Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം...

05 MARCH 2023 08:34 PM IST
മലയാളി വാര്‍ത്ത

മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം. നയമക്കാട് എസ്‌റ്റേറ്റിനു സമീപം നടുറോഡിലിറങ്ങിയ അവൻ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് .... ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നുമില്ല. മൂന്നാറില്‍ നിന്ന് തിരിച്ചെത്തുന്ന വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളൊന്നുമില്ലാത്തതിനാല്‍ തന്നെ ആന വലിയ രീതിയിലുള്ള ആക്രമ സ്വഭാവം പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റോളം ബസ് തടഞ്ഞു നിര്‍ത്തി. ഒരു ലോറി അതുവഴി വരികയും എയര്‍ഹോണ്‍ മുഴക്കുകയും ചെയ്ത ശേഷമാണ് റോഡില്‍ നിലയുറപ്പിച്ച ആന പിന്തിരഞ്ഞത്.

സ്ഥിരമായി ആനയിറങ്ങുന്ന പാതയാണിത്. മേഖലയിലെ കടകള്‍ തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ എടുക്കുന്ന പതിവുമുണ്ട്. ഇതിനു മുമ്പും സമാനമായ ആക്രമണം പടയപ്പയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് മറയൂരിലേക്കു പോകുന്ന ബസ് തടഞ്ഞു നിര്‍ത്തി ചില്ലു തകര്‍ത്തിരുന്നു.
  വിവിധ എസ്റ്റേറ്റുകളിൽ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആന ഒരാഴ്ചക്കിടെ അഞ്ചോളം വാഹനങ്ങളാണ്  തകർത്തത്. വഴിയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളും ലയങ്ങളുടെ സമീപത്ത് നിർത്തിയിട്ട വാഹനങ്ങളുമാണ് ആക്രമിച്ച് തകർത്തതിൽ അധികവും. ഇതുകൂടാതെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുകയും പശുക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇതിനെല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിൽ ഓരോ ദിവസവും നിരവധി അപേക്ഷകളാണ് എത്തുന്നത്.

ഇതിനിടെ ഇന്ന് പുലർച്ചെ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെത്തിയ  കാട്ടാന പതിനൊന്നോളം പെട്ടിക്കടകളാണ് തകർത്ത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമകൾ പറയുന്നത്. എന്നാൽ ഒരു പ്രാവശ്യം പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യറായിട്ടില്ല.
മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ജനങ്ങള്‍ക്ക് ഏറെ പരിചിതനായ കാട്ടാനയാണ് പടയപ്പ. മൂന്നാറിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി പടയപ്പ കാടിറങ്ങിവരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. ആ സിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് അവന് പടയപ്പയെന്ന് പേര് വീണത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (36 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (42 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (59 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends