ഒരുതരത്തിലും പിടിവിടാതെ കുവൈറ്റ്; ഇളവുകൾ തുടരുമ്പോഴും നേരിട്ടുള്ള യാത്ര വിലക്ക് തുടരുമെന്ന നിലപാടിൽ കുവൈറ്റ്, 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള യാത്ര വിലക്കിയ കുവൈറ്റ് സർക്കാരിൻ്റെ തീരുമാനം പ്രവാസികൾക്ക് കടുത്ത തിരിച്ചടി

കൊറോണ വ്യാപനം മൂലം വന്ന നിയന്ത്രണങ്ങൾ ലോകത്തെ മുഴുവൻ ബാധിച്ചു. കടുത്ത സാമ്പത്തിക തിരിച്ചടിയാണ് പല രാജ്യങ്ങൾക്കും തിരിച്ചടിയായത് തന്നെ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ ഇപ്പോഴും തുടരുന്നത്. എന്നാൽ ഇളവുകൾ തുടരുമ്പോഴും നേരിട്ടുള്ള യാത്ര വിലക്ക് തുടരുമെന്ന നിലപാട് കുവൈറ്റ് തുടരുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കാണ് കുവൈറ്റ് നേരിട്ടുള്ള വിമാന യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള യാത്ര വിലക്കിയ കുവൈറ്റ് സർക്കാരിൻ്റെ തീരുമാനം പ്രവാസികൾക്ക് കടുത്ത തിരിച്ചടിയായി മാറുകയാണ്. മലായാളികൾ അടക്കമുള്ള പ്രവാസികൾക്ക് വൻ സാമ്പത്തിക നഷ്‌ടം കൂടി ഉണ്ടാക്കുന്നതാണ് ഈ തീരുമാനം എന്നത് പ്രവാസികളെ വലയ്ക്കുന്നു. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്രയാണ് കുവൈറ്റ് വിലക്കിയിട്ടുള്ളത്. എന്നാൽ മറ്റ് ഏതെങ്കിലും രാജ്യത്ത് ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷം രാജ്യത്തേക്ക് എത്താം എന്നാണ് കുവൈറ്റ് സർക്കാർ അറിയിപ്പും നൽകി.
അതോടൊപ്പം തന്നെ വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സ്ഥിതി തുടരുമെന്നാണ് കുവൈറ്റ് ഏറ്റവും പുതിയതായി അറിയിച്ചിട്ടുള്ളത്. 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് തന്നെ. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്‌സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻ്റീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേ നേരിട്ട് വരുന്നതിന് അനുമതി നല്കിയിട്ടില്ലാത്തത്.
https://www.facebook.com/Malayalivartha



























