Widgets Magazine
19
Jul / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്...ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു...


പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ, മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ? അങ്ങനെ സംഭവിച്ചാൽ കാമ്പസ് കൊലപാതകത്തിൽ വി.സി. പ്രതിസ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടായിരിക്കും....


ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...


ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...


ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...

ഇ.പിയും പിണറായിയും തെറ്റും : അരമന രഹസ്യങ്ങൾ അങ്ങാടി പാട്ടാവും... അടുത്തവർ അകന്നാൽ....

22 MAY 2024 02:48 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ ഹൈക്കോടതി വിധിയിൽ സർക്കാർ അപ്പീൽ പോകണമെന്ന ഇ.പി. ജയരാജന്റെ ആവശ്യം പിണറായി അംഗീകരിക്കാൻ സാധ്യതയില്ലെന്ന് സൂചന. സർക്കാർ അപ്പിൽ നൽകാതിരുന്നാൽ ഇ. പിയും പിണറായിയും വീണ്ടും തെറ്റും. തന്നോട് നീതി പുലർത്തണമെന്ന് ഇ.പി. പിണറായിയോട് ആവശ്യപെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇ.പി.അപ്പീലുമായി ഡിവിഷൻ ബഞ്ചിലേക്ക് പോകട്ടെയെന്നാണ് സർക്കാർ നിലപാടെന്ന് മനസിലാക്കുന്നു. സുധാകരനെ കുറ്റ വിമുക്തനാക്കിയ നടപടിയിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.തൽക്കാലം കോൺഗ്രസ് പ്രസിഡന്റിനെ വ്യക്തിപരമായി വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഇതേ കേസിൽ തനിക്കൊപ്പം പിണറായിയെയും സുധാകരൻ ലക്ഷ്യമിട്ടതായി ഇ.പി. മാധ്യമങ്ങളോട് പറഞ്ഞത് പിണറായിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തനായത് പതിറ്റാണ്ടുകൾക്ക് ശേഷമാണ് . കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കെ. സുധാകരനെതിരായ എല്ലാ നിയമനടപടികളും ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

 

 

ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കേസില്‍ നേരത്തെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇത് പ്രകാരം വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കെ. സുധാകരനെതിരേ യാതൊരു തെളിവുകളുമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

1995 ഏപ്രില്‍ 12-നാണ് ഇ.പി. ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.

ശശിക്കു പുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ 2016-ല്‍ ഹൈക്കോടതി വിചാരണനടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വ്യക്തിപരമായി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃതിൽ മേൽ കുരു പോലെയാണ് ഇ പിക്ക് പണി കിട്ടിയത്.

 

 

 

ആര്‍.എസ്.എസിന്റെ വാടകക്കൊലയാളികളെ വാടകയ്ക്ക് എടുത്ത് ഡല്‍ഹിയിലും കേരളത്തിലുംവെച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സംഭവം നടന്നത്. വിക്രം ചാലില്‍ ശശിയേയും പേട്ട ദിനേശനേയും തനിക്കോ അവര്‍ക്ക് തന്നേയോ അറിയില്ല. വ്യക്തിപരമായി വിദ്വേഷം ഉണ്ടാവേണ്ടകാര്യമില്ല. അവരെ വാടകയ്ക്ക് എടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി നടത്തിയ സംഭവമാണ്. ഒന്നാമത്തെ അവരുടെ ലക്ഷ്യം പിണറായി വിജയനായിരുന്നുവെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

സംഭവത്തിന്റെ യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. ആ കേസില്‍ സുധാകരന്‍ പ്രതിയും ഗൂഢാലോചനക്കാരനുമാണ്. പ്ലാന്‍ചെയ്തത് സുധാകരനാണ്. സുധാകരനോടൊപ്പം മറ്റുപലരും ഉണ്ടായേക്കാം. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പലതരത്തിലും ഇടപെട്ടു. കേസ് അട്ടിമറിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് കേന്ദ്രഭരണം ഇടപെടുന്നുവെന്ന്‌ സെഷന്‍സ് കോടതിയില്‍ നേരിട്ട് കൊടുത്ത മൊഴിയും തെളിവും അനുസരിച്ചാണ് കെ. സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി പൂര്‍ണ്ണമായും വായിച്ചിട്ടില്ല. എന്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനും എനിക്കുവേണ്ടി ഹാജരായ വക്കീലിനും സാധിച്ചോയെന്ന് പരിശോധിക്കേണ്ടകാര്യമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്ന്‌ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. അതിനുവേണ്ടിയുള്ള നിയമപരമായ നടപടികള്‍ ഞാനും സ്വീകരിക്കുകയാണ്' ഇ.പി. അറിയിച്ചു.

സുധാകരന്‍ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ള ആളാണ്. അക്രമങ്ങള്‍ സംഘടിപ്പിക്കുക പലവഴികളും ഉപയോഗിച്ച് രക്ഷപ്പെടുക എന്നത് സുധാകരന്റെ ചരിത്രത്തില്‍ ഉള്ളതാണ്. അതുകൊണ്ട് അപ്പീല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വ്യക്തിപരമായും നിയമപരമായി മുന്നോട്ടുപോകും. കോടതിയെ തെളിവുകള്‍ വേണ്ടത്ര ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ ചിലപ്പോള്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇ പി വധക്കേസിൽ സുധാകരൻ ഗൂഢാലോചന നടത്തിയിട്ടുള്ളതായി സുധാകരന്റെ മുൻ ഡ്രൈവറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. 2012 ലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്.ഇ പിയെ വധിക്കാൻ രണ്ട് തവണ ഗൂഢാലോചന നടന്നതായാണ് പ്രശാന്ത് ബാബു പറഞ്ഞത് . സഹകരണ സ്ഥാപനത്തിൽ ജോലി ലഭിച്ച് സുധാകരന്റെ ഡ്രൈവർ ജോലിയിൽ നിന്നും വിട്ടു നിന്നിരുന്ന സമയത്താണ് വധിക്കാനുള്ള ഗൂഢാലോചന എന്നാണ് പ്രശാന്ത് ബാബു പറഞ്ഞത് . തന്നെ ചില ഡ്യൂട്ടികൾ ഏൽപ്പിക്കുകയാണെന്ന് പറഞ്ഞ് സുധാകരൻ തന്റെ സന്ദേശങ്ങൾ വിശ്വസ്തരായ പാർട്ടി പ്രവർത്തകരെ അറിയിക്കാൻ നിയോഗിക്കുകയായിരുന്നു . സുധാകരന്റെ കണ്ണൂർ നടാലിലെ വീട്ടിൽ വച്ചാണ് ഇ പി യെ വധിക്കാനുള്ള ഗൂഢാലോചന നടത്തുന്നത്. സിഎംപി വിട്ട് കോൺഗ്രസിൽ എത്തിയ പ്രമുഖ അഭിഭാഷകനായ അഡ്വക്കേറ്റ് ടി പി ഹരിന്ദ്രനും സുധാകരന്റെ ചില സുഹൃത്തുക്കളും ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. സുഹൃത്തുക്കളോട് പുറത്തേക്ക് ഇറങ്ങാൻ സുധാകരൻ പറഞ്ഞു .ആരെയോ വധിക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് ആദ്യം തന്നെ മനസ്സിലായെങ്കിലും ഇ.പി ആണെന്ന് പിന്നീടാണ് മനസ്സിലാക്കിയത് എന്ന് പ്രശാന്ത് ബാബു പറഞ്ഞു . എന്നാൽ വധിക്കാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞ് സുധാകരന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഈ കേസിൽ ഗുണ്ടകൾക്ക് പകരം പാർട്ടിക്കാരെ പ്രതികളാക്കി എന്നും പ്രശാന്ത് പറഞ്ഞു. ജയരാജൻ വധശ്രമ കേസന്വേഷണം അട്ടിമറിക്കുന്നതിനെ കുറിച്ചും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. വിക്രം ചാലിൽ ശശി, ദിനേശൻ എന്നിവർ ഈ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു .

 

 

 

കെ സുധാകരൻ ആണ് ജയരാജനെ വധിക്കാൻ നിർദ്ദേശം നൽകിയതെന്നും ഇതിനായുള്ള ആയുധവും പണവും അദ്ദേഹം നൽകിയെന്നും ദിനേശനും സിഎംപി നേതാവ് എം വി രാഘവനും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നത് ആന്ധ്രയിൽ ആയതിനാൽ അവിടെയായിരുന്നു അന്വേഷണം. ഈ സമയത്ത് കോൺഗ്രസ് ആയിരുന്നു ആന്ധ്രയിലെ ഭരണം. ആന്ധ്രയിലെ കോൺഗ്രസ് സർക്കാരിൽ സ്വാധീനം ചെലുത്തി സുധാകരൻ തൻറെ പേര് കേസിൽ നിന്ന് ഒഴിവാക്കി എന്നും പ്രശാന്ത് പറയുന്നു. തലശ്ശേരി സഹകരണ പ്രസാക്രമിച്ച് പ്രസിഡന്റിന്റെ മകൻ പ്രശാന്തിനെ വെട്ടിയതും സേവറി ഹോട്ടലിന് നേരെ ഉണ്ടായ ബോംബ് ആക്രമണത്തിലും സുധാകരനായിരുന്നു. സുധാകരന്റെ സഹായിയായ മാവിലായി വിജയൻ ആക്രമിക്കപ്പെട്ടതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെ ആക്രമിച്ചത്. സുധക്കരന്റെ നിർദ്ദേശപ്രകാരം എറണാകുളത്തുനിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ണൂർ ഡിസിസിയുടെ വാഹനത്തിൽ എത്തിച്ചത് താനാണ്. എറണാകുളത്തെ മദ്യ വ്യവസായി ആണ് ക്വട്ടേഷൻ സംഘത്തെ സംഘടിപ്പിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിൽ തിരിച്ചടിക്കാൻ തനിക്കൊപ്പം ഉള്ളവർക്ക് കഴിയുന്നില്ലെന്ന് സുധാകരന് ബോധ്യപ്പെട്ടതോടെയാണ് ക്വട്ടേഷൻ സംഘത്തെ അദ്ദേഹം ആശ്രയിച്ചത് . ചാലാട് ഒരു കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരം ആയിരുന്നു സേവറി ഹോട്ടൽ ആക്രമണം. ഹോട്ടൽ തൊഴിലാളിയായ നാണു ഇതിൽ കൊല്ലപ്പെട്ടിരുന്നു. ഇതായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ സുധാകരൻ ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു. പ്രശാന്ത് ബാബുവിനെസി.പി.എം. വിലക്കെടുത്തതായി സുധാകരൻ ആരോപിച്ചു.

നാലാം വർഷത്തിലേക്ക് പദമൂന്നിയ പിണറായി ഇനി യുദ്ധത്തിന് തയ്യാറല്ല. ജയരാജന് കെ സുധാകരനോട് യുദ്ധം ചെയ്യണമെങ്കിൽ ഒറ്റയ്ക്ക് ചെയ്തോളാനാണ് പിണറായി വിജയൻ ഇ പി ജയരാജനെ ഉപദേശിക്കുന്നത്. എന്തിനുമേതിനും തന്റെ പേര് കൂടി വലിചിഴക്കുന്ന ഇ പിയുടെ നിലപാടിനോട് പിണറായിക്ക് യോജിപ്പില്ല. കണ്ണൂർ - തിരുവനന്തപുരം വിമാനത്തിൽ മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണം ഇ പി ജയരാജൻ ഉന്നയിച്ചിട്ട് വർഷങ്ങളായെങ്കിലും അത് മറക്കാൻ പിണറായി തയ്യാറല്ല. ഇല്ലാത്ത സംഭവങ്ങളെ പർവതികരിച്ച് വിവാദമാക്കുന്ന കാര്യത്തിൽ ഇ പി ജയരാജൻ ഒട്ടും പിന്നിലല്ല എന്ന് പിണറായി വിശ്വസിക്കുന്നു. എകെജി സെന്ററിന് നേരെ ബോംബറിഞ്ഞ പേരിൽ ഉണ്ടാക്കിയ വിവാദങ്ങൾ പിണറായിക്ക് മറക്കാൻ കഴിയുന്നതല്ല. ബിജെപിയുമായി പരസ്യബന്ധം സ്ഥാപിച്ച് ഇ പി വിവാദത്തിലായത് പിണറായി മറന്നിട്ടില്ല. മന്ത്രിയായിരുന്ന കാലത്ത് അഴിമതി ആരോപണത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്ന ഇ പി അന്നത്തെ കാലത്ത് നിന്നും ഒട്ടും മാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്. ഇടതുമുന്നണി കൺവീനർ എന്ന നിലയിൽ തീരെ പരാജയപ്പെട്ട ഒരു നേതാവായി ഇ.പി യെ പിണറായി കാണുന്നു. ഗോവിന്ദനും ഇ.പി യും തമ്മിലുള്ള പിണക്കവും പിണറായിയെ അലോസരപ്പെടുത്തുന്നുണ്ട്. സുധാകരൻ കേസിൽ അപ്പീൽ നൽകണമെന്ന് സർക്കാർ തീരുമാനിച്ചാൽ പോലും പാർട്ടി അതിന് അനുവദിക്കുകയില്ലെന്ന് പിണറായിക്കറിയാം. തീരെ പക്വതയില്ലാത്ത പെരുമാറ്റമാണ് ഇ.പിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പിണറായി വിശ്വസിക്കുന്നു.

ബാക്കിയുള്ള രണ്ടു വർഷം ആരെയും പിണക്കാതെ മുന്നോട്ടുപോകാനാണ് പിണറായി ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന സർക്കാർ തന്നെ ഉറങ്ങാൻ വിടില്ലെന്ന് പിണറായിക്ക് അറിയാം. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പോലെ വിട്ടുവീഴ്ച ചെയ്യാൻ അന്നത്തെ നേതാക്കൾ തയ്യാറാകാൻ സാധ്യതയില്ലെന്ന് പിണറായി മനസിലാക്കുന്നു. അതു കൊണ്ടു കൂടിയാണ് സന്യാസിമാരെ പോലെ പിണറായി മിണ്ടാതിരിക്കുന്നത്. മൗനത്തിന്റെ വാൽമീകത്തിൽ നിന്നും പുറത്തുകടക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. മകൾ കൂടി വിവാദത്തിന്റെ മറ നീക്കി പുറത്തുവന്നതാണ് പിണറായിയെ ബുദ്ധിമുട്ടിക്കുന്നത്. അതേസമയം ബി ജെ. പിയുമായി മികച്ച ബന്ധമുള്ള ഇ.പിയെ തള്ളികളയാൻ പിണറായിക്ക് ഭയമാണ് . ഇ.പി. ഉടക്കിയാൽ പല രഹസ്യങ്ങളും പുറത്തുവരുമെന്ന് പിണറായി കരുതുന്നു. ഇ.പിയെപോലുള്ള കാര്യഗൗരവമില്ലാത്ത നേതാക്കൾ പാർട്ടിക്ക് ശാപമാണെന്ന വിലയിരുത്തലിലാണ് പിണറായി. ഏതായാലും കേസിൽ അപ്പീൽ പോകുന്ന എം.വി. ഗോവിന്ദന്റെ കോർട്ടിലേക്ക് പിണറായി തട്ടിയിടും. ഗോവിന്ദൻ തീരുമാനിക്കട്ടെ എന്നായിരിക്കും പിണറായി പറയുക. കോൺഗ്രസ് അധ്യക്ഷനെതിരെ തീരെ പഴയ ഒരു വിഷയത്തിൽ കേസിന് പോകാൻ സി പി.എം തയ്യാറാകില്ലെന്ന് തന്നെ വി.ഡി. സതീശനും കരുതുന്നു.


എം.വി. ഗോവിന്ദന്റെ കാലിൽ പിടിക്കാൻ ഇ.പി തയ്യാറാവില്ല. അങ്ങനെ സംഭവിച്ചാൽ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ സ്വയം അപ്പീൽ പോകാനായിരിക്കും ഇ.പി ശ്രമിക്കുക. ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാവുമെന്ന് ഇ.പി കരുതുന്നില്ല. എന്നാൽ ഡിവിഷൻ ബഞ്ചിലും സുപ്രീം കോടതിയിലുമായി പോയാൽ കുറെ വർഷങ്ങൾ കഴിഞ്ഞു കിട്ടുമെന്ന് അറിയാം. ഇപ്പോഴത്തെ കോടതി വിധി ഇ.പിക്കുണ്ടാക്കിയത് അപരിഹാര്യമായ നഷ്ടമാണ്. അതിൽ നിന്നും തത്കാലം ഊരി പോകാനാണ് ഇ പി ശ്രമിക്കുക. വിശദമായ പരിശോധനകൾക്ക് ശേഷമാണ് കേരള ഹൈക്കോടതി സുധാകരനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഡിവിഷൻ ബഞ്ച് ഇതേ കാര്യം പുന: പരിശോധിച്ചാൽ തന്നെ സിംഗിൽ ബഞ്ചിൽ നിന്നും വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് ഇ.പിക്ക് നന്നായി അറിയാം. നാണക്കേടിൽ നിന്നും തൽക്കാലം രക്ഷപ്പെടുക എന്നതായിരിക്കും ഇ.പിയുടെ ലക്ഷ്യം. എന്നാൽ സർക്കാർ അപ്പീൽ നൽകാതിരുന്നാൽ ഇ.പി. സർക്കാരിന് പണി കൊടുക്കും. അതിനെ ചതി എന്നു വിളിച്ചാലും ഇ.പി ക്ക് പരിഭവമില്ല. അവിടെ പിണറായിക്കൊപ്പം എം വി.ഗോവിന്ദനും ഇ.പിയുടെ ശത്രുപക്ഷത്തുണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതു ഇടത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി...  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലും അവധി പ്രഖ്യാപിച്ചു  (2 hours ago)

പന്ത്രണ്ട് കിലോമീറ്റര്‍ തോട് വൃത്തിയാക്കാന്‍ 12 കോടി... ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികള്‍ എന്ത് ചെയ്തു?  (3 hours ago)

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ  (4 hours ago)

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു... കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം  (4 hours ago)

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു  (5 hours ago)

കവര്‍ച്ചാ കേസില്‍ കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍  (5 hours ago)

ഹൈക്കോടതിയുടെ നോട്ടീസ്  (6 hours ago)

ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ! മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും,ഗാസയില്‍ വെടിനിര്‍ത്തലിന് ചര്‍ച്ച  (6 hours ago)

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു; 2 ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് രഹസ്യ ഡ്രൈവ്  (6 hours ago)

മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ?  (6 hours ago)

സംസ്ഥാനത്ത് കനത്തമഴ... ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത  (6 hours ago)

മാപ്പ് പറഞ്ഞ് കമ്പനി  (6 hours ago)

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പിണറായിയെ അടിച്ചിറയ്ക്കുന്നു ! തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം; പിണറായിസം ഈ പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് നേതാക്കളുടെ രോഷപ്രകടനം,  (6 hours ago)

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി  (6 hours ago)

Malayali Vartha Recommends