പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിച്ചും വർഷം തോറും യൂണിഫോം മാറ്റിയും സ്കൂൾ അധികൃതരുടെ അതിക്രമം; കുവൈത്തിലെ ചില സ്വകാര്യ സ്കൂളുകൾക്കെതിരെ വിദ്യഭ്യാസ മന്ത്രാലയത്തിന് പരാതി
കുവൈത്തിലെ ചില സ്വകാര്യ സ്കൂളുകൾ അനധികൃതമായി സ്കൂൾ ഫീസ് വർദ്ധിപ്പിക്കുന്നതായി പരാതി. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അറബ് സ്കൂളുകള്ക്കെതിരിയാണ് വിദ്യഭ്യാസ മന്ത്രാലയത്തിന് പരാതി ലഭിച്ചിരിക്കുന്നത്.
ട്യൂഷന് ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യഭ്യസ മന്ത്രാലയത്തിന്റെ വിലക്ക് നിലവിലുള്ളതിനാല്‍ ട്യൂഷന് ഫീസ് വര്‍ധിപ്പിക്കാതെ മറ്റു മേഖലകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കുകയും വര്‍ഷം തോറും പാഠപുസ്തകങ്ങളും യൂണിഫോമും മാറ്റുകയും ചെയ്യുന്ന പ്രവണതയാണ് ചില സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ചെയ്യുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതികള്‍ സൂഷ്മ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചു. അതേസമയം നടപ്പ് അധ്യയന വര്‍ഷം രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളിലും ട്യൂഷന് ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല എന്ന വിദ്യാഭ്യസ മന്ത്രാലയത്തിന്റെ വിലക്ക് നിലവിലുണ്ട്.
https://www.facebook.com/Malayalivartha