ബഹ്റൈനിൽ കടകൾ കേന്ദ്രീകരിച്ച് മോഷണം; മോഷ്ടാക്കളെ വലയിലാക്കി പോലീസ്
ബഹ്റൈനിലെ മനാമയിലെ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെന്ന് സംശയിക്കുന്നവരെ പിടികൂടിയതായി ഹൂറ പൊലീസ് സ്റ്റേഷൻ വൃത്തങ്ങള്‍. മോഷണവുമായി ബന്ധപ്പെട്ട് മനാമ സൂഖില്‍ നിന്നുള്ള വ്യാപാരികളുടെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.
പോലീസ് പിടികൂടിയവർ തന്നെയാണ് പ്രതികളെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പക്കല്‍ നിന്നും അപഹരിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. പിടികൂടപ്പെട്ടവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha