുപ്പിൽ നിന്നും മാറ്റാൻ തത്വത്തിൽ തീരുമാനമായതായി അറിയുന്നു. ചിന്തക്ക് കുടിശിക അനുവദിച്ച ഉത്തരവ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ശിവശങ്കറാണെന്ന സംശയത്തിലാണ് സി പി എം നേതാക്കൾ.

 

 

 

 

ശിവശങ്കറിനെ നിരീക്ഷിക്കാനും വേണ്ടി വന്നാൽ മർമ്മത്തിൽ പണി നൽകാനും പിണറായി ഭക്തർ തീരുമാനിച്ചിട്ടുണ്ട്. തത്കാലം പിണറായി ചിത്രത്തിൽ വരില്ല. കാരണം പിണറായിക്ക് ശിവശങ്കറിനെ ഭയമാണ്.ശങ്കരൻ വിചാരിച്ചാൽ തൻ്റെ കുടുംബത്തിൻ്റെ അടിവേര് ഇളകുമെന്ന് മുഖ്യമന്ത്രിക്കറിയാം.


സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവുചുരുക്കണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തുവന്ന ദിവസം തന്നെ ചിന്ത ജെറോമിന് കുടിശിക നൽകാനുള്ള വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണ് ശിവശങ്കറിന് പണിയായത്.

 

 

 

 


കേരളത്തിൻ്റെ ചരിത്രത്തിൽ അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. . റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരും.

 

 

 


ധന മന്ത്രി ബാലഗോപാൽ പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഇൗ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടിയില്ലെങ്കിൽ , പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽഭാഗം നഷ്ടപ്പെടും.


1,71,000 കോടി രൂപയാണ് ഇൗ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണം .. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഇൗ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്ക്കേണ്ടതുണ്ട്.

 

 

 


ഇനിയുള്ള 36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 40% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. എത്ര മിച്ചം പിടിച്ചാലും ഇൗ വർഷം പദ്ധതികൾക്കാവശ്യമായ തുകയുടെ പകുതി പോലും കണ്ടെത്താൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. അങ്ങനെയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഇതാണ് സാഹചര്യമെന്നിരിക്കെയാണ് ചിന്താ ജെറോമിൻ്റെ കുടിശിക വാർത്തയായത്.


യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാൻ ധന വകുപ്പ് തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കിയില്ല. വിവാദമായ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനാണ് ധന, യുവജന ക്ഷേമ വകുപ്പുകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടെ എട്ടര ലക്ഷം രൂപ കുടിശ്ശിക നൽകുന്നതിനെതിരെ വലിയ എതിർപ്പുകളാണ് ഉയരുന്നത്. അതേസമയം കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളത് സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്നു. കുടിശ്ശിക അനുവദിക്കുകയാണെങ്കിൽ രണ്ട് പേർക്കും നൽകേണ്ട സ്ഥിതിയാണ്.മൂക്കറ്റം മുങ്ങി നിൽക്കുന്ന സർക്കാരിനെ സംബന്ധിച്ചsത്തോളം എട്ടര ലക്ഷം എന്തിനുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ സി പി എമ്മുകാരിയാണ് ചിന്ത. അതു കൊണ്ടു തന്നെ ചിന്തയെ തൊട്ടാൽ വിവാദമാകും.

 

 

 


യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിന്‍റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്. ഇനി സെക്രട്ടറിയാണ് കത്ത് എഴുതിയതെങ്കിലും അത് ചിന്തയുടെ നിർദ്ദേശപ്രകാരമായിരിക്കും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്.


2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം.

 

 

 


ഒരു കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വപ്നയെ വരെ കയറൂരി വിട്ട ശിവശങ്കരന് ചിന്ത തൻ്റെ തീരുമാനം തിരുത്തിയത് വലിയ ആക്ഷേപമായി മാറി. ചിന്തയെ ഇല്ലാതാക്കണമെന്ന വാശി അങ്ങനെയാണ് ശിവശങ്കരന് ഉണ്ടായത്.ചിന്തയെ നശിപ്പിക്കാനുള്ള ഫയൽ ശിവശങ്കരൻ തന്നെ തൻ്റെ വിശ്വസ്തരായ മാധ്യമ പ്രവർത്തകർക്ക് നൽകിയെന്ന് മുഖ്യമന്ത്രി വരെ വിശ്വസിക്കുന്നു.

ചിന്തയിലൂടെ മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കുക എന്ന ഗൂഢലക്ഷ്യവും ശിവശങ്കരനുണ്ട്.


സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളകുടിശ്ശികയായി എട്ടരലക്ഷം രൂപ അനുവദിച്ചതിലെ വിവാദങ്ങള്‍ തള്ളി യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം രംഗത്ത് എത്തിയത് കാര്യങ്ങളെ കൂടുതൽ കുഴപ്പിച്ചു .ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്.തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. മുൻ അധ്യക്ഷൻ ആർ. വി രാജേഷ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.അതിൽ വന്ന വിധിയിലാണ് തന്നിലേക്കുള്ള ആരോപണങ്ങളും പൊട്ടിപ്പുറപ്പെട്ടത്.ആർ.വി രാജേഷിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി.അല്ലാതെ ഒരു തുകയും ഞാൻ കൈപ്പറ്റിയിട്ടില്ല. അദ്ദേഹമാണ് സർക്കാരിന് അപേക്ഷ നൽകിയത്.ചട്ടങ്ങൾ വരുന്നതിന് മുൻപ് വാങ്ങിയ അഡ്വാൻസ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്.കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.


അതേ സമയം ചിന്ത ജെറോമിനു കുടിശ്ശിക തുക അനുവദിച്ചത് തന്‍റെ അപേക്ഷയിൽ അല്ലെന്നു മുൻ യുവജന കമ്മീഷൻ ചെയർമാൻ ആര്‍ വി രാജേഷ് പറഞ്ഞു.ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിനു പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയത് .തനിക്ക് ശമ്പളം അനുവദിച്ചു തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു


ഇതിനിടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതിയെത്തി.. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അർദ്ധ ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടരി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.


ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്. ചിന്ത അലങ്കരിക്കുന്ന സ്ഥാനത്ത് ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല. ചിന്ത പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന വീഡിയോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ചുരുക്കത്തിൽ സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ചിന്ത.


ചിന്തയുടെ ഫയൽ മന്ത്രി കെ.എൻ.ബാലഗോപാൽ വിളിപ്പിച്ചു. ചിന്തയുടെ അപേക്ഷയിൽ ധനമന്ത്രാലയം അപാകതയൊന്നും കാണുന്നില്ല.ആർ.വി രാജേഷ് നൽകിയ കേസിൻെറ അടിസ്ഥാനത്തിൽ ചിന്തക്ക് ആനുകൂല്യങ്ങൾ നൽകാവുന്നതാണ്. എന്നാൽ ചിന്ത ഉയർത്തുന്ന ധാർമ്മിക പ്രശ്നങ്ങളാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ ചിന്താവിഷയം ചർച്ച ചെയ്തു എന്നാണ് മനസിലാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ പോലും നൽകാതിരിക്കുമ്പോഴാണ് ചിന്തക്ക് ശമ്പള്കുടിശിക നൽകുന്നത്. ചിന്ത സർക്കാരിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ലെന്ന് സർക്കാർ കരുതുന്നു.ശിവശങ്കറിനോട് സർക്കാരിന് അടങ്ങാത്ത കലി തോന്നിയത് ഇങ്ങനെയാണ്.


ഏതാനും മാസങ്ങൾ കൂടി മാത്രമാണ് ശിവശങ്കറിന് സർവീസുള്ളത്. അദ്ദേഹത്തിന് ഇനി ആരെയും ഭയക്കാനില്ല. മുഖ്യമന്ത്രിയോട് അടക്കാൻ കഴിയാത്ത ദേഷ്യം ശിവശങ്കറിനുണ്ട്. സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന എന്തും ചെയ്യാൻ ശിവശങ്കർ ഒരുക്കമാണ്. അതിൻ്റെ ഭാഗമാണ് ചിന്തക്ക് അദ്ദേഹം നൽകിയ പണി.


എം ശിവശങ്കർ ആകെ ദുഃഖിതനാണ്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടും അത് ഫലം ചെയ്തില്ല.. സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.


ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തനിക്കെതിരെ നടപടിയെടുത്തത്. എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ അച്ചടക്ക സമിതി തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിയമവിരുദ്ധമായ സസ്പെൻഷൻ ഉത്തരവുകൾ റദ്ദാക്കി സർവ്വീസ് കാലയളവാക്കി കണക്കാക്കണമെന്ന് ട്രൈബ്യൂണലില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടി. തനിക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന കാര്യത്തിൽ ശിവശങ്കറിന് വലിയ മനോവേദനയുണ്ട്. കാരണം മുഖ്യമന്ത്രിയുടെ ഭാവി ശിവ ശങ്കറിൻ്റെ തുലാസിലാണ്.


പിണറായിയും എം.വി.ഗോവിന്ദനും ചിന്ത ജെറോമിൻ്റെ ശമ്പള വിഷയം ചർച്ച ചെയ്തു. അധികം വിവാദമുണ്ടാക്കാതെ പ്രശ്നം അവസാനിപ്പിക്കുക എന്ന ഐഡിയയാണ് മുഖ്യമന്ത്രിയും സെക്രട്ട റിയും മുന്നോട്ടുവയ്ക്കുന്നത്. കുടിശിക ചിലപ്പോൾ ചിന്ത വേണ്ടെന്നു വച്ചേക്കും.വിവാദങ്ങൾ അവസാനിപ്പിച്ച ശേഷം നൽകിയാൽ മതിയെന്ന് ചിന്ത തന്നെ തീരുമാനിച്ചേക്കാം.

ശിവശങ്കറിൻെറ വൈരാഗ്യം സർക്കാരിനും സി പി എമ്മിനും നന്നായി അറിയുന്നതു കൊണ്ടാണ് ഇങ്ങനെയൊരു മനംമാറ്റം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 minute ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (7 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (21 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (58 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

Malayali Vartha Recommends