Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെപ്റ്റംബർ 15 ന് ലോകാവസാനം..!? ഇനി 35 മണിക്കൂർ മാത്രം... കൂറ്റൻ ഛിന്ന​ഗ്രഹം ഭൂമിയിൽ പതിച്ചാൽ സംഭവിക്കുന്നത് ..എന്താണ് ഛിന്നഗ്രഹം?

14 SEPTEMBER 2024 02:20 PM IST
മലയാളി വാര്‍ത്ത

നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ ....മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്.

ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്. ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്.


മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്. സത്യത്തിൽ എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?

 

 


എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ഭൂമിയിലെ ഒരു നഗരത്തോളം വലുപ്പം മാത്രമേ ചിന്നഗ്രഹത്തിന് ഉണ്ടാവുകയുള്ളൂ.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക. ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ചിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ക്ക് സഹായകരമാകും.


ഭൂമിയിൽ കൂട്ടിയിടിച്ച് വലിയ ദുരന്തങ്ങളുണ്ടാക്കാനും ചിന്നഗ്രഹത്തിന് സാധിക്കും. 1908 ജൂണ്‍ 30-ന് റഷ്യയിലെ സൈബീരിയ തുന്‍ഗസ്‌ക വനപ്രദേശത്ത് ഛിന്നഗ്രഹം പതിച്ചുണ്ടായ അപകടം ഇതിന് ഉദാഹരണമാണ്. രണ്ട് മെഗാടണ്‍ ശക്തിയുള്ള ആ സ്ഫോടനത്തില്‍ തുന്‍ഗസ്‌ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ എട്ടു കോടിയോളം മരങ്ങള്‍ നിലംപരിശായി. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരംഗവും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു വരെയെത്തി.

 

 

ഛിന്നഗ്രഹങ്ങള്‍ മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് സാധാരണ സംഭവമാണ്. ഭൂമിയിൽ ദിനോസറുകൾക്കു വംശനാശം സംഭവിക്കാൻ കാരണം സമാനമായ ഒരു കൂട്ടിയിടയാണെന്നാണ് അനുമാനം.

അപ്പോഫിസ് എന്ന ചിന്നഗ്രഹമാണ് ഇപ്പോൾ ഭൂമിക്ക് ഭീഷണിയുയർത്തി വന്നുകൊണ്ടിരിക്കുന്നത്. അത്യന്തം അപകടകാരിയായ ഈ ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്. 370 മീറ്റർ വ്യാസമാണ് അപ്പോഫിസിനുള്ളത്. 72 ശതമാനമാണ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത. കൂട്ടിയിടിച്ചാൽ ഭൂമിയില്‍ മനുഷ്യവംശത്തെ തന്നെ ഇല്ലാതാകുമെന്നും ഐഎസ്ആർഒ ചെയർമാൻ പറയുന്നു.

ചിന്നഗ്രഹങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ പഠനം നടത്താറുണ്ട്. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാനാവുമോയെന്ന് പരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച പേടകമാണ് ഡാർട്ട്. ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ഇത്തരം പ്രതിരോധ മാര്‍ഗങ്ങളിലൂടെ വഴിതിരിച്ച് വിടാനാവുമോയെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. പ്രപഞ്ച ശക്തികളെ ശാസ്ത്രം കൊണ്ട് അതിജീവിക്കാനുള്ള മനുഷ്യന്റെ ശേഷി കാലം തെളിയിച്ചതാണ്. ഛിന്നഗ്രഹത്തെയും ശാസ്ത്രം മെരുക്കുമെന്ന് തന്നെ കരുതാം.

 


നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONൻറെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും.2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (10 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (17 minutes ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (27 minutes ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (1 hour ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (2 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (2 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

Malayali Vartha Recommends