Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

23 FEBRUARY 2023 07:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിപ്പോൾ ഒന്നാംക്ലാസിൽ ചേരുന്ന പ്രായം അഞ്ചുവയസ്സാണ്.എന്നാൽ കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഇത് ആറുവയസാക്കി മാറ്റി.എന്നാൽ ഇതൊന്നും കേരളമറിഞ്ഞില്ലെന്നും തത്കാലം നിലവിലുള്ള സ്ഥിതി തുടരുമെന്നൊക്കെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. പക്ഷെ ശിവൻകുട്ടി പറയുന്നതിലൊന്നും കാര്യമില്ലെന്നുള്ള കേന്ദ്രവിശദീകരണം ഇപ്പോൾ വന്നിട്ടുണ്ട്.  ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം..
ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കാതിരുന്നത് കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 9നാണ് കേന്ദ്രം സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കിയത്.  
 പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് പ്രത്യേകമായി രൂപകല്‍പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു..
കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്‌സറി, എല്‍കെജി, യുകെജി) തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍കെജി, യുകെജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് എസ്സിഇആര്‍ടി രൂപകല്‍പന ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
 . കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണമെന്നാണ് ശിവൻകുട്ടി മന്ത്രിയുടെ വിശദീകരണം..  വിദഗ്ധ സമിതി, അധ്യാപക രക്ഷകര്‍തൃ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രി പറഞ്ഞത്.  
പക്ഷെ ഇവിടെയൊരു പ്രശ്നംവരുന്നത് അടുത്ത വ‍ർഷം ഒന്നാംക്ലാസിൽ നാമമാത്രമായേ കുട്ടികൾ ഉണ്ടാവൂഎന്നതാണ്.കാരണം ആറ് വയസ്സുള്ളവർ എല്ലാം അന്ന് രണ്ടാംക്ലാസിൽ എത്തിയിരിക്കും.അതായത് ഇന്ന് അഞ്ചുവയസുള്ള കുട്ടികളെല്ലാം ഒന്നാംക്ലാസിൽ പഠിക്കുകയാണല്ലോ...അഞ്ചുവയസ്സുള്ളവ‍ർ അംഗണവാടിയിലും യുകെജിയിലും ഒരുകൊല്ലംകൂടി പഠിക്കാതെ തരമില്ല.ഒന്നാംക്ലാസ് കാലിയാകുമ്പോൾ യുകെജിയും അംഗണവാടിയും ഹൗസ്ഫുൾ ആകുമെന്ന് ഇതിലൂടെ ഉറപ്പിക്കാം.

ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്ന പ്രായം കൂട്ടുന്നതിനൊപ്പം അടുത്തവര്‍ഷം അധ്യാപക വിദ്യാര്‍ഥി അനുപാതം പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കേന്ദ്രം നിര്‍ദ്ദേശമനുസരിച്ച് സ്‌കൂള്‍ ഒരു യൂണിറ്റായി കണ്ട് 1:30 ആയി അനുപാതം നിശ്ചയിക്കണമെന്നാണ്. എന്നാല്‍ ക്ലാസ് ഒരു യൂണിറ്റായി കണ്ട് അനുപാതം 1:30 ആക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. സ്‌കൂള്‍ ഒരു യൂണിറ്റായി എടുത്താല്‍ കേരളത്തിലെ അധ്യാപകരുടെ എണ്ണം വീണ്ടും കുറയും.നിലവില്‍ 3000-ല്‍പ്പരം സ്‌കൂളുകള്‍ അനാദായകരമാണ്. 100 കുട്ടികളില്‍ താഴെയുള്ള സ്ക്കൂളുകളെ അനാദായകരമായി കണക്കാക്കുകയാണിപ്പോൾ..ഇതുകൂടാതെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് എൽപി വിഭാഗത്തിൽ ഉൾപ്പെടുന്നത്.നിലവിൽ കേരളത്തിൽ നാലാംക്ലാസുവരെയാണ് എൽപി വിഭാഗം.അഞ്ചാംക്ലാസ് വരെ എൽപി ആകുമ്പോൾ 6,7,8 ക്ലാസുകളാണ് യുപി വിഭാഗം.9,10,11,12 ക്ലാസുകള ഹൈസ്ക്കൂൾ യൂണിറ്റും...ഇതൊന്നും അറിഞ്ഞില്ലെന്നൊക്കെ ആദ്യമൊക്കെ പറയുമെങ്കിലും കേരളത്തിലും ഇത് നടപ്പാക്കിയേപറ്റുവെന്ന് മന്ത്രി ശിവൻകുട്ടിക്കും നന്നായി അറിയാം..

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (26 minutes ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (43 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (52 minutes ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (1 hour ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (1 hour ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (1 hour ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (1 hour ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (1 hour ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (2 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (2 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (2 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (3 hours ago)

Malayali Vartha Recommends