Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

സൈബി ജോസ് എന്ന അഭിഭാഷകൻ ആരോപണ വിധേയനാവുകയും മാത്രം ചെയ്തപ്പോൾ എങ്ങനെയാണ് ഇത്രയധികം വിപ്ലവം ഉണ്ടായത്? വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം എങ്ങനെയാണ് ഇത്രയും കാലം മൂടിവയ്ക്കപ്പെട്ടത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത നമ്മുടെ നിയമ ലോകത്തിനുണ്ട്

10 FEBRUARY 2023 08:44 AM IST
മലയാളി വാര്‍ത്ത

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടൻ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേ നീക്കി. കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമെന്ന് പരാതിക്കാരി പറഞ്ഞതോടെയാണ് തീരുമാനം. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിവാദ അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഇപ്പോൾ നടപടി.


വിദേശ മലയാളിയായ സ്ത്രീ നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്.കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.

 

 

 

 

 


തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയിൽ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. അതീവ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഈ മാസം 17ന് കേസിൽ വീണ്ടും വിശദമായ വാദം കേൾക്കും.ഇത്രയുമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്നത്. ഇതിൽ ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റ് എന്താണ്? മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചു.

 

 

 

 


ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം വരുന്നതിന് വർഷങ്ങൾക്ക് മുമ്പാണ് ഇപ്പോൾ വിവാദത്തിലായ സംഭവങ്ങളെല്ലാം ഉണ്ടായത്. നടൻ്റെ വ്യക്തി ജീവിതം എങ്ങനെയാണെന്ന് പറയാനുള്ള സാങ്കേതിക പരിജ്ഞാനമൊന്നും നമുക്കില്ല. എന്താണ് എറണാകുളത്തെ ഫ്ലാറ്റിൽ നടന്നതെന്ന് നമുക്കറിയില്ല. അതിൽ ഭാഗഭാക്കായത് ഉണ്ണി മുകുന്ദനും കേസിലെ ഹർജിക്കാരിയുമാണ്. ഇത്തരത്തിൽ നിരവധി.കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. പല കേസുകളും പിന്നീട് ആവിയായി പോയിട്ടുണ്ട്. യഥാർത്ഥത്തിൽ കുറ്റം നടന്നിട്ടുണ്ടെങ്കിൽ പ്രതി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം.ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദന് ഒരു പ്രത്യേകതയുമില്ല.

 

 

 


എന്നാൽ മാളികപ്പുറം എന്ന ചിത്രം മനുഷ്യരുടെ ഹൃദയത്തിൽ കയറി കൂടുകയും സൈബി ജോസ് എന്ന അഭിഭാഷകൻ ആരോപണ വിധേയനാവുകയും മാത്രം ചെയ്തപ്പോൾ എങ്ങനെയാണ് ഇത്രയധികം വിപ്ലവം ഉണ്ടായത്? വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം എങ്ങനെയാണ് ഇത്രയും കാലം മൂടിവയ്ക്കപ്പെട്ടത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത നമ്മുടെ നിയമ ലോകത്തിനുണ്ട്.

 

 

 

 


സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ് പറഞ്ഞു.. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിന്‍റെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.

 

 

 

 

 

ഇ-മെയിൽ വ്യാജമായി സൈബിക്ക് ഉണ്ടാക്കാൻ കഴിയുന്നതല്ല. അങ്ങനെ സംഭവിച്ചാൽ തന്നെ അത് തെളിയിക്കാൻ കഴിയുന്നതാണ്.. തൻ്റെ ഇ-മെയിൽ വ്യാജമായി സൃഷ്ടിച്ചതാണെങ്കിൽ എന്തുകൊണ്ട് പരാതിക്കാരി എന്നു തന്നെ കോടതിയെ സമീപിച്ചില്ല. എന്തു കൊണ്ട് മണിപ്പുറം ഇറങ്ങുന്നത് വരെ കാത്തിരുന്നു? എന്തുകൊണ്ട് അഭിഭാഷകൻ അകത്താവുന്നത് വരെ കാത്തിരുന്നു?പീഡനശ്രമം നടന്നതായി യുവതി പറയുന്നത് 20 18 ഓഗസ്റ്റ് 23നാണ്. പരാതി നൽകിയത് 2018 സെപ്റ്റംബർ 18ന്. എന്തുകൊണ്ടാണ് പരാതി നൽകാൻ പരാതിക്കാരി മൂന്നാഴ്ച കാത്തിരുന്നതെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ ചോദിക്കുന്നുണ്ട്.

 

 

 


ഇരു കക്ഷികളും തമ്മിൽ കോംപ്രമൈസ് ഉണ്ടായിയെന്ന കാരണത്താൽ കേസിൽ തുടർ വിചാരണ സ്റ്റേ ചെയ്യുന്നത് 2021 ലാണ്. ഇത്തരത്തിൽ ഒരു കോംപ്രമൈസ് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറയുന്നത് 2023 ലാണ്.അതായത് രണ്ടു വർഷത്തെ നിശബ്ദത എന്തിനു വേണ്ടിയാണ്.എന്നാൽ താൻ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് സൈബി പറഞ്ഞു. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് സൈബി ജോസിന്‍റെ വിശദീകരണം. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 

 

 

 


എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസ് 17 ന് വീണ്ടും പരിഗണിക്കും.മലയാളികളുടെ ഹൃദയ സിംഹാസനത്തിൽ ഇടം നേടിയ സിനിമയാണ് മാളികപ്പുറം. ചിത്രം കാണരുതെന്ന് അന്തം കമ്മികളും പച്ചകമ്മികളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആബാലവൃത്തം ജനങ്ങളും ചിത്രം കണ്ടും. ഹിന്ദുക്കൾ മാത്രമല്ല ചിത്രം കണ്ടത്. ഇസ്ലാം, ക്രിസ്ത്യൻ സഹോദരൻമാരും സിനിമ കണ്ടു. ചിത്രം കണ്ടവർക്കൊന്നും അതിനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടായിരുന്നില്ല.

 

 

 


ശബരിമല ഒരു അനുഭവവുമായി മാറുകയാണ് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറത്തിൽ. ഉള്ളുരുകുന്ന ഭക്തിയുടെ കഥ പറയുന്ന മാളികപ്പുറം തീര്‍ച്ചയായും കണ്ണു നിറയ്ക്കുന്നതിനൊപ്പം മനസ്സും നിറയ്ക്കും. 2022 ലെഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം.പൂര്‍ണമായും കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രം കൂടിയാണിത്. മുന്‍പ് നന്ദനത്തിലും ആമേനിലുമൊക്കെ കണ്ട ഈശ്വരസങ്കല്‍പത്തിന്റെയും അതിന്റെ പുനര്‍വായനയുടെയും മറ്റൊരു അനുഭവം കൂടിയാണ് മാളികപ്പുറം. ഇത്തരം ചിത്രങ്ങൾ മലയാളത്തിൽ അധികമില്ല എന്നതാണ് സത്യം .

 

 

 


കല്യാണി എന്ന എട്ടുവയസ്സുകാരി ശബരിമല അയ്യപ്പന്റെ വലിയ ഭക്തയാണ്. എന്നിട്ടും അവള്‍ക്കിതുവരെയും മല ചവിട്ടാനുള്ള ഭാഗ്യമുണ്ടാകുന്നില്ല. ഒടുവില്‍ അവള്‍ അച്ഛനൊപ്പം മല കയറാന്‍ തീരുമാനിക്കുന്നു. കറുപ്പണിഞ്ഞ് ഭസ്മമിട്ട് അവളും അങ്ങനെ മാളികപ്പുറമായി. തുടര്‍ന്ന് അവളുടെ ശബരിമലയാത്രയും ആ യാത്രയ്ക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന സ്വാമിയായ ഉണ്ണി മുകുന്ദന്റെ കഥാപാത്രവും തമ്മിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആദ്യ പകുതി കല്യാണിയും അവളുടെ സൂപ്പര്‍ ഹീറോ അയ്യപ്പനുമായുള്ള ബന്ധവും കുടുംബവും സ്‌കൂളുമൊക്കെ വന്നു പോകുന്നതാണ്. വൈകാരിക രംഗങ്ങളും തമാശയുമൊക്കെ ഇവിടെ ആവോളമുണ്ട്. രണ്ടാം പകുതി അവളുടെ ശബരിമലയിലേക്കുള്ള യാത്രയാണ്.

 

 

 

 


ശബരിമലയും അയ്യപ്പനും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ശബരിമലയെ കൃത്യമായി അടയാളപ്പെടുത്താനും സിനിമയില്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഇതുവരെ അറിയാത്തവര്‍ക്കും അറിഞ്ഞവര്‍ക്കും സിനിമ സമ്മാനിക്കുന്നത് വലിയ അനുഭവങ്ങള്‍ തന്നെയാണ്. തിരക്കഥയിലെ ചേരുവകളെ കൃത്യമായി അടയാളപ്പെടുത്താനും അത് പ്രേക്ഷകരിലേക്ക് കൃത്യമായ അളവില്‍ എത്തിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ രസച്ചരട് കൊണ്ടുപോകുന്നത് സംവിധാനത്തിലെ ഈ സവിശേഷത കൊണ്ടു കൂടിയാണ്. കഥയിലെ പുതുമയും തിരക്കഥയിലെ തെളിമയുമാണ് മാളികപ്പുറത്തിന്റെ നട്ടെല്ല്. അഭിലാഷ്പിള്ള എന്ന തിരക്കഥാകൃത്ത് പ്രേക്ഷകർക്കു വലിയ പ്രതീക്ഷ നല്‍കുകയാണ് ഈ ചിത്രത്തിലൂടെ. സിനിമയെ തുടക്കം മുതല്‍ പിടിച്ചു നിര്‍ത്തുന്നതും ആസ്വാദ്യമാക്കുന്നതും അഭിലാഷിന്റെ തിരക്കഥയാണ്.

 

 

 


മല ചവിട്ടാനെത്തുന്ന വെറുമൊരു സ്വാമി മാത്രമല്ല ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ചിത്രത്തിലെ ഏറ്റവും സവിശേഷമായ സാന്നിധ്യം ഉണ്ണി മുകുന്ദന്റെതാണ്. പ്രേക്ഷകനെ രസിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ ഉണ്ണി സിനിമയില്‍ നിറഞ്ഞാടുകയാണ്. സവിശേഷതകള്‍ ഏറെയുള്ള ഈ കഥാപാത്രത്തിന്റെ ഗൗരവം ചോര്‍ന്നു പോകാതെ അഭിനയിക്കാന്‍ താരത്തിനായി എന്നത് എടുത്തു പറയണം. കല്യാണിയെന്ന കുഞ്ഞുമാളികപ്പുറമായി നിറഞ്ഞാടിയ ദേവനന്ദന തിയറ്റര്‍ വിട്ടറിങ്ങുന്ന പ്രേക്ഷകരുടെ മനസ്സുകൂടിയാണ് കവര്‍ന്നെടുക്കുന്നത്. നിഷ്‌കളങ്കമായ ബാല്യവും അവളുടെ ഭക്തിയുമൊക്കെ ഹൃദ്യമായി അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ ഈ കൊച്ചുമിടുക്കിക്കായി. കല്യാണിയുടെ കൂട്ടുകാരൻ പീയുഷായി എത്തിയ ശ്രീപദ് യാനാണ് ചിത്രത്തില്‍ കൂടുതല്‍ കയ്യടി നേടുന്ന മറ്റൊരു താരം. പ്രേക്ഷകനെ ഈ കൊച്ചുമിടുക്കന്‍ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്‍ കഥാപാത്രവും ചിത്രത്തിന്റെ ജീവനാണ്.

 

 

 

 


വിഷ്ണു നാരായണന്റെ ഛായാഗ്രഹണം സിനിമയെ കാഴ്ചാനുഭമാക്കി. ഓരോ ഫ്രെയ്മും സിനിമയ്‌ക്കൊപ്പം തന്നെ സഞ്ചരിച്ചു. രഞ്ജിന്‍ രാജിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മാളികപ്പുറത്തെ ജീവസുറ്റതാക്കി മാറ്റി. സിനിമയുടെ വ്യത്യസ്തമായ രംഗങ്ങളില്‍ പശ്ചാത്തലസംഗീതത്തിനും പ്രേക്ഷകര്‍ കൈയടി നല്‍കുന്നുണ്ട്. അടുത്ത കാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും പ്രൊഫഷണലായ ചിത്രമാണ് ഇത്.

 

 

 

 


ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകളിൽ ഉണ്ണി മുകുന്ദൻ്റെ ഗുജറാത്ത് ബന്ധവും നരേന്ദ്ര മോദിയോടുള്ള ആരാധനയും പുറത്തുവന്നിട്ടുണ്ട്. ഇതാണ് ഉണ്ണി മുകുന്ദനെ ചിലർക്ക് എതിരാക്കുന്നത്. അതിന് ഉണ്ണി മുകുന്ദൻ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം തൻെറ മനസിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു. അതാണ് പച്ച കമ്മികൾക്ക് പിടിക്കാതെ പോയത്. അവർ ക്യത്യമായി ഉണ്ണി മുകുന്ദനെ തൂക്കി. സംഭവം പെണ്ണുകേസായതിനാൽ ഉണ്ണിക്ക് ഊരുന്നത് എളുപ്പമല്ല. കേരളം പോലൊരു സംസ്ഥാനത്ത് സ്വാമി അയ്യപ്പനെ കുറിച്ച് ഒരു ചിത്രം എടുത്തതു കാരണം ഒരു ചെറുപ്പക്കാരൻ അനുഭവിക്കേണ്ടി വന്ന സംഭവമാണ് ഇത്.

 

സൈബിക്ക് എതിരെയുള്ള പരാതികൾ അന്വേഷണ ഘട്ടത്തിലാണ്. അതിൻെറ വിധി എന്താണെന്ന് ഇപ്പോൾ പറയാനാവില്ല. ഇതിൻ്റെ പേരിൽ ഉണ്ണി മുകുന്ദനെ എങ്ങനെയാണ് നിഴലിൽ നിർത്തുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ എങ്ങനെയാണ് മറുപടി പറയാൻ കഴിയുക?

 

മാളികപ്പുറം വലിയ പരാജയമായി മാറിയിരുന്നെങ്കിൽ ഉണ്ണിക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. എങ്കിൽ ആ വാർത്തക്ക് തെല്ലും കവറേജ് ലഭിക്കുമായിരുന്നില്ല. ഇതാണ് പിണറായിയുടെ നവകേരളം. എന്താണ് സംഭവിച്ചതെന്ന് കോടതി മനസിലാക്കി വരുമ്പോൾ ഉണ്ണി മുകുന്ദൻ വാർത്തകളിൽ നിന്നും അപ്രത്യക്ഷമാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (3 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (3 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (4 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (4 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (4 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (5 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (5 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (6 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (6 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (7 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (7 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (9 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (9 hours ago)

Malayali Vartha Recommends