Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ സി.പി.എം...കാരണം ഇത്..!നിയമലംഘനം നടന്നെന്ന് വ്യക്തമായിട്ടും മോഹന്‍ലാലിനെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്... സാധാരണക്കാര്‍ക്കെതിരെ യു.എ.പി.എ അടക്കം ചുമത്തി എടുത്ത കേസുകളും ശബരിമല കേസുകളും പിന്‍വലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ മോഹന്‍ലാലിനെ വഴിവിട്ട് സഹായിക്കാന്‍ ഹൈക്കോടതി വരെ പോകുന്നതെന്തിന്നെന്ന് അറിയേണ്ടേ..

22 FEBRUARY 2023 03:59 PM IST
മലയാളി വാര്‍ത്ത

 

 

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ താരത്തെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍. നടന്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിന് മുമ്പ് കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി പെരുമ്പാവൂര്‍ കോടതിക്ക് നിര്‍ദ്ദേശം കൊടുത്തു. അതേസമയം കേസ് അവസാനിപ്പിക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

 

 

 

 

 

നിയമലംഘനം നടന്നെന്ന് വ്യക്തമായിട്ടും മോഹന്‍ലാലിനെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്കെതിരെ യു.എ.പി.എ അടക്കം ചുമത്തി എടുത്ത കേസുകളും ശബരിമല കേസുകളും പിന്‍വലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ മോഹന്‍ലാലിനെ വഴിവിട്ട് സഹായിക്കാന്‍ ഹൈക്കോടതി വരെ പോകുന്നതെന്തിന്നെന്ന് അറിയേണ്ടേ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ് ആംബാസിഡറാണ് മോഹന്‍ലാല്‍. രണ്ട് മാസം മുമ്പ് തിരുവനന്തപുരം സെനറ്റ് ഹാളില്‍ വളരെ ആഘോഷത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാലും പങ്കെടുത്തിരുന്നു.

 

 

 

 

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ അക്ഷരമുറ്റത്തിന്റെ അംബാസിഡറായത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്ഷരമുറ്റവുമായി ബന്ധപ്പെട്ട പരിപാടി കേരളത്തിലെവിടെ സംഘടിപ്പിച്ചാലും താരം പോകും. യാത്രാപ്പടി പോലും വാങ്ങാറില്ല. അങ്ങനെയുള്ള മോഹന്‍ലാലിനെ രക്ഷിക്കേണ്ടത് സി.പി.എമ്മിന്റെ ബാധ്യതയാണ്. അതിനായി നിയമലംഘനം നടത്തിയ താരത്തെ രക്ഷിക്കാനായി സര്‍ക്കാര്‍ കോടതികള്‍ കയറിയിറങ്ങുന്നു. കഷ്ടം, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പോലെ സര്‍ക്കാര്‍ തരംതാഴരുത്. നിയമം ആര് ലംഘിച്ചാലും അവര്‍ക്ക് കുടചൂടുന്ന നിലപാട് ശരിയല്ല.

 

 

 

 

 

തങ്ങളുടെ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറെ രക്ഷിക്കാനായി സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോടതിയില്‍ നിരത്തിയ വാദങ്ങള്‍ ഹൈക്കോടതി എടുത്ത് കുപ്പത്തൊട്ടിയില്‍ എറിഞ്ഞിരുന്നു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതിയായ ശേഷമാണല്ലോ സര്‍ക്കാര്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടന്നേനെ എന്നും ചൂണ്ടിക്കാട്ടി. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ലാലിന്റെ വാദങ്ങള്‍ കോടതി മുഖവിലയ്‌ക്കെടുത്തില്ല.

 

 

 

കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് എങ്ങനെ പിന്‍വലിക്കാനാകുമെന്നായിരുന്നു'കോടതിയുടെ പ്രധാന ചോദ്യം. അതിന് ശേഷമാണ് സര്‍ക്കാര്‍ ആവശ്യം പരിഗണിക്കണമെന്ന് ബുധനാഴ്ച ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1972ലെ വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ല്‍ വനം വകുപ്പു കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2016ല്‍ മാത്രമാണ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ എന്നു കോടതി ചോദിച്ചു.

 

 

 

 

 

കേസില്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് 2019ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഏഴു വര്‍ഷത്തിനു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ തുടര്‍ നടപടകള്‍ വൈകുന്നതിനെതിരെ ഹൈക്കോടതി അന്ന് രംഗത്തെത്തിയിരുന്നു. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതോടെയാണ് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്ന് പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. വനം വകുപ്പ് ആദ്യം കേസ് എടുത്തെങ്കിലും പിന്നീട് റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

 

 

 


കേസ് റജിസ്റ്റര്‍ ചെയ്ത സമയത്ത് നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നാണ് കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറച്ചുകാലം വനം മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാര്‍ മോഹന്‍ലാലിന്റെ കേസ് ഒതുക്കാന്‍ ശ്രമം നടത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നും സി.പി.എം ഈ കേസിനെ കുറിച്ച് മൗനംപാലിച്ചു. ഇന്ന് ഭരണകക്ഷിക്കൊപ്പമുള്ള ഗണേഷ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടും ഇൗ കേസിനെ കുറിച്ച് ഒന്നും പറയുന്നില്ല. പാവപ്പെട്ട ആദിവാസികള്‍ കാട്ടില്‍ കയറി വിറകെടുത്തപ്പോഴും കണ്ണൂരില്‍ ഫോറസ്റ്റ് മേഖലയിലെ ആറില്‍ നിന്ന് കര്‍ഷകന്‍ ചൂണ്ടയിട്ട് മീന്‍പിടിച്ചപ്പോഴും വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അകത്താക്കി. അതേ സര്‍ക്കാരും വനംവകുപ്പുമാണ് മോഹന്‍ലാല്‍ സേനയായി മാറിയിരിക്കുന്നത്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends