ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു
ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ദമ്മാം മിനാ പോർട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസത്തോളമായി ഗാമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ മാള മേലടൂർ സ്വദേശി സിജോ ആൻറണിയാണ് (34) മരിച്ചത്.
ഏഴ് വർഷം മുമ്പ് ദമ്മാമിൽ എത്തിയ സിജോ ആറ് മാസമായി ഒരു കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ടിസ്മി, മകൻ: ഏബൽ (അഞ്ച്). പിതാവ്: ആൻറണി. മാതാവ്: ത്രേസ്യാമ്മ. സഹോദരൻ: ഷിന്റോ (ദുബൈ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha