കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു
കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. റൂഫില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. അഞ്ച് പേരാണ് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. ഇവരില്‍ മൂന്നു പേര് മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുലൈബിക്കാത്ത് സെമിത്തേരിയ്ക്ക് സമീപം നഹ്ദയില് നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
https://www.facebook.com/Malayalivartha