യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങി; 850 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് ഇതു വരെയായി സൗദിയില്‍ മരണപ്പെട്ടതായും എംബസി വ്യക്തമാക്കി, കണക്കുകൾ ഇങ്ങനെ

കൊറോണ വ്യാപനം മൂലം ഉണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ഇതുവരെ രണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് ആയിരത്തി മുന്നൂറോളം വിമാനങ്ങളാണ് വന്ദേഭാരത് മിഷന് കീഴില്‍ സര്‍വീസുകള്‍ നടത്തിയത് തന്നെ. 850 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് ഇതു വരെയായി സൗദിയില്‍ മരണപ്പെട്ടതായും എംബസി പുറത്തിറക്കിയ കണക്കുകൾ പ്രകാരം വ്യകതമാണ്.
അതോടൊപ്പം തന്നെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം 2,32,500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയ്യിദ് വ്യക്തമാക്കുകയുണ്ടായി. കേന്ദ്രസസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വന്ദേഭാരത് മിഷനു കീഴില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിച്ചത് തന്നെ. എന്നാൽ ഇതിനായി ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് സര്‍വീസുകളാണ് ഇതിനോടകം നടത്തിയത്. 1011 ചാര്‍ട്ടര്‍ വിമാനങ്ങളും, 276 എംബസി ഷെഡ്യൂള്‍ഡ് സര്‍വീസുകളും നടത്തിയിരുന്നു. ഇതിനു പുറമേ 2200 പേരെ നാട്കടത്തല്‍ കേന്ദ്രം വഴിയും നാട്ടിലെത്തിക്കുകയുണ്ടായി. ഇന്ത്യ സൗദി വ്യോമ ഉടമ്ബടി പ്രകാരം നാട്ടില്‍ കുടുങ്ങിയ ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ സൗദിയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായും അംബാസിഡര്‍ വ്യാക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























