Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

പിണറായി ത്രിപുരയിൽ: ഞെട്ടി മോദിയും അമിത്ഷായും: കാശ്മീരിലെ ഐസുമായി രാഹുലും

06 FEBRUARY 2023 07:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന ഇവിടെ 2018ൽ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്തു.

ഇതോടെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം സംഭവിച്ചു.സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തിയിരുന്നു.1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു. ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി.

ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിന് 10 ദിവസം ശേഷിക്കെ ത്രിപുര പിടിക്കാനുളള തീവ്ര ശ്രമത്തിലാണ് രാഷ്ട്രിയ പാർട്ടികൾ. രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം കേവലം ഒന്നര ശതമാനം വോട്ടിന് കൈവിട്ടത് തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് സഖ്യം. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഇരട്ട എൻജിൻ എന്ന സ്ഥിരം നമ്പരുമായി ബിജെപി രംഗത്തുണ്ട്.

ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടിക്കുളളിൽ പടലപ്പിണക്കങ്ങൾ ധാരാളം ഉണ്ട്. എൻ ഡി എ സഖ്യത്തിലുണ്ടായിരുന്ന തിപ്രമോതയാകട്ടെ മൂന്നാം ശക്തി ആകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് BJP യുടെ ബി ടീമായി മത്സരിക്കുന്നു.2018ൽ ബി ജെ പി അധികാരം പിടിച്ചെങ്കിലും വോട്ടിംഗ് ശതമാനം കുറവായിരുന്നു. ബിജെപി ക്ക് 43.59 ശതമാനം വോട്ട് ലഭിച്ചപ്പോൾ 42.22 ശതമാനം വോട്ട് ഇടത് പക്ഷത്തിന് ലഭിച്ചു. കോൺഗ്രസ് തകർന്നടിഞ്ഞതാണ് BJP ക്ക് തുണയായത്.

ഇത്തവണ കോൺഗ്രസ് ഇടതുപക്ഷവുമായി ധാരണയിലാണ്.ഇതിൻ്റെ ഭയത്തിലാണ് പ്രേേദ്യാത് മാണിക്ക്യ ദേബർമൻ നേതൃത്യം നൽകുന്ന തിപ്രമോതയെന്ന ഗോത്രവർഗ പാർട്ടി. ഇവരുമായി സഖ്യത്തിനാണ് BJP ശ്രമിക്കുന്നത്. ഏപ്രിലിൽ ത്രിപ്പുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രമോത വലിയ ശക്തി തെളിയിച്ചിരുന്നു. അതിനാൽ ഗോത്രമേഖലയിലുള്ള 20 ഓളം സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

പാർട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനം ഒക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു. ത്രിപുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിൽ ഭരണത്തിന് കീഴിലുള്ള പോലീസ് സേനക്കായി 6000 ലധികം യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭിക്കാത്ത ജനങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകും - ഗോത്ര സമൂഹ വികസനത്തിനായി വെൽഫെയർ ബോർഡ് 20000 പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയും തിപ്രമോത വാഗ്ദാനം ചെയ്തു.

ഇന്ന് മുതൽ താര പ്രചാരകർ ത്രിപുരയിൽ നിറയും പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷാ രാഹുൽ ഗാന്ധി സീതാറാം യെച്ചരി പ്രകാശ് കാരാട്ട് മല്ലികാർജുൻ ഖാർഗെ പ്രിയങ്കാ ഗാന്ധി പിണറായി വിജയൻ എന്നിവരൊക്കെ ത്രിപുരയിൽ പ്രചരണത്തിനെത്തും. ബിജെപി വലിയ താരനിരയെ ആണ് അണിനിരത്തുക.യോഗിആദിത്യനാഥ് ഹിമന്ത ബിശ്വ ശർമ്മ സ്മൃതി ഇറാനി മിഥുൻ ചക്രവർത്തി എന്നിവരും പ്രചാരണത്തിൽ സജീവമാകും. തൃണമൂൽ കോൺഗ്രസിൻ്റെ പ്രചരണത്തിനായി മമതാ ബാനർജിയും ത്രിപുരയിലെത്തും
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ ശക്തമായ ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതിയാണ് സംസ്ഥാനത്തെങ്ങും. അധികാരം നിലനിർത്താൻ ബി ജെ പിയും അധികാരത്തിലേക്ക് തിരിച്ചെത്താൻ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് സി പി എമ്മും നാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്.

എന്നാൽ, ബി ജെ പിയുടെയും ഇടതുസഖ്യത്തിൻ്റെയും പ്രചാരണത്തിന് കിടപിടിക്കുന്ന റാലികളും പൊതുസമ്മേളനങ്ങളുമാണ് തൃണമൂൽ കോൺഗ്രസ്സും ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യമുയർത്തുന്ന പ്രാദേശിക പാർട്ടിയായ തിപ്രമോതയും സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേക്കാൾ പ്രാധാന്യം ത്രിപുരക്കാണ് പാർട്ടികൾ നൽകുന്നത്.

പാർട്ടി അധികാരത്തിലിരിക്കുന്ന പശ്ചിമ ബംഗാളിലേതിന് സമാനമായ സാമൂഹിക ക്ഷേമ പദ്ധതികളാണ് തൃണമൂൽ കോൺഗ്രസ്സ് ത്രിപുരയിൽ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം പുതിയ തൊഴിലസവസരങ്ങൾ, നാല് മുതൽ എട്ട് വരെയുള്ള വിദ്യാർഥികളും തൊഴിൽ രഹിതരായ യുവാക്കൾക്കും പ്രതിമാസം 1000 രൂപ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ വീട്ടിലും കുടിവെള്ളം, റോഡ് വികസനം, പട്ടികജാതി- പട്ടിക വർഗ സ്‌കോളർഷിപ്പ്, കർഷക പെൻഷൻ എന്നിവയും തൃണമൂൽ മുന്നോട്ടുവെക്കുന്നു. 28 സീറ്റുകളിലാണ് തൃണമൂൽ തൃണമൂൽ  മത്സരിക്കുന്നത്. പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബർത്യ ബസു, രാജ്യസഭാ എം പി സുഷ്മിത ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണം.

ത്രിപുരയിൽ ബി.ജെ.പി. ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചിരവൈരികളായിരുന്ന സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലെത്തിയത്. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്കിത് അഭിമാന പോരാട്ടമാണ്. പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ

തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക.  കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും. ടിപ്ര മോത പാർട്ടിയുമായി ഏതാനും സീറ്റുകളിലെങ്കിലും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നുണ്ട്. ടിപ്ര മോതയുമായി ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  ജിതേന്ദ്ര ചൗധരി പറയുകയുണ്ടായി. രാഷ്ട്രീയ അക്രമത്തിനിരയായവർക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ, പിരിച്ചുവിടപ്പെട്ട പതിനായിരത്തിൽപരം അധ്യാപകർക്ക് നിയമനം തുടങ്ങി 81 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (13 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (16 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (22 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (29 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends