Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

കഞ്ഞികുടിക്കാൻ വകയില്ലാത്തവരുടെ...66 കോടി പിണറായി സർക്കാർ തട്ടി! കുളം കലക്കാൻ കേന്ദ്രവും...

06 JULY 2024 02:53 PM IST
മലയാളി വാര്‍ത്ത

ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്താ കുടിശികയും നൽകാതെ കേരളത്തിലെ സാധാരണക്കാരെ പറ്റിച്ചുണ്ടാക്കിയ 66 കോടി മുഖ്യമന്ത്രി പിണറായി വിജയൻ പടക്കം പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചുകളഞ്ഞു. ആയിര കണക്കിനാളുകൾ കഞ്ഞി വയ്ക്കാനുള്ള റേഷൻ അരിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലാണ് ഇത്തരമൊരു പകൽക്കൊള്ള നടന്നത്. 66 കോടി മുടക്കിയ ശേഷം കെ റയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകാതായതോടെ പദ്ധതി പൂട്ടിക്കെട്ടി. പദ്ധതി ഇല്ലാതായെങ്കിലും 66 കോടിയെ കുറിച്ച് സർക്കാരിന് മിണ്ടാട്ടമില്ല.


കേന്ദ്രാനുമതി ലഭിക്കാതെ സിൽവർലൈൻ പദ്ധതി തുലാസിലായതോടെയാണ് കൺസൾട്ടൻസി, മേൽപ്പാല നിർമ്മാണമടക്കം മറ്റ് ജോലികൾ കെ-റെയിൽ കോർപ്പറേഷൻ ഏറ്റെടുത്തത്.


റെയിൽവേ വികസനത്തിന് റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള സംയുക്ത കമ്പനിയാണ് കെ-റെയിൽ. ലെവൽ ക്രോസുകളൊഴിവാക്കാനുള്ള 27 മേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല, തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള 572.5കോടിയുടെ കരാർ എന്നിവ കെ-റെയിലിനാണ്. ഇപ്പോഴും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം നഷ്ടമാക്കിയ കോടികളെ കുറിച്ച് മിണ്ടാത്തത് ഗുരുതര അച്ചടക്ക ലംഘനമാണ്.

 

 

 

 

വയനാട് എയർസ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടന്റുമാണ് കെ. റയിൽ . കിഫ്ബി ഫണ്ടുപയോഗിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന ജോലികളുടെ കൺസൾട്ടൻസിയുമുണ്ട്. തലശേരി-മൈസൂർ, അങ്കമാലി-എരുമേലി ശബരിപാത, നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത എന്നിവയുടെ പ്രോജക്ടുണ്ടാക്കുന്ന ചുമതലയുമുണ്ട്. തലശേരി-മൈസൂർ പാതയെ പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി കർണാടകം എതിർക്കുകയാണ്.

നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് കർണാടക ഭാഗത്തുള്ള സർവേ അവർ അനുവദിച്ചിട്ടില്ല. 200കി.മീറ്റർ പാതയിൽ 68.5കി.മീറ്റർ ദേശീയോദ്യാനത്തിലൂടെയും 11.5കി.മീറ്റർ ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെയുമാണ്. ഇതൊഴിവാക്കി കെ-റെയിൽ പുതിയ രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ പാതകൾ കൽപ്പറ്റയിൽ വച്ച് യോജിച്ച് വനത്തിലൂടെ ഭൂഗർഭതുരങ്കം വഴി കർണാടകയിലെത്തുന്നതാണ് രൂപരേഖ. സർവേ നടത്താൻ കർണാടകയുടെ അനുമതി നേടിയെടുക്കാനുള്ള ദൗത്യവും സർക്കാർ കെ-റെയിലിനെ ഏൽപ്പിച്ചു. ശബരിപാതയുടെ നിർമ്മാണമേറ്റെടുക്കാനും കെ-റെയിൽ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

റെയിൽവികാസ് നിഗം ലിമിറ്റഡുമായി ചേർന്നാണ് വികസന പദ്ധതികൾ കെ-റെയിൽ ഏറ്റെടുക്കുന്നത്. എറണാകുളം സൗത്ത്- വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനത്തിനുള്ള 156.47കോടിയുടെ കരാർ ഈ കൺസോർഷ്യത്തിനാണ്. കേരളത്തിലാദ്യമായാണ് ബ്ലോക്ക് സിഗ്നലിംഗ് വരുന്നത്. ഓരോ കിലോമീറ്ററിലും സിഗ്നലുകൾ വരുന്നതോടെ ഒന്നിനുപിറകേ ഒന്നായി ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും. 750ദിവസത്തിനകം പണിപൂർത്തിയാക്കണം.


സിൽവർലൈൻ ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലെ 205ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് തിരിച്ചുവിളിച്ചു. ഓഫീസുകൾ പൂട്ടി. ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചു. കല്ലിട്ടുള്ള സാമൂഹ്യാഘാത പഠനവും അവസാനിപ്പിച്ചു. ജിയോടാഗിംഗ് ഡിജിറ്റൽ സർവേയ്ക്ക് വിജ്ഞാപനമിറക്കിയിട്ടില്ല. റെയിൽവേ ഭൂമിയേറ്റെടുക്കാനുള്ള സംയുക്തസർവേയും നടന്നില്ല. 65.72 കോടിസിൽവർലൈൻ ഇതുവരെ ചെലവ്.

 

 


പിണറായിയുടെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ. ഇപ്പോഴും മുഖ്യമന്ത്രിയും സർക്കാരും ഇതിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. വിദേശബാങ്കുകളിൽ നിന്നും വായ്പ നേടാനായാൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ കേന്ദ്ര സർക്കാർ അമ്പിനും വില്ലിനും അടുക്കുന്നില്ല.


കെ റെയിൽ ചർച്ചകളെല്ലാം തന്നെ വഴിമുട്ടിയെന്ന് കരുതിയിരിക്കുന്നതിനിടയിലാണ് റെയിൽവേ ബോർഡിന്‍റെ നീക്കം നടന്നത്. ഇതോടെ സംസ്ഥാന സർക്കാർ പായസം കിട്ടിയ മട്ടിലായി. .കെ. റയിലിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ദക്ഷിണ റെയിൽവേക്ക് നൽകിയതോടെ ചർച്ചകൾക്ക് വേഗം വച്ചു . പദ്ധതി രൂപരേഖയെ കുറിച്ച് കെ റെയിലുമായി തുടര്‍ ചര്‍ച്ചകൾ നടത്താനാണ് ദക്ഷിണ റെയിൽവേയോട് ഗതിശക്തി വിഭാഗം ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര സർക്കാരിന്റെ ഒരു തന്ത്രമായിരുന്നു.


സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് നൽകിയത് വലിയ ശുഭപ്രതീക്ഷയാണ്. കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി ലഭിക്കാനായി കാത്തിരുന്ന പിണറായി സർക്കാർ കെ റെയിലിനുള്ള നീക്കം ഇരട്ടിവേഗത്തിലാക്കി.. വലിയ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ടിട്ടും കെ റെയിലിനുള്ള മുന്നോട്ട് പോക്ക് അനങ്ങാതായതോടെ, ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതിക്കാണ് അപ്പോൾ നേരിയ പച്ചവെളിച്ചം തെളിഞ്ഞത് .


സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് കെ - റെയില്‍ കോര്‍പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ - റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ ഉണ്ടായത്.


9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് കെ റെയിൽ സിൽവര്‍ ലൈനിന് വേണ്ടിവരിക. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും കെ റെയിൽ പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഗതിശക്തിവിഭാഗത്തിന്‍റെ കത്തിലെ അടിയന്തര പ്രാധാന്യം എന്ന നിർദ്ദേശത്തിലാണ് സർക്കാർ വലിയ പ്രതീക്ഷ അർപ്പിച്ചത്. .

 

 


കെ.റയിൽ വരുന്നതോടെ തങ്ങളുടെ സമയം തെളിയും എന്ന പ്രതീക്ഷയിലായിരുന്നു കേരള സർക്കാരും സി പി എമ്മും. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു പാരയുണ്ട്. കെ. റയിൽ നടപ്പാകുന്നതോടെ കേരളം സി പി എമ്മിന് എതിരാകും. അതോടെ സി പി എം നിഷ്കാസിതമാകും.


തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽപാതയുടെ ഡിപിആർ 2020 ജൂൺ 17നാണ് സംസ്ഥാനം ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചത്. ഡിപിആർ പരിശോധിച്ച റെയിൽവേ ചില വിവരങ്ങൾ കൂടുതലായി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ ലൊക്കേഷൻ, റെയിൽവേ ഏരിയയിലെ അലൈൻമെന്റ്, പുതിയ പാത വരുമ്പോൾ നിലവിലെ പാതയുമായുള്ള ലൈൻ ക്രോസിങുകൾ ഉൾപ്പെടെയുള്ള കാര്യമാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നൽകാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടത്. റെയിൽവേ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷൻ മേയ് 12ന് റെയിൽവേ ബോർഡിനെ അറിയിച്ചു.


2026 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബിജെപി പരീക്ഷിക്കാൻ പോകുന്ന പുതിയ തന്ത്രമാണ് കെ റയിൽ! ബംഗാളിൽ ഇടതു ഭരണത്തിന് അന്ത്യംകുറിച്ച ടാറ്റാ മോട്ടേഴ്സ് ഭൂമി വിവാദം പോലെ കേരളത്തിൽ കെ.റയിൽ പദ്ധതി ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു. കെ റയിൽ പദ്ധതിക്ക് അംഗീകാരം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.


ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷക രോഷമായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിച്ചു..


അധികാരത്തിലെത്തിയപ്പോള്‍ സിംഗൂരിലെ കര്‍ഷകരെ മമത മറന്നു. തിരികെ ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി കൃഷി ചെയ്യാനാവുന്നില്ല. ഭൂമിയിൽ ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ കിടക്കുകയാണ്. ഭൂമി കൃഷി യോഗ്യമാക്കാന്‍ മമത സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്.

ഇതുതന്നെയാണ് സിംഗൂരില്‍നിന്ന് 144 കി.മീ. അകലെയുള്ള നന്ദിഗ്രാമിലെയും സ്ഥിതി. ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പ് രാസനിര്‍മാണശാല ആരംഭിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭം വെടിവെപ്പില്‍ കലാശിക്കുകയും, 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ചേര്‍ന്ന് സിപിഎമ്മുകാരും കര്‍ഷകര്‍ക്കുനേരെ നിറയൊഴിച്ചു. ഇതേ തുടര്‍ന്ന് സാലിം ഗ്രൂപ്പ് പദ്ധതി ഉപേക്ഷിച്ചുപോവുകയായിരുന്നു.ഇത് കേരളത്തിലും ആവർത്തിക്കാൻ ബി ജെ പി ആഗ്രഹിക്കുന്നു.


ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി. എന്നാല്‍ മമത മുഖ്യമന്ത്രിയായശേഷം തൃണമൂലിന്റെ ഒരു നേതാവും നന്ദിഗ്രാമിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുയര്‍ത്തിയ പ്രതിഷേധത്തിന്റെ ചെലവിലാണ് മമത അധികാരത്തില്‍ വന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.


സമാന സ്ഥിതിയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കെ റയിലിന് വേണ്ടി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനകം തന്നെ സ്ഥലം ഏറ്റെടുക്കൽ വലിയ വിവാദത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട് . ജനകീയ പ്രക്ഷോഭം ഭയന്ന് ഒരു ഘട്ടത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയതാണ്. പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുകയാണ് കേരള സർക്കാർ.


സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 'കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം പണ്ട് ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നു. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്.


നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്. ഇതാണ് പിണറായിയുടെ നിലപാട്.


സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നാണ് സർക്കാർ വിശദികരണം.


പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്'. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതായാലും നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് തന്നെ കെ റയിൽ നടപ്പാകാൻ നടപടി തുടങ്ങും എന്നാണ് പിണറായി കരുതുന്നത്. അങ്ങനെ വരുമ്പോൾ ഇലക്ഷന് മുമ്പ് ചോരപ്പുഴ ഒഴുകും. പിന്നെ സി പി എമ്മിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് ബി ജെ പി കരുതുന്നു.ജനങളെ വെറുപ്പിക്കുന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് കേരളം ഭരിക്കുന്നത്.

ഇതെല്ലാം പറയുമ്പോഴും ഇല്ലാത്ത സിൽവർ ലൈനിന് വേണ്ടി 66 കോടി സർക്കാർ എന്തിന് തട്ടി എന്നാരും ചോദിക്കുന്നില്ല. എന്തിലും ഏതിലും കണക്ക് ചോദിക്കുന്ന അക്കൗണ്ട് ജനറൽ പോലും ഇക്കാര്യത്തിൽ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (51 minutes ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (59 minutes ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (1 hour ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (1 hour ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (1 hour ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (1 hour ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (1 hour ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (1 hour ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (1 hour ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (2 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (3 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (3 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends