പേടിച്ച് വിറച്ച് സി എം ! ചോദ്യം ചെയ്യൽ മുടക്കണംഇ.ഡിക്കെതിരെ ചരടുവലികൾ...എങ്ങനെ ഇ.ഡി. യുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാമെന്ന ആലോചനയിൽ സി.എം. രവീന്ദ്രൻ...സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഒരു കോടതിയും ഒരിക്കലും പറയില്ലെന്ന ഉറപ്പിൽ ഇ.ഡി....

തിങ്കളാഴ്ച കൊച്ചി ഓഫീസിൽ എത്താനാണ് ഇ.ഡി. അദ്ദേഹത്തിന് നിർദ്ദേശം നൽകിയത്. എന്നാൽ ഹാജരാകാനുള്ള സാധ്യത കുറവാണ്. ഹാജരായാൽ രവീന്ദ്രനെ അറസ്റ്റ് ചെയ്തേക്കും. കാരണം തെളിവുകൾ രവീന്ദ്രന് എതിരാണ്.
രവീന്ദ്രനെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരിക്കും ഇ ഡി ഹൈക്കോടതിയിൽ നൽകുന്ന മറുപടി. സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഒരു കോടതിയും ഒരിക്കലും പറയില്ലെന്ന് മനസിലാക്കാനുള്ള വിവേകം അന്വേഷണ ഏജൻസികൾക്കുണ്ട്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി, രവീന്ദ്രനെ മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. താൻ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും അന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സിഎം രവീന്ദ്രൻ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡിയുടെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഒപ്പം അഭിഭാഷകനേയും അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അന്ന് തനിക്ക് കഴുത്തു വേദനയാണെന്നാണ് രവീന്ദ്രൻ പറഞ്ഞത്. ശിവശങ്കരന്റെ നടുവേദന പോലും കോടതി അംഗീകരിച്ചിരുന്നില്ല. അർബുദ രോഗിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനോട് പോലും കോടതി നീതി കാണിച്ചില്ലെന്ന ആരോപണം നിലനിൽക്കെയായിരു ന്നു രവീന്ദ്രന്റെ നീക്കം. സ്വാഭാവികമായും അത് പൊളിഞ്ഞു.
ഇ ഡി തനിക്ക് തുടർച്ചയായി നോട്ടീസുകൾ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അന്ന് രവീന്ദ്രൻ
കോടതിയെ അറിയിച്ചു. ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ്റെ ഹർജിയിൽ പറഞ്ഞു.. ഏത് കേസ് എന്ന വാദം ശിവങ്കരനും ഉയർത്തിയിരുന്നു. നോട്ടിസിൽ സെക്ഷൻ പറഞ്ഞിട്ടില്ലെന്നും രവീന്ദ്രൻ വാദിച്ചു. അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന എല്ലാ കേസുകളിലും രവീന്ദ്രനെ സംശയിക്കുന്നുണ്ടായിരുന്നു. സെക്ഷൻ പറഞ്ഞു മാത്രമേ നോട്ടീസ് നൽകാവൂ എന്ന് ഇ.ഡി. ആക്റ്റിൽ പറഞ്ഞിട്ടില്ല. എന്നാൽ കേസുകളെല്ലാം തള്ളി പോയി.
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. സ്വപ്നയുടെ മൊഴി സ്ഥിരപ്പെടുത്തണമെങ്കിലും അസ്ഥിരപ്പെടണമെങ്കിലും രവീന്ദ്രന്റെ മൊഴി എടുക്കണം. അത് രവീന്ദ്രന്റെ അവകാശമാണ്. അതി നാണ് രവീന്ദ്രൻ വിസമ്മതിച്ചത്.
കൊവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രൻ പറഞ്ഞത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു. ഡോക്ടർമാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ രവീന്ദ്രനുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ അത് തെറ്റാണെന്ന് മെഡിക്കൽ ബോർഡ് വിധിയെഴുതി.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയും രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി അന്വേഷിച്ചിരുന്നു ഏറ്റവും ഒടുവിൽ രവീന്ദ്രൻ്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനേയും ഇഡി സമീപിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ കിട്ടിയില്ല.
ഒടുവിൽ സി എം. രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് ഡോക്ടർമാർക്ക് പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ്. ഊരാളുങ്കലിന് ടിപ്പർ വാടകക്ക് നൽകി ലക്ഷകണത്തിന് രൂപയുടെ സർക്കാർ പണം വാങ്ങിയെടുക്കുന്ന രവീന്ദ്രന്റെ ഭാര്യയെയും ഇ.ഡി. നോട്ടമിട്ടിരുന്നു.. തന്റെ ഭാര്യയും ചികിത്സിക്കുന്ന ഡോക്ടർമാരും നിയമത്തിന് മുന്നിലെത്തുമെന്ന് മനസിലാക്കിയതോടെയാണ് മെഡിക്കൽ കോളേജിലെ താമസം മതിയാക്കി രവീന്ദ്രൻ വീട്ടിലെത്തിയത്.
ഇ ഡിയുടെ കൈയിൽ കിട്ടിയാൽ രവീന്ദ്രനെ എന്തെല്ലാം ചെയ്യില്ല എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. രവീന്ദ്രൻ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഇ ഡിയുടെ സ്കാനറിലാണ്. രവീന്ദ്രന് സ്വന്തമായുള്ള സമ്പത്തിന്റെ അളവ് കേന്ദ്രാന്വേഷണ ഏജൻസികളെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞതായാണ് വിവരം. ഓരോ തവണ ഒഴിഞ്ഞുമാറുമ്പോഴും രവീന്ദ്രന്റെ അതീവ രഹസ്യങ്ങൾ പോലും ചികഞ്ഞെടുക്കുകയായിരുന്നു ഇ ഡി. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും രവീന്ദ്രന്റെ ജാതകം ഇ ഡിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം കുട്ടിയും കിഴച്ചും ഇ ഡി. എത്തിച്ചേർന്നത് അധോലോകങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന സ്വത്ത് വിവര പട്ടികയിലാണ്. അതാണ് മറനീക്കി പുറത്തുവരാൻ പോകുന്നത്.
രവീന്ദ്രൻ പിടിക്കപ്പെട്ടപ്പോൾ തന്നെ ഇ ഡിക്ക് വന്നു ചേർന്നത് ലോഡു കണക്കിന് ഇൻഫർമേഷ നുകളാണ്. രവീന്ദ്രനോട് വിരോധമുള്ള നിരവധി ആളുകൾ കേരളത്തിലുണ്ട്. അവരെല്ലാമാണ് ഇ. ഡിക്ക് രഹസ്യ വിവരങ്ങൾ കൈമാറിയത്.
ഇയാൾ വഴി എത്ര നേതാക്കൾ ഊരാളുങ്കലിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. പല നേതാക്കളും രവീന്ദ്രന്റെ വിശ്വസതരാണ്. ഒരു മന്ത്രി അക്കാര്യം തുറന്നു പറയുകയും ചെയ്തു. പല പ്രമുഖ നേതാക്കൾക്കും ഊരാളുങ്കലിൽ നിക്ഷേപമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഊരാളുങ്കലിന്റെ ബിസിനസ് രഹസ്യങ്ങൾ പുറത്തുവന്നാൽ കേരളം ഞ്ഞെട്ടുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ അടക്കം പറയുന്നത്. ഊരാളുങ്കൽ തങ്ങളുടെ വിശ്വസ്ത സ്ഥാപനമാണെന്നാണ് സി പി എം നേതൃത്വം പറയുന്നത്.
തൊഴിലാളികളെ മുൻ നിർത്തി പാർട്ടിക്ക് ഫിക്സഡ് ഡിപ്പോസിറ്റ് വർദ്ധിപ്പിക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ. ചുരുക്കത്തിൽ ഊരാളുങ്കലിന്റെ ഭാവി പോലും രവീന്ദ്രൻ കാരണം അപകടത്തിലാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച കത്ത് പോലും വെളിച്ചം കണ്ടില്ല..
എന്നാൽ രവീന്ദ്രന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വത്ത് വകകളുടെ വിശദാംശങ്ങൾ ഇ.ഡി. അനൗദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രജിസ്ട്രേഷൻ വകുപ്പിൽ നിന്നും വിവരങ്ങൾ കിട്ടാൻ സാധ്യതയില്ലെന്ന് ഇ. ഡിക്ക് അറിയാമായിരുന്നു.
ഇ ഡി ചോദിക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു വകുപ്പിൻ്റെ തീരുമാനം. എന്നാൽ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഇതായിരുന്നില്ല നിലപാട്. ബിനീഷ് കോടിയേരിയെ പോലെയല്ല സി.എം. രവീന്ദ്രൻ. അദ്ദേഹത്തിന് രജിസ്ട്രേഷൻ വകുപ്പിൽ വലിയ സ്വാധീനമാണുള്ളത്. രവീന്ദ്രനുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു അന്നത്തെ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ.
രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളിലും ഇ.ഡി നിരന്തരം റെയ്ഡുകൾ നടത്തി.
രവീന്ദ്രനെ ചോദ്യം ചെയ്താൽ വൻ രഹസ്യങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ രവീന്ദ്രനാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കുടുംബ കാര്യങ്ങളും രവീന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകൻെറയും മകളുടെയും ബിസിനസ് രഹസ്യങ്ങളും രവീന്ദ്രന് മാത്രം അറിയാവുന്ന കാര്യങ്ങളാണ്.
ശിവശങ്കരൻ പിടിയിലായതോടെ സി. എം. രവീന്ദ്രന്റെ നീക്കങ്ങൾ കേന്ദ്ര ഇന്റലിജൻസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രവീന്ദ്രന്റെ ഫോൺ സംഭാഷണങ്ങളും കൂടികാഴ്ചകളും ഇ.ഡി. നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ ആറ് വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും ശിവശങ്കറും.
ചോദ്യം ചെയ്യൽ സർക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. രവീന്ദ്രൻ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. ശിവശങ്കരന് വേണ്ടി രവീന്ദ്രൻ അഴിമതി നടത്തിയതായി ഇ ഡി വിശ്വസിക്കുന്നില്ല. ശിവശങ്കരനെ തിരിച്ചു മറിച്ചും ചോദ്യം ചെയ്തെങ്കിലും രഹസ്യങ്ങളെല്ലാം ഇപ്പോഴും അറയിൽ തന്നെയാണ്. അങ്ങനെയാണ് രവീന്ദ്രനെ കൈകാര്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചത്. രവീന്ദ്രൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി അറസ്റ്റിലാവുന്നതിന് തുല്യമാണ്. കാരണം മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ യാത്രകൾ പോലും തീരുമാനിക്കുന്നത് രവീന്ദ്രനാണ്.
ചുരുക്കത്തിൽ മുഖ്യമന്ത്രി ചെന്നുപെട്ടത് അതിസങ്കീർണമായ പ്രതിസന്ധിയിലാണ്.രവീന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനുള്ള കരുക്കൾ പിണറായി നീക്കിതുടങ്ങി.എന്നാൽ പഴയതുപോലെ മുഖ്യമന്ത്രിക്ക് ഡൽഹിയിൽ പിടുത്തമില്ല. അതുകൊണ്ടു തന്നെ പിണറായിയുടെ ശൗര്യം പഴയതു പോലെ ഫലിക്കുന്നില്ല. പിണറായിയാകട്ടെ അടുത്ത ദിവസങ്ങളിൽ വല്ലാത്ത ഖേദത്തിലുമാണ്.
രവീന്ദ്രൻ്റെ നാക്ക് പിഴച്ചാൽ പ്രതിസന്ധിയിലാകുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിൻ്റെ കുടുംബവും കുഴപ്പത്തിൽ ചാടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്തെ മികച്ച അഭിഭാഷകരെ രംഗത്തിറക്കി ഇ ഡിയുടെ നോട്ടീസിനെ നേരിടാൻ പിണറായി തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha