Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കോന്നി വിനോദയാത്രാ വിവാദത്തിൽ കെ യു.ജനീഷ് കുമാർ എം എൽ എ യെ സി പി എം കൈവിടും.... സി പി എം പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ താലൂക്ക് ഓഫീസിൽ പോയി പുകിലുണ്ടാക്കിയ ജനീഷ് കുമാർ ഇപ്പോൾ ചെകുത്താനും കടലിനുമിടയിൽ....കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി വിവാദത്തിൽപ്പെട്ട കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വാട്സാപ് ചാറ്റുകള്‍ പുറത്ത് വന്നത് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുള്ളതുകൊണ്ടാണ്... പോസ്റ്റ് ഒന്നടങ്കം എംഎൽഎക്ക് എതിരെ..

13 FEBRUARY 2023 03:20 PM IST
മലയാളി വാര്‍ത്ത

ജനീഷ് കുമാറിനെതിരെ ശക്തമായ പ്രതികരണങ്ങൾക്ക് ഒരുങ്ങുകയാണ് സി.പി.ഐ.കഴിഞ്ഞ കുറെ നാളുകളായി പത്തനംതിട്ട ജില്ലയിൽ നിലനിൽക്കുന്ന സി പി എം- സി പി ഐ തർക്കത്തിനൊടുവിലാണ് സി പി എം ജിനീഷിനെ ബലി കൊടുത്തത്.

 

 

സംസ്ഥാന മന്ത്രിസഭയിലെ ഒരു ഉന്നതൻ്റെ അനുഗ്രഹത്തോടെയാണ് സി പി ഐ ജിനീഷിനെതിരെ നീങ്ങുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയിൽ സ്വാധീനമുള്ള ഉന്നതനായ സി പി എം മന്ത്രിക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും കോന്നി താലൂക്ക് ഓഫീസിൽ നിന്നും ലഭിക്കുന്നത് നിസീമമായ സഹകരണമാണ്. താലൂക്കിലെ ജീവനക്കാരുടെ വിനോദയാത്രയുടെ ചെലവ് വഹിച്ച ക്വാറി മുതലാളി മന്ത്രിക്ക് വേണ്ടപ്പെട്ടയാളാണെന്നാണ് വിവരം. അതിനാൽ ജിനീഷ് കുമാറിൻെറ ഭാവി എന്താണെന്ന് പ്രവചിക്കുക ഇപ്പോൾ അസാധ്യമാണ്.

 

 

 

കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി വിവാദത്തിൽപ്പെട്ട കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വാട്സാപ് ചാറ്റുകള്‍ പുറത്ത് വന്നത് വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുള്ളതുകൊണ്ടാണ്. പോസ്റ്റ് ഒന്നടങ്കം എംഎൽഎക്ക് എതിരെയായിരുന്നു.

 

 

 

കെ.യു.ജനീഷ്‌കുമാർ എംഎല്‍എ നടത്തിയത് നാടകമെന്നാണ് പോസ്റ്റ്., 136 അംഗങ്ങളുള്ള ഗ്രൂപ്പിലിട്ട പോസ്റ്റാണ് പുറത്തായത്. കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്ത് കൊണ്ടുവന്നെന്നും ആരോപണമുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാറാണ് എംഎല്‍എയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്.സാധാരണ ഗതിയിൽ ഒരു എം എൽ എ ക്കെതിരെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു പോസ്റ്റിട്ടാൽ അര മണിക്കൂറിനകം അയാളുടെ ജോലി തെറിക്കുമായിരുന്നു.

 

 

‘‘എംഎൽഎ മുൻകൂട്ടി തയാറാക്കിയ നാടകമാണ് താലൂക്ക് ഓഫിസിൽ അരങ്ങേറിയത്. അതിൽ എംഎൽഎ നിറഞ്ഞാടി. ഒരു എംഎൽഎയ്ക്ക് താലൂക്ക് ഓഫിസിൽ കയറി അറ്റൻഡൻസ് റജിസ്റ്ററും ലീവ് ആപ്ലിക്കേഷനും പരിശോധിക്കാൻ അധികാരമുണ്ടോ? ജില്ലാ കലക്ടറുടെ നിർദേശപ്രകാരം എത്തിയ എഡിഎമ്മിന് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. ആരും ഓഫിസിൽനിന്ന് മുങ്ങി യാത്രയ്ക്കു പോയതല്ല. എല്ലാവരും അവധിയെടുത്ത ശേഷമാണ് പോയത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാതെ സർക്കാർ കാലിട്ടടിക്കുമ്പോഴാണ് അവധിയെടുത്തുള്ള കൂട്ട വിനോദയാത്ര.

കാലു വയ്യാത്ത ഒരാളെ കാശു കൊടുത്തു വിളിച്ചു വരുത്തി. ക്രച്ചസ് വേണമെന്നുള്ളതാണ് അയാളുടെ ആവശ്യം. അതിനായി അയാൾ മൂന്ന് ആഴ്ചയായി താലൂക്ക് ഓഫിസിൽ കയറി ഇറങ്ങുന്നു പോലും. ഇത് കേട്ടാൽ തന്നെ തട്ടിപ്പാന്ന് മനസ്സിലാകുമല്ലോ. അയാൾ പിന്നെയുംപിന്നെയും ഒരു കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ എംഎൽഎ പറഞ്ഞിട്ടൊന്നുമല്ല വന്നത് കേട്ടോ എന്ന്. ഇപ്പോൾ സംഗതി എല്ലാവർക്കും വ്യക്തമായല്ലോ’’– എന്നിങ്ങനെയാണ് വാട്സാപ് ചാറ്റ്.

 

 

 

 

 

കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഘം ഓഫീസിലെത്തി. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെയാണ് ജീവനക്കാർ അവരവരുടെ വീടുകളിലേക്കാണ് മടങ്ങിയത്. മാധ്യമ സാന്നിധ്യം താലൂക്ക് ഓഫിസ് പരിസരത്ത് ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ജീവനക്കാർ ഓഫിസ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങൾ എടുക്കാതെ, വിനോദയാത്ര പോയ ബസിൽ തന്നെയാണ് വീടുകളിലെത്തിയത്.

വിനോദയാത്ര സ്പോൺസേഡാണെന്ന വാദം തള്ളി ട്രാവൽസ് മാനേജർ രംഗത്തെത്തി. ഡ്രൈവർ മുഖേനയാണ് ബുക്കിങ് വന്നത്. ഞായറാഴ്ച പോകാനിരുന്ന യാത്ര അന്ന് ബസ് ലഭ്യമാകാൻ ബുദ്ധിമുട്ടാകുമെന്ന ഡ്രൈവറുടെ നിർദേശത്തെ തുടർന്നാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നും ട്രാവൽസ് മാനേജർ ശ്യാം പറഞ്ഞു. സംഭവത്തിൽ ജില്ലാ കലക്ടർ ബുധനാഴ്ചയ്‍ക്കകം റിപ്പോർട്ട് സമർപ്പിച്ചേക്കും. തഹസിൽദാരോട് ജില്ലാ കലക്ടർ വിശദീകരണം തേടി.

കോന്നി താലൂക്ക് ഓഫീസിലെ 17 ജീവനക്കാരാണ് കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ ആദ്യം പ്രതികരിച്ചു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. സി പി ഐ
യും മന്ത്രിയുടെ സംഘടനാ നേതാക്കളും ഇടപെട്ടു.ജനീഷ് കുമാറിനെ നിലയ്ക്ക് നിർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. മന്ത്രി അത് അക്ഷരംപ്രതി അനുസരിച്ചു.

ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത്. ഇതിൽ 17 പേർ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂർ പോവുകയായിരുന്നു. തഹസിൽദാർ ഉൾപ്പെടെയുള്ളവർ ടൂർ സംഘത്തിലുണ്ട്. ബാക്കി 22 പേർ അനധികൃതമായി അവധിയിൽ പ്രവേശിച്ചതായാണ് വിവരം. എന്നിട്ടും നടപടി യുണ്ടായില്ലെന്നതാണ് രസകരം.

വിവിധ ആവശ്യങ്ങളുമായി നിരവധി പേർ താലൂക്ക് ഓഫീസിലെത്തിയെങ്കിലും മിക്ക സീറ്റുകളും കാലിയായിരുന്നു. ഇതോടെ ഇക്കാര്യത്തിൽ പരാതി ഉയർന്നു. തുടർന്ന് കെ.യു. ജനിഷ്കുമാർ എം.എൽ.എ. നേരിട്ട് താലൂക്ക് ഓഫീസിലെത്തുകയും ജീവനക്കാരുടെ ഹാജർനില പരിശോധിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ആകെ 39 പേർ അനധികൃതമായും വിനോദയാത്ര പോകാനുമൊക്കെയി അവധിയെടുത്തെന്ന് മനസ്സിലാക്കിയത്. അതിനിടെ ഒപ്പിട്ട ചിലർ ഓഫീസിലുണ്ടായിരുന്നില്ല എന്നതും കണ്ടെത്തി. ഇതോടെ ജനിഷ് കുമാർ നേരിട്ട് റവന്യൂ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.

കൂട്ട അവധിയെടുത്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി അറിയിച്ചു. അഞ്ചുദിവസമാണ് അന്വേഷണ റിപ്പോർട്ടിനായി നൽകിയിരിക്കുന്ന സമയം. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായിരിക്കില്ലെന്നും കെ. രാജൻ വ്യക്തമാക്കി.

കഴിഞ്ഞ പത്താം തിയതി മൂന്നാറിലേക്കും ഇടുക്കിയിലേക്കുമായി ഡെപ്യൂട്ടി തഹസിൽദാർമാരായ അജിൻ ഐപ് ജോർജ്, ഹനീഷ് ജോർജ്, ഗിരിജ, അലക്സ് ജോർജ് , ക്ലർക്കുമാരായ സുഭാഷ് ജോർജ്, ഗിരീഷ്, ജ്യോതി കൃഷ്ണൻ, റിയാസ്, ബിജു, ഹസീന, യദുകൃഷ്ണ, അതുൽ, ശരത്, സൗമ്യ, അർച്ചന എന്നിവരാണ് വിനോദ യാത്ര പോയത്.

ജീവനക്കാർ കൂട്ട അവധിയെടുത്ത് പാറമട മുതലാളിയുടെ ബസിലാണ് വിനോദയാത്ര പോയതെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു കെ.യു ജെനീഷ്‌കുമാർ എം.എൽ.എയുടെ ആരോപണം. ആരോപണത്തെ തള്ളി ട്രാവൽ ഏജൻസി രംഗത്തെത്തി. ക്വാറി പ്രവർത്തനങ്ങളുമായി യാത്രക്ക് ബന്ധമില്ല. ജീവനക്കാരുടേത് സ്‌പോൺസേഡ് ടൂറല്ല. എം.എൽ.എയുടെ ആരോപണം പെട്ടെന്നുള്ള പ്രതികരണമാകാമെന്നും കോന്നി വകയാർ മുർഹര ട്രാവൽ ഏജൻസി മാനേജർ ശ്യം പറഞ്ഞു.

അതേസമയം, യാത്ര പോയ 19 ജീവനക്കാര്‍ക്ക് എതി​രെ കർശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവർ യാത്ര തുടരുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.ഇതേ മന്ത്രിയാണ് പിന്നീട് കാലുമാറിയത്.

കൂട്ടഅവധി സംബന്ധിച്ച വിവാദത്തിൽ സിപിഎം – സിപിഐ പോരു മുറുകുന്നതിനിടയിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ നവംബറിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു.. കോന്നിയിലെ സിനിമ തിയറ്ററിന്റെ വൈദ്യുതി ആവശ്യത്തിനു ട്രാൻസ്ഫോമർ സ്ഥാപിക്കാൻ 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് െകഎസ്ഇബി നൽകിയിരുന്നു.

തിയറ്റർ ഉടമ പണം അടയ്ക്കാതിരുന്നതിനാൽ ട്രാൻസ്ഫോമർ സ്ഥാപിച്ചില്ല. ഇതിനു പകരം തിയറ്ററിനു സമീപം ഇല്ലാത്ത കൗശൽ കേന്ദ്രത്തിന്റെയും വാഹന ചാർജിങ് സ്റ്റേഷന്റെയും പേരിൽ എംഎൽഎ ഫണ്ടിൽനിന്നു പണം മുടക്കി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും അതിൽ നിന്നു തിയറ്ററിന് കണക്‌ഷൻ കൊടുക്കാൻ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.

നിയമംവിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ പറയുമ്പോൾ ‘തന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്ക് അറിയാമെ’ന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.പൊതുഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ട്രാൻസ്ഫോമറിൽ നിന്നു സ്വകാര്യ വ്യക്തിക്കു കണക്‌ഷൻ നൽകാൻ നിയമപരമായി കഴിയില്ലായിരുന്നെങ്കിലും പിന്നീട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു പ്രത്യേക അനുമതി വാങ്ങി കണക്‌ഷൻ നൽകാൻ ധാരണയിലെത്തിയെന്നു പറയുന്നു. ഉദ്യോഗസ്ഥൻ വൈകാതെ പത്തനംതിട്ടയിൽ നിന്നു കോട്ടയത്തേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി. ഈ സംഭാഷണം പുറത്തുവന്നത് സി പി. ഐ ഇടപെടൽ വഴിയാണ്.

ജില്ലയിലെ സി പി ഐ ഭരിക്കുന്ന ഓഫീസുകൾക്കെതിരെ സി പി എം അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ജനീഷിൻ്റെ ഒത്താശയോടെയാണെന്ന വിവരവുമുണ്ട്. ഇതിന് ഒരു മാറ്റമുണ്ടാക്കാൻ കുറെ നാളുകളായി സി പി ഐ ശ്രമിക്കുന്നുണ്ട്. അതിനാണ് ഉന്നതനായ മന്ത്രിയുടെ പിന്തുണ ലഭിച്ചിരിക്കുന്നത്.ജിനീഷിനെ സി പി എം സഹായിക്കാതിരുന്നാൽ പാർട്ടിക്ക് പത്തനംതിട്ടയിൽ പണി കിട്ടും. കോന്നി ഒരു വലതുപക്ഷ മണ്ഡലമാണ്. അടൂർ പ്രകാശ് അവിടെ മടങ്ങിയെത്തിയാൽ പാർട്ടിയുടെ അവസ്ഥ എന്താകു മെന്ന് പറയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (3 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (3 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (4 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (4 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (4 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (5 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (5 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (6 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (6 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (7 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (7 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (9 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (9 hours ago)

Malayali Vartha Recommends